രോഹിത് & വാര്‍ണര്‍- ഓപ്പണിങ് പങ്കാളിയായി ആരു വേണം? ജാസണ്‍ റോയിയുടെ മറുപടി

ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും അപകടകാരിയായ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റെടുത്താല്‍ അതില്‍ മുന്നില്‍ തന്നെ ഇന്ത്യയുടെ വെടിക്കെട്് താരം രോഹിത് ശര്‍മയുടെയും പേരുണ്ടാവും. ഓപ്പണറെന്ന നിലയില്‍ ഒരരുപിടി ബാറ്റിങ് റെക്കോര്‍ഡുകള്‍ ഹിറ്റ്മാന്‍ തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയ ലോകത്തിലെ ഏക ബാറ്റ്‌സ്മാന്‍ കൂടിയാണ് രോഹിത്. കൂടാതെ ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ്.
രോഹിത്തിനെപ്പോലെ തന്നെ ഓപ്പണിങ് റോളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന മറ്റൊരു താരമാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ഓസീസിനു വേണ്ടി മൂന്നു ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഈ രണ്ടു പേരില്‍ തന്റെ ഓപ്പണിങ് പങ്കാളിയായി ആരെ തിരഞ്ഞെടുക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ഓപ്പണര്‍ ജാസണ്‍ റോയ്.

രോഹിത് ശര്‍മ മതി
രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍ ഇവരില്‍ ആര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യാനാണ് ഏറ്റവുമധികം ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് രോഹിത്തിനൊപ്പമെന്നായിരുന്നു റോയിയുടെ മറുപടി.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ടീമിന് സ്‌ഫോടനാത്മക തുടക്കം നല്‍കുന്നതില്‍ മിടുക്കനാണ് റോയ്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന് കന്നിക്കിരീടം നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു.

കുട്ടിക്കാലം മുതല്‍ കണ്ട സ്വപ്നം
കുട്ടിക്കാലം മുതല്‍ താന്‍ കണ്ടിരുന്ന സ്വപ്‌നമായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ യാഥാര്‍ഥ്യമായതെന്നു റോയ് പറയുന്നു. ഇംഗ്ലണ്ടിനു വേണ്ടി ലോകകപ്പ് ഫൈനല്‍ കളിക്കുകയെന്നതും ചാംപ്യന്‍മാരാവുന്നതുമെല്ലാം കുട്ടിക്കാലം മുതല്‍ സ്വപ്‌നം കണ്ടിരുന്നു. അന്നു കണ്ടതെല്ലാം അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടെ ലോകകപ്പ് ഫൈനലില്‍ കളിക്കുകയെന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭവം തന്നെയാണ്.
ലോകകപ്പ് ഫൈനലില്‍ കളിക്കാനിറങ്ങിയപ്പോള്‍ ടൂര്‍ണമെന്റിലെ മറ്റൊരു മല്‍സരം പോലെയാണ് തോന്നിയത്. ഫൈനല്‍ കഴിഞ്ഞ ശേഷം പിന്നീട് അതിന്റെ റീപ്ലേയും മറ്റു താന്‍ കണ്ടില്ല. ഒരു മാസം മുമ്പാണ് ടിവിയില്‍ റീപ്ലേ വന്നപ്പോള്‍ ഫൈനല്‍ വീണ്ടും കണ്ടതെന്നും റോയ് കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ മിന്നുന്ന പ്രകടനം
2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മിന്നുന്ന പ്രകടനമാണ് റോയ് പുറത്തെടുത്തത്. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 63.28 ശരാശരിയില്‍ 443 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പരിക്കു കാരണം ടൂര്‍ണമെന്റിലെ മൂന്നു കളികളില്‍ റോയ്ക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു.
ഇന്ത്യക്കെതിരായ നിര്‍ണായക മല്‍സരത്തില്‍ 66ഉം ന്യൂസിലാന്‍ഡിനെതിരേ 60ഉം ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ 85 റണ്‍സും താരം നേടിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ 17 റണ്‍സിന് പുറത്തായെങ്കിലും ടീമിനൊപ്പം ചരിത്രനേട്ടത്തില്‍ പങ്കാൡയാവാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications