Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20: ഇംഗ്ലണ്ടിനെതിരേ ആസ്‌ത്രേലിയക്ക് അഞ്ച് വിക്കറ്റ് ജയം

ഹൊബാര്‍ട്ട്: ത്രിരാഷ്ട്ര ട്വന്റി20 മത്സരത്തില്‍ ആസ്‌ത്രേലിയ അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 156 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ 20 ഓവറില്‍ 155 റണ്‍സെടുക്കാന്‍ മാത്രമേ ഓസീസ് സമ്മതിച്ചുള്ളൂ.

മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗ്ലെന്‍ മാക്‌സല്‍ ആണ് ഇംഗ്ലണ്ട് നിരയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ആഷ്ടണ്‍ അഗര്‍, മാര്‍കസ് സ്‌റ്റോനിസ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ബില്ലി സ്റ്റാന്‍ലേക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഡേവിഡ് മാലന്‍ 36 ബോളില്‍ നിന്നും നേടിയ അര്‍ധസെഞ്ച്വറി മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ എടുത്തു പറയാനുള്ളത്. അലക്‌സ് ഹേല്‍സ്, ഇയാന്‍ മോര്‍ഗന്‍ എന്നിവര്‍ 22 റണ്‍സ് വീതം നേടി. സാം ബില്ലിങ്‌സിന്‍രെ സംഭാവന പത്തു റണ്‍സായിരുന്നു. 16 റണ്‍സ് എടുത്ത ക്രിസ് ജോര്‍ദാന്‍ പുറത്താകാതെ നിന്നു. ബാക്കിയുള്ളവരുടെ സ്‌കോറൊന്നും രണ്ടക്കം കണ്ടില്ലെന്നതാണ് സത്യം.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇംഗ്ലണ്ടിന് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ തന്നെ നഷ്ടമായിക്കൊണ്ടിരുന്നു. എങ്കിലും അവര്‍ ശൈലി മാറ്റാന്‍ തയ്യാറായില്ല. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും മികച്ച ബൗളിങിലൂടെ ഓസീസ് അവരെ പിടിച്ചുകെട്ടി. ഒമ്പതു വിക്കറ്റിന് 155 റണ്‍സാണ് നിശ്ചിത ഓവറില്‍ ഇംഗ്ലണ്ട് നേടിയത്.

1

ഡേവിഡ് മലാനാണ് (50) ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. 36 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതാണ് മലാന്റെ ഇന്നിങ്‌സ്. അലെക്‌സ് ഹെയ്ല്‍സും ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനും 22 റണ്‍സ് വീതമെടുത്തു പുറത്തായി. ക്രിസ് ജോര്‍ഡന്‍ (16*), സാം ബില്ലിങ്‌സ് (10) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. മൂന്നു വിക്കറ്റെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും രണ്ടു വിക്കറ്റ് പിഴുത ആഷ്ടണ്‍ ഏഗറും ചേര്‍ന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടിയത്.

2

ഇംഗ്ലണ്ടിന്റെ ആദ്യ മല്‍സരമാണിത്. എന്നാല്‍ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഓസീസിന്റെ ലക്ഷ്യം. ആദ്യ കളിയില്‍ അവര്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തുവിട്ടിരുന്നു. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കംഗാരുക്കള്‍ നേടിയത്. ഓരോ ടീമിനും പരമ്പരയില്‍ നാലു മല്‍സരങ്ങള്‍ വീതമുണ്ട്. പോയിന്റ് നിലയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലിലേക്കു യോഗ്യത നേടുക.

Story first published: Wednesday, February 7, 2018, 20:32 [IST]
Other articles published on Feb 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+