Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനായി കളിച്ചാല്‍ പോക്കറ്റ് നിറയും! ഇന്ത്യ തൊട്ടുപിന്നില്‍- ലിസ്റ്റ് നോക്കാം

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയുടെ ബിസിസിഐ തന്നെയാണ്. എന്നാല്‍ താരങ്ങള്‍ക്കു നല്‍കുന്ന ശമ്പളത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യക്കു രണ്ടാംസ്ഥാനമേയുള്ളൂ. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് (ഇസിബി) കളിക്കാര്‍ക്കു ഏറ്റവുമുയര്‍ന്ന ശമ്പളം നല്‍കുന്നത്.

ഇംഗ്ലണ്ടിന്റെ മൂന്നു ഫോര്‍മാറ്റിലും കളിക്കുന്ന ഒരു താരത്തിന് ഇന്ത്യയുടെ എ പ്ലസ് കരാറിലുള്ള താരത്തേക്കാള്‍ മൂന്നു കോടിയോളം രൂപയാണ് അധികം ലഭിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് ബോര്‍ഡുകളും മുഖ്യ കരാര്‍ പ്രകാരം അവര്‍ കളിക്കാര്‍ക്കു നല്‍കുന്ന ശമ്പളവും എത്രയാണെന്നു വിശദമായി അറിയാം.

 ഇംഗ്ലണ്ട് (ഇസിബി)

ഇംഗ്ലണ്ട് (ഇസിബി)

മൂന്നു വ്യത്യസ്ത കാറ്റഗറികളിലായിട്ടാണ് ഇസിബി കളിക്കാരുടെ ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങി മൂന്നു ഫോര്‍മാറ്റിലും ടീമിലെ സ്ഥിരം സാന്നിധ്യമായ താരത്തിനാണ് ഏറ്റവുമുയര്‍ന്ന ശമ്പളം. 9.8 കോടി രൂപ ഈ താരത്തിനു ഇസിബി പ്രതിവര്‍ഷം നല്‍കുന്നു. ടെസ്റ്റില്‍ അംഗമായ താരത്തിനു 6.7 കോടിയും നിശ്ചിത ഓവര്‍ ടീമുകളില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരത്തിനു 3.1 കോടി രൂപയുമാണ് ഇസിബി നല്‍കിക്കൊണ്ടിരിക്കുന്നത്.

 ഇന്ത്യ (ബിസിസിഐ)

ഇന്ത്യ (ബിസിസിഐ)

നാലു കാറ്റഗറികളിലായിട്ടാണ് ബിസിസിഐ താരങ്ങളുട കരാര്‍ തരം തിരിച്ചിരിക്കുന്നത്. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണിത്. ഇതില്‍ എ പ്ലസ് കരാറിലുള്ളത് നിലവില്‍ മൂന്നു പേര്‍ മാത്രമാണ്. ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് ഇവര്‍. ഏഴു കോടിയാണ് ഇവരുടെ പ്രതിവര്‍ഷ ശമ്പളം.
തൊട്ടു താഴെയുള്ള എ ഗ്രേഡ് കരാറിലുള്ളവര്‍ക്കു അഞ്ചു കോടിയും ബി ഗ്രേഡിലുള്ളവര്‍ക്കു മൂന്നു കോടി രൂപയും സി ഗ്രേഡിലുള്ളവര്‍ക്കു ഒരു കോടിയും ലഭിക്കും.

 ഓസ്‌ട്രേലിയ (സിഎ)

ഓസ്‌ട്രേലിയ (സിഎ)

ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) രണ്ടു ഗ്രേഡുകളിലായിട്ടാണ് താരങ്ങള്‍ക്കു കരാര്‍ നല്‍കിയിരിക്കുന്നത്. ക്യാപ്റ്റനാണ് ഏറ്റവുമുയര്‍ന്ന ശമ്പളം. പ്രധാനപ്പെട്ട കളിക്കാര്‍ക്കു മറ്റൊരു ശമ്പളവും നല്‍കുന്നു. ക്യാപ്റ്റന് സിഎ പ്രതിവര്‍ഷം നല്‍കുന്നത് 4.2 കോടി രൂപയാണ്. പ്രധാനപ്പെട്ട കളിക്കാര്‍ക്കു 1.6 കോടി രൂപയും പ്രതിവര്‍ഷം ലഭിക്കുന്നു.

 വെസ്റ്റ് ഇന്‍ഡീസ് (ഡബ്ല്യുഐസിബി)

വെസ്റ്റ് ഇന്‍ഡീസ് (ഡബ്ല്യുഐസിബി)

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മൂന്നു ഗ്രേഡുകളിലായിട്ടാണ് കളിക്കാര്‍ക്കു ശമ്പളം നല്‍കുന്നത്. ഇംഗ്ലണ്ടിന്റേതിനു സമാനമാണിത്. എല്ലാ ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമായ കളിക്കാരാനാണ് ഏറ്റവുമുയര്‍ന്ന ശമ്പളം. 2.8 കോടി രൂപ ഈ താരത്തിനു പ്രതിവര്‍ഷം ലഭിക്കും. ടെസ്റ്റ് ടീമിന്റെ ഭാഗമായ താരത്തിനു 1.39 കോടിയും ഏകദിന ടീമിന്റെ ഭാഗമായ താരത്തിനു 1.73 കോടിയുമാണ് ശമ്പളം.

 മറ്റുള്ളവര്‍

മറ്റുള്ളവര്‍

ന്യൂസിലാന്‍ഡ് രണ്ടു ഗ്രേഡുകളായിട്ടാണ് കളിക്കാര്‍ക്കു പ്രതിഫലം നല്‍കുന്നത്. ക്യാപ്റ്റന് 1.3 കോടിയും മറ്റെല്ലാ കളിക്കാര്‍ക്കും ഒരു കോടിയുമാണ് പ്രതിവര്‍ഷ ശമ്പളം.
ദക്ഷിണാഫ്രിക്കയുടെ കാര്യമെടുത്താല്‍ എ, ബി, സി എന്നിങ്ങനെ മൂന്നു ഗ്രേഡുകളിലായിട്ടാണ് കരാര്‍. എ ഗ്രേഡിലുള്ളവര്‍ക്കു 1.8 കോടിയും ബി ഗ്രേഡിലുള്ളവര്‍ക്കു 73 ലക്ഷവും സി ഗ്രേഡിലുള്ളവര്‍ക്കു 55 ലക്ഷവും ലഭിക്കും.
പാകിസ്താന്‍ ടീമിലേക്കു വന്നാല്‍ ഇതു പോലെ തന്നെ മൂന്നു ഗ്രേഡുകളിലായിട്ടാണ് കളിക്കാരെ വേര്‍തിരിച്ചിരിക്കുന്നത്. എ ഗ്രേഡ് (46 ലക്ഷം), ബി (28 ലക്ഷം), സി (19 ലക്ഷം) എന്നിങ്ങനെയാണ് ശമ്പളം.
ശ്രീലങ്കയും ബംഗ്ലാദേശും നാലു ഗ്രേഡുകളായിട്ടാണ് താരങ്ങള്‍ക്കു കരാര്‍ നല്‍കിയത്. ശ്രീലങ്ക- എ (58 ലക്ഷം), ബി (47 ലക്ഷം), സി (25 ലക്ഷം), ഡി (18 ലക്ഷം). ബംഗ്ലാദേശ്- എ പ്ലസ് (41 ലക്ഷം), എ (31 ലക്ഷം), ബി (20 ലക്ഷം), സി (10 ലക്ഷം).

Story first published: Wednesday, June 9, 2021, 13:14 [IST]
Other articles published on Jun 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+