Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ടിനെ പിന്നിലാക്കിയത് ചെന്നൈയിലെ പിച്ചല്ല! രോഹിത്തെന്ന് മുന്‍ ഇംഗ്ലണ്ട് താരം

ഇന്ത്യക്കെതിരേ ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിന്നിലായിപ്പോവാനുള്ള പ്രധാന കാരണം മോശം പിച്ചാണെന്ന ചിലരുടെ അഭിപ്രായങ്ങള്‍ തള്ളി ഇംഗ്ലണ്ടിന്റെ മുന്‍ താരം മാര്‍ക്ക് ബുച്ചര്‍. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോനുള്‍പ്പെടെയുള്ളവര്‍ ചെന്നൈയിലെ പിച്ചിനെ വിമര്‍ശിച്ചിരുന്നു. ടെസ്റ്റിനു യോജിക്കാത്ത പിച്ചാണ് ഇവിടുത്തേതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ബീച്ചെന്നും പരിഹസിച്ചിരുന്നു.

ആദ്യദിനം മുതല്‍ മികച്ച ടേണാണ് ഈ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതാണ് വോനുള്‍പ്പെടെയുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പിച്ചിനേക്കാള്‍ മോശം ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിലെ ബൗളിങായിരുന്നുവെന്നു തുറന്നടിച്ചിരിക്കുകയാണ് മാര്‍ക്ക് ബുച്ചര്‍.

രോഹിത്താണ് പിന്നിലാക്കിയത്

രോഹിത്താണ് പിന്നിലാക്കിയത്

ആദ്യമേ തന്നെ ഒരു കാര്യം പറയട്ടെ, ഇംഗ്ലണ്ട് ഈ ടെസ്റ്റ് പിന്നിലായിപ്പോവാനുള്ള ചെന്നൈയിലെ പിച്ചല്ല. രോഹിത് ശര്‍മ ഒന്നാമിന്നിങ്‌സില്‍ നേടിയ ഫിഫ്റ്റിയാണ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പിറകിലാക്കിയിരിക്കുന്നത്. ആദ്യ ദിനം മുതല്‍ ബൗളര്‍മാരുടെ തുണയ്ക്കുന്ന പിച്ചായിരുന്നിട്ടും ഇംഗ്ലണ്ട് നന്നായി ബൗള്‍ ചെയ്തില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ ഈ മല്‍സരം ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാവുന്നതിലും അകലെയായിക്കഴിഞ്ഞുവെന്നും ബുച്ചര്‍ അഭിപ്രായപ്പെട്ടു.

പിച്ച് മികച്ചതല്ല

പിച്ച് മികച്ചതല്ല

ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിക്കുമ്പോഴും പിച്ചിനെക്കുറിച്ചും അത്ര നല്ല മതിപ്പല്ല ബുച്ചര്‍ക്കുള്ളത്. പിച്ച് നല്ലതല്ലെന്നു തന്നെയാണ് അദ്ദേഹത്തിന്റെയും അഭിപ്രായം. എന്നെ സംബന്ധിച്ച് പിച്ചോ, ആര്‍ക്കാണ് മുന്‍തൂക്കമെന്നതോ, ആരു ജയിക്കുമെന്നതോ ഒന്നുമല്ല കാര്യം. ഇംഗ്ലണ്ട് ഇപ്പോള്‍ ഗ്രൗണ്ടിലാണ്. അതുകൊണ്ടുതന്നെ ലഭിക്കുന്ന പിച്ചില്‍ അവര്‍ കളിക്കുകയും വേണം. ഈ ടെസ്റ്റില്‍ ഇംഗ്ലണ്ട് 250 റണ്‍സിന് മുന്നിലായാലും പിച്ച് മോശമാണെന്നു മാത്രമേ ഞാന്‍ പറയുകയുള്ളൂവെന്നും ബുച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വമ്പന്‍ ജയത്തിലേക്ക്

ഇന്ത്യന്‍ വമ്പന്‍ ജയത്തിലേക്ക്

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ വമ്പന്‍ ജയത്തിലേക്കു നീങ്ങുകയാണ് ടീം ഇന്ത്യ. 482 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 53 റണ്‍സെടുത്തിട്ടുണ്ട്. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ 429 റണ്‍സ് കൂടി വേണം.
റോറി ബേണ്‍സ് (25), ഡൊമിനിക്ക് സിബ്ലി (3), ജാക്ക് ലീച്ച് (0) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കു വേണ്ടി അക്ഷര്‍ പട്ടേല്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആര്‍ അശ്വിനു ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തേ അശ്വിന്റെ (106) ഉജ്ജ്വല സെഞ്ച്വറിയും നായകന്‍ വിരാട് കോലിയുടെ (62) ഫിഫ്റ്റിയും കരുത്തായപ്പോള്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 286 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

Story first published: Monday, February 15, 2021, 17:57 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+