Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ചാലഞ്ചിന് ഇംഗ്ലണ്ട് റെഡി... റഷീദ് തിരിച്ചെത്തി, ടീമിനെ പ്രഖ്യാപിച്ചു

ബര്‍മിങ്ഹാം: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനൊയാണ് തിരഞ്ഞെടുത്തത്. ഓഗസ്റ്റ് ഒന്നു മുതല്‍ ബര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. അഞ്ചു ടെസ്റ്റുകളടങ്ങിതയാണ് പരമ്പര.

നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ സ്പിന്നര്‍ ആദില്‍ റഷീദിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാക്ക് ലീച്ച്, ഡോം ബെസ്സ് എന്നിവര്‍ക്കു പകരമാണ് റഷീദ് ടീമിലെത്തിയത്.

റഷീദിന്‍റെ വരവ് അപ്രതീക്ഷിതം

റഷീദിന്‍റെ വരവ് അപ്രതീക്ഷിതം

റഷീദിനെ ടെസ്റ്റ് ടീമിലെടുത്തത് ഇതിനകം പലരുടെയും നെറ്റി ചുളിച്ചിട്ടുണ്ട്. റഷീദിനെ ടീമിലുള്‍പ്പെടുത്താനുള്ള സെലക്റ്റര്‍മാരുടെ തീരുമാനത്തെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വിമര്‍ശിക്കുകയും ചെയ്്തു.തന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്നു കരുതിയ റഷീദ് ഈ വര്‍ഷത്തെ കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ വിസമ്മതിച്ചിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് ലെഗ് സ്പിന്നറെ ഇംഗ്ലണ്ട് ടീമിലേക്കു തിരിച്ചു വിളിച്ചത്.

റഷീദുമായി സംസാരിച്ചു

റഷീദുമായി സംസാരിച്ചു

ടീം തിരഞ്ഞെടുപ്പിനു മുമ്പായുള്ള യോഗത്തിനു മുമ്പ് റഷീദുമായി സംസാരിച്ചുവെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ താന്‍ ഒരുക്കമാണെന്നും അറിയിച്ചിരുന്നതായി ദേശീയ സെലക്ടര്‍ എഡ് സ്മിത്ത് വ്യക്തമാക്കി. ഇന്ത്യക്കെതിരായ പരമ്പരയ്ക്കു ശേഷം ്ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളിലും താന്‍ കളിക്കാന്‍ സജ്ജനാണെന്നും ആദില്‍ അറിയിച്ചയാതി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൗണ്ടിയില്‍ കളിച്ചേ തീരൂ

കൗണ്ടിയില്‍ കളിച്ചേ തീരൂ

2019 സീസണില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കണമെങ്കില്‍ കൗണ്ടിയില്‍ കളിച്ചേ തീരൂവെന്ന് റഷീദിന് അറിയാം. കാരണം കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കളിക്കുന്ന താരങ്ങളെ മാത്രമേ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കാറുള്ളൂ. അതുകൊണ്ടു തന്നെയാണ് റഷീദിനെ ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് വിമര്‍ശനത്തിന് കാരണമായത്. എന്നാല്‍ താരത്തെ ഇന്ത്യക്കെതിരായ ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഐകകണ്‌ഠ്യേനയായിരുന്നുന്നൊണ് റിപ്പോര്‍ട്ട്.

പോര്‍ട്ടര്‍ പുതുമുഖം

പോര്‍ട്ടര്‍ പുതുമുഖം

25 കാരനായ ജാമി പോര്‍ട്ടറാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിലെ പുതുമുഖം, പരിക്കേറ്റു വിശ്രമിക്കുന്ന ക്രിസ് വോക്‌സിന്റെ പകരക്കാരനായാണ് പോര്‍ട്ടര്‍ ആദ്യമായി ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. റഷീദിനെയും പോര്‍ട്ടറിനെയും മാറ്റിനിര്‍ത്തിയാല്‍ ഇംഗ്ലീഷ് ടീമില്‍ കാര്യമായ മറ്റു മാറ്റങ്ങളൊന്നുമില്ല. ജോ റൂട്ട് തന്നെയാണ് ഇംഗ്ലീഷ് ടീമിനെ നയിക്കുന്നത്.

ഇംഗ്ലണ്ട് ടീം
ജോ റൂട്ട് (ക്യാപ്റ്റന്‍), അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ആദില്‍ റഷീദ്, സാം ക്യുറാന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജാമി പോര്‍ട്ടര്‍

Story first published: Friday, July 27, 2018, 9:52 [IST]
Other articles published on Jul 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+