അവസാന അങ്കത്തിന് ഇംഗ്ലണ്ട്... ടീമിനെ പ്രഖ്യാപിച്ചു, വോക്‌സും പോപ്പും തിരിച്ചെത്തി
ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയില്‍ ഇതിനകം 3-1ന്റെ അപരാജിത ലീഡ് നേടിക്കഴിഞ്ഞതിനാല്‍ സമ്മര്‍ദ്ദമില്ലാതെയാണ് ആതിഥേയര്‍ അവസാന അങ്കത്തിനിറങ്ങുക. ക്രിസ് വോക്‌സിനെയും ഓലി പോപ്പിനെയും അവസാന ടെസ്റ്റിനുള്ള ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ മുന്‍ നായകനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കിന്റെ വിടവാങ്ങല്‍ മല്‍സരം കൂടിയാണ് അവസാന ടെസ്റ്റ്. ഈ പരമ്പരയ്ക്കു ശേഷം വിരമിക്കുമെന്നു മൂന്നാം ടെസ്റ്റിനു ശേഷം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജയത്തോടെ തന്നെ കുക്കിനെ യാത്രയയക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം. 33 കാരനായ താരം 160 ടെസ്റ്റുകളില്‍ നിന്നും 32 സെഞ്ച്വറികളുള്‍പ്പെടെ 12,254 റണ്‍സ് നേടിയിട്ടുണ്ട്.
അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം
ജോ റൂട്ട് (ക്യാപ്റ്റന്‍), മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോണി ബെയര്‍സ്‌റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്‌ലര്‍, അലെസ്റ്റര്‍ കുക്ക്, സാം കറെന്‍, കീറ്റണ്‍ ജെന്നിങ്‌സ്, ഓലി പോപ്പ്, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications