Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ഇംഗ്ലണ്ടിന്റെ വരവ് വെറുതെയല്ല, സര്‍പ്രൈസ് ഉറപ്പാണ്! ഇന്ത്യ കരുതിയിരിക്കണം'

1

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഇന്ത്യയുടെ മുന്‍ താരം കിരണ്‍ മോറെ. നല്ല തയ്യാറെടുപ്പോടെ തന്നെയാവും ഇംഗ്ലീഷ് ടീമിന്റെ വരവെന്നും അവരില്‍ നിന്നും സര്‍പ്രൈസ് ഇന്ത്യക്കു പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോ റൂട്ടിനു കീഴില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലീഷ് ടീം ഇന്ത്യക്കെതിരേ കളിക്കുന്നത്. ശ്രീലങ്കയെ അവരുടെ നാട്ടില്‍ 2-0ന് ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരിയ ശേഷമാണ് ഇംഗ്ലീഷ് ടീമിന്റെ വരവ്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി സാമ്യമുള്ള ലങ്കയില്‍ നേടിയ ആധികാരിക വിജയം വിരാട് കോലിക്കും സംഘത്തിനുമുള്ള മുന്നറിയിപ്പാണെന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു.

ഇംഗ്ലണ്ടിനെ നിസാരരായി കാണരുത്

ഇംഗ്ലണ്ടിനെ നിസാരരായി കാണരുത്

ഇന്ത്യന്‍ ടീം തീര്‍ച്ചയായും ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. എന്നാല്‍ ഇംഗ്ലണ്ട് എല്ലായ്‌പ്പോഴും തയ്യാറായാണ് വരാറുള്ളത്. അവര്‍ നിങ്ങള്‍ക്കു സര്‍പ്രൈസ് നല്‍കും. രണ്ടു കഴിവുറ്റ സ്പിന്നര്‍മാര്‍ ഇംഗ്ലീഷ് ടീമിലുണ്ട്. ഓസ്‌ട്രേലിയക്കെതിരേയുള്ള വിജയത്തിനു ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെ നിസാരരായി കാണരുതെന്നുെ മോറെ വ്യക്തമാക്കി.
ഓസ്‌ട്രേലിയയെപ്പോലെ തന്നെ ഇംഗ്ലണ്ടിനെയും ഇന്ത്യ കണക്കാക്കണം. ടെസ്റ്റ് ക്രിക്കറ്റില്‍ ആരെയും നിങ്ങള്‍ക്കു നിസാരരായി കണാന്‍ കഴിയില്ല. ടെസ്റ്റില്‍ ഓരോ സെഷനുകളും വ്യത്യസ്തമായ സെഷനുകളാണെന്നും മോറെ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിന്റെ നിര്‍ണായക താരങ്ങള്‍

ഇംഗ്ലണ്ടിന്റെ നിര്‍ണായക താരങ്ങള്‍

ക്യാപ്റ്റന്‍ ജോ റൂട്ടും ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സുമായിരിക്കും ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ നിര്‍ണായക താരങ്ങളെന്നു മോറെ അഭിപ്രായപ്പെട്ടു. റൂട്ട് ശ്രീലങ്കയില്‍ നന്നായി പെര്‍ഫോം ചെയ്തിരുന്നു. അദ്ദേഹം ഇപ്പോള്‍ മികച്ച ഫോമിലുമാണ്.
ഇംഗ്ലണ്ടിനു ശക്തമായ ബാറ്റിങ് ലൈനപ്പുണ്ട്. അവരുടെ ഫാസ്റ്റ് ബൗളര്‍മാര്‍ അപകടകാരികളാണ്. അവരുടെ സ്പിന്നര്‍മാര്‍ ശ്രീലങ്കയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഒരു ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ നോക്കിയാല്‍ നല്ല തയ്യാറെടുപ്പ് നടത്തിയാണ് അവരുടെ വരവെന്നു കാണാന്‍ സാധിക്കും. ശ്രീലങ്കയില്‍ ഏറെ റണ്‍സ് സ്‌കോര്‍ ചെയ്ത ഇംഗ്ലണ്ട് അവരെ രണ്ടു തവണ പുറത്താക്കുകയും ചെയ്തതായി മോറെ കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റും കണക്കുകളും

ടെസ്റ്റും കണക്കുകളും

1993 മുതല്‍ 2016വരെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇവിടെ വച്ച് 60 ടെസ്റ്റുകളിലാണ് ഏറ്റുമുട്ടിയത്. ഇവയില്‍ 19 എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഇംഗ്ലണ്ട് 123 ടെസ്റ്റുകളിലും ജയം നേടി. 28 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. നേരിയ മുന്‍തൂക്കം ഇന്ത്യക്കാണെങ്കിലും ഇംഗ്ലണ്ടിനെതിരേ വ്യക്തമായ ആധിപത്യം ആതിഥേയര്‍ക്കു അവകാശപ്പെടാനില്ല.
2016ലായിരുന്നു ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. അന്നു പരമ്പര 4-0നു തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ അവസാനമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ വിദേശ ടീം ഇംഗ്ലണ്ടാണ്. 2012-13ലായിരുന്നു അലെസ്റ്റര്‍ കുക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലീഷുകാര്‍ ഇന്ത്യയെ ഞെട്ടിച്ചത്.

Story first published: Monday, February 1, 2021, 14:51 [IST]
Other articles published on Feb 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+