For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിങ് സ്‌റ്റോക്‌സ്... ഐസിസി പ്ലെയര്‍ ഓഫ് ദി ഇയര്‍‍, ഏകദിനത്തിലെ കേമന്‍ ഹിറ്റ്മാന്‍

ടെസ്റ്റിലെ മികച്ച കളിക്കാരനായി കമ്മിന്‍സ് തിരഞ്ഞെടുക്കപ്പെട്ടു

ദുബായ്: ലോക ക്രിക്കറ്റിലെ ഏറ്റവും കേമനായി ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ക്രിക്കറ്റിലെ പരമോന്നത ബഹുമതിയായ ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനു വേണ്ടി വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ നടത്തിയ ഗംഭീര പ്രകടനമാണ് താരത്തെ വിജയിയാക്കിയത്.

ഐസിസിയുടെ അവാര്‍ഡ് ദാനച്ചടങ്ങില്‍ ടീം ഇന്ത്യക്കും അഭിമാനിക്കാന്‍ വകയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കാണ്. ടി20 ക്രിക്കറ്റിലെ മികച്ച പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് ഇന്ത്യന്‍ പേസര്‍ ദീപക് ചഹറിനു ലഭിച്ചപ്പോള്‍ ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് നായകന്‍ വിരാട് കോലിക്കാണ്.

സൂപ്പര്‍ സ്റ്റോക്‌സ്

സൂപ്പര്‍ സ്റ്റോക്‌സ്

സ്‌റ്റോക്‌സിനെ സംബന്ധിച്ചു കരിയറിലെ സുവര്‍ണ വര്‍ഷമായിരുന്നു 2019. സ്വന്തം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ത്രില്ലിങ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ജേതാക്കളായപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും സ്റ്റോക്‌സായിരുന്നു.
ലോകകപ്പില്‍ മാത്രമല്ല ഓസ്‌ട്രേലിയക്കെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലും ഉജ്ജ്വല പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്.
ഐസിസിയുടെ മികച്ച കളിക്കാനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കു അവകാശിയായ മൂന്നാമത്തെ ഇംഗ്ലണ്ട് താരമാണ് സ്റ്റോക്‌സ്. ആന്‍ഡ്രു ഫ്‌ളിന്റോഫ്, ജൊനാതന്‍ ട്രോട്ട് എന്നിവരാണ് നേരത്തേ ഈ പുരസ്‌കാരത്തിനു അവകാശികളായിട്ടുള്ളത്.

സൂപ്പര്‍ ഹിറ്റ്

സൂപ്പര്‍ ഹിറ്റ്

ഏകദിനത്തില്‍ രോഹിത് റണ്‍ മഴ പെയ്യിച്ച വര്‍ഷമായിരുന്നു 2019. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് വാരികൂട്ടിയത് ഹിറ്റ്മാനായിരുന്നു. 28 മല്‍സരങ്ങളില്‍ നിന്നും ഏഴു സെഞ്ച്വറികളടക്കം 1409 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളുമായി അദ്ദേഹം ലോക റെക്കോര്‍ഡ് കുറിക്കകുയും ചെയ്തിരുന്നു.
ഐസിസി മികച്ച ഏകദിന താരമായി തന്നെ തിരഞ്ഞെടുത്തതിനു നന്ദിയുണ്ടെന്നു രോഹിത് പ്രതികരിച്ചു. രാജ്യത്തിനു വേണ്ടി കളിക്കാന്‍ തനിക്കു അവസരം നല്‍കിയ ബിസിസിഐയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒരു ടീമെന്ന നിലയില്‍ ഇന്ത്യ നടത്തിയ പ്രകടനം തങ്ങള്‍ക്കെല്ലാം വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും രോഹിത് പറഞ്ഞു.

ചാംപ്യന്‍ ചഹര്‍

ചാംപ്യന്‍ ചഹര്‍

കഴിഞ്ഞ വര്‍ഷം ടി20യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ചഹറിന് നേടിക്കൊടുത്തത് ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന മല്‍സരത്തിലെ അവിശ്വസനീയ ബൗളിങ് പ്രകടനമായിരുന്നു. നാഗ്പൂരില്‍ നടന്ന മല്‍സരത്തില്‍ വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത ചഹര്‍ ഹാട്രിക്കുള്‍പ്പെടെ ആറു വിക്കറ്റുകളായിരുന്നു കൊയ്തത്.
ഈ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നു ചഹര്‍ പറഞ്ഞു. ഐസിസിക്കും ബിസിസിഐയ്ക്കും നന്ദി. ബംഗ്ലാദേശിനെതിരേയുള്ള ആ പ്രകടനം തന്നെ സംബന്ധിച്ചു വളരെ സ്‌പെഷ്യലാണ്. അത് എക്കാലവും തന്റെ ഹൃദയത്തിലുണ്ടാവുമെന്നും ചഹര്‍ കൂട്ടിച്ചേര്‍ത്തു.

അപ്രതീക്ഷിതമെന്നു കോലി

അപ്രതീക്ഷിതമെന്നു കോലി

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം തന്നെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമാണെന്നായിരുന്നു കോലിയുടെ പ്രതികരണം. ഈ അവാര്‍ഡ് തന്നെ തേടിയെത്തിയപ്പോള്‍ ശരിക്കും അദ്ഭുതം തോന്നി. മുന്‍ വര്‍ഷങ്ങളില്‍ പല തെറ്റായ കാരണങ്ങളെ തുടര്‍ന്നു താന്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്. നിങ്ങള്‍ക്കു കളിക്കളത്തില്‍ വച്ച് എതിര്‍ താരത്തെ സ്ലെഡ്ജ് ചെയ്യാം, കളിയാക്കാം. എതിര്‍ ടീമിനെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവയെല്ലാം ചെയ്യുന്നത്. പക്ഷെ ഒരു താരത്തെ കൂവി വിളിച്ച് പരിഹസിക്കുന്നതിനോടു ക്രിക്കറ്റില്‍ മാത്രമല്ല, ഒരു ഗെയിമിലും താന്‍ യോജിക്കുന്നില്ലെന്നും കോലി വിശദമാക്കി.

ടെസ്റ്റില്‍ കമ്മിന്‍സ്

ടെസ്റ്റില്‍ കമ്മിന്‍സ്

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനാണ്. 12 ടെസ്റ്റുകളില്‍ നിന്നും 59 വിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം കമ്മിന്‍സ് കൊയ്തത്. ഈ പ്രകടനം ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ അദ്ദേഹത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ടെസ്റ്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് മഹത്തായ നേട്ടമാണെന്നു കമ്മിന്‍സ് പ്രതികരിച്ചു. ഈ പുരസ്‌കാരം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐസിസി അവാര്‍ഡ് ജേതാക്കള്‍

ഐസിസി അവാര്‍ഡ് ജേതാക്കള്‍

പ്ലെയര്‍ ഓഫ് ദി ഇയര്‍- ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്).
മികച്ച ഏകദിന താരം - രോഹിത് ശര്‍മ (ഇന്ത്യ)ട
മികച്ച ടെസ്റ്റ് താരം- പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ)
ടി209 പെര്‍ഫോമന്‍സ് ഓഫ് ദി ഇയര്‍- ദീപക് ചഹര്‍ (ഇന്ത്യ)
എമേര്‍ജിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍- മാര്‍നസ് ലബ്യുഷെയ്ന്‍ (ഓസ്‌ട്രേലിയ)
അസോസിയേറ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍- കൈല്‍ കോട്‌സര്‍ (സ്‌കോട്ട്‌ലാന്‍ഡ്)
സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ്- വിരാട് കോലി (ഓവലില്‍ സ്റ്റീവ് സ്മിത്തിനെ കാണികള്‍ കൂവി വിളിച്ചപ്പോള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനാണ് പുരസ്‌കാരം)
അംപയര്‍ ഓഫ് ദി ഇയര്‍- റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്ത്‌

Story first published: Wednesday, January 15, 2020, 14:01 [IST]
Other articles published on Jan 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+