Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ്: ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഓസീസ്... ഒന്നാമിന്നിങ്‌സില്‍ 258ന് പുറത്ത്

1
44039

ലോര്‍ഡ്‌സ്: ആഷസിലെ ആദ്യ ടെസ്റ്റിലെ ദയനീയ തോല്‍വിക്കു രണ്ടാം ടെസ്റ്റില്‍ കണക്കു തീര്‍ക്കാനുറച്ച് ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റിലും തിരിച്ചടി. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങിസ് 258 റണ്‍സില്‍ അവസാനിച്ചു. ഓസീസിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇത്തവണയും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടിതെറ്റുകയായിരുന്നു.

eng

മറുപടി ബാറ്റിങ് തുടങ്ങിയ ഓസീസ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിനു 30 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് പുറത്തായത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ബൗളിങില്‍ വാര്‍ണര്‍ ബൗള്‍ഡാവുകയായിരുന്നു. കാമറണ്‍ ബാന്‍ക്രോഫ്റ്റും (5*) ഉസ്മാന്‍ കവാജയുമാണ് (18*) ക്രീസില്‍. ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഓസീസിന് ഇനിയും 228 റണ്‍സ് കൂടി വേണം.

രണ്ടു പേര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഫിഫ്റ്റി നേടിയത്. 53 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. ജോണി ബെയര്‍സ്‌റ്റോയാണ് (52) ടീമിന്റ മറ്റൊരു പ്രധാന സ്‌കോറര്‍. 127 പന്തില്‍ ഏഴു ബൗണ്ടറികളോടെയാണ് ബേണ്‍സ് 53 റണ്‍സ് നേടിയത്. ബെയര്‍‌സ്റ്റോ 95 പന്തില്‍ ഏഴു ബൗണ്ടറികളടക്കമാണ് 52 റണ്‍സെടുത്തത്. ക്രിസ് വോക്‌സ് (32), ജോ ജെന്‍ലി (30) എന്നിവരാണ് 25ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍. ഓസീസ് ബൗളിങ് നിരയില്‍ മൂന്നു പേരാണ് മികച്ചുനിന്നത്. പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ്ല്‍വുഡ്, നതാന്‍ ലിയോണ്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Friday, August 16, 2019, 9:30 [IST]
Other articles published on Aug 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+