Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യ 'ഡ്രൈവിങ് സീറ്റില്‍', മികച്ച ലീഡിലേക്ക്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 'ഡ്രൈവിങ് സീറ്റില്‍'. കളിയില്‍ ഇന്ത്യ വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. 195 റണ്‍സിന്റെ മികച്ച ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 54 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു ദിവസവും ഒമ്പത് വിക്കറ്റുകളും ശേഷിക്കെ ഇന്ത്യ ഇപ്പോള്‍ 249 റണ്‍സിന് മുന്നിലാണ്. രോഹിത് ശര്‍മയോടൊപ്പം (25) ചേതേശ്വര്‍ പുജാരയാണ് (7) ക്രീസില്‍. ശുഭ്മാന്‍ ഗില്ലാണ് (14) പുറത്തായത്. ജാക്ക് ലീച്ചിനാണ് ഗില്ലിന്റെ വിക്കറ്റ്.

1

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 329 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ മറുപടി വെറും 134 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ ഇംഗ്ലണ്ട് കറങ്ങിവീഴുകയായിരുന്നു. സ്പിന്നര്‍മാര്‍ അരങ്ങുവാണ പിച്ചില്‍ ഇംഗ്ലണ്ടിന് ഈ സ്‌കോര്‍ എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ മാജിക്കല്‍ പ്രകടനം നടത്തിയ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്. അഞ്ചു വിക്കറ്റുകള്‍ അശ്വിന്‍ കടപുഴക്കി. 23.5 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അശ്വിന്റെ അഞ്ചു വിക്കറ്റ് നേട്ടം. കരിയറില്‍ ഇതു 29ാം തവണയാണ് അദ്ദേഹം ഒരിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുക്കുന്നത്.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനൊഴികെ (42*) മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ ചെറുത്തുനില്‍ക്കാനായില്ല. 107 ബോളുകള്‍ നേരിട്ട ഫോക്‌സ് നാലു ബൗണ്ടറികളോടെയാണ് 42 റണ്‍സെടുത്തത്. പക്ഷെ ക്രീസിന്റെ മറുവശത്ത് ആരില്‍ നിന്നും അദ്ദേഹത്തിനു പിന്തുണ കിട്ടിയില്ല. ഓലി പോപ്പ് (22), ബെന്‍ സ്റ്റോക്‌സ് (18), ഡൊമിനിക്ക് സിബ്ലി (16) എന്നിവരാണ് സന്ദര്‍ശക നിരയില്‍ രണ്ടക്കം സ്‌കോര്‍ നേടിയ മറ്റുള്ളവര്‍.

2

റോറില ബേണ്‍സ് (0), ഡാനിയേല്‍ ലോറന്‍സ് (9), നായകന്‍ ജോ റൂട്ട് (6), മോയിന്‍ അലി (6), ഓലി സ്‌റ്റോണ്‍ (1), ജാക്ക് ലീച്ച് (5), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എന്നിവരെല്ലാം ഒറ്റയക്ക സ്‌കോറിനു പുറത്തായി. ഇഷാന്ത് ശര്‍മയും അരങ്ങേറ്റ ടെസ്റ്റ് കളിച്ച അക്ഷര്‍ പട്ടേലും രണ്ടു വിക്കറ്റ് വീതമെടുത്ത് അശ്വിനു മികച്ച പിന്തുണയേകി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു. എന്നാല്‍ വലിയൊരു ഇടവേളയ്ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിനു ഒരു ഇംപാക്ടുമുണ്ടാക്കാനായില്ല. ആറോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 16 റണ്‍സ് വിട്ടുകൊടുത്തെങ്കിലും കുല്‍ദീപിന് വിക്കറ്റൊന്നും കിട്ടിയില്ല.

ഇന്ത്യ ആഗ്രഹിച്ച തുടക്കമാണ് ഇഷാന്ത് നല്‍കിയത്. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ആദ്യ ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ അശ്വിന്‍ ഇന്ത്യക്കു ബ്രേക്ക്ത്രൂ നല്‍കി. ബേണ്‍സിനെ ഇഷാന്ത് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നീട് അശ്വിന്‍ വന്നതോടെ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യ സന്ദര്‍ശകരെ വരിഞ്ഞുമുറുക്കി. അഞ്ചിന് 52 റണ്‍സെന്ന നിലയിലേക്കു വീണതോടെ ഇംഗ്ലണ്ടിനു പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. ഫോക്‌സിന്റെ ഒറ്റയാന്‍ പോരാട്ടം ഇല്ലായിരുന്നുവെങ്കില്‍ 100 റണ്‍സിനുള്ളില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടാന്‍ ഇന്ത്യക്കു കഴിയുമായിരുന്നു.

Story first published: Sunday, February 14, 2021, 16:40 [IST]
Other articles published on Feb 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+