Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആദ്യദിനം ഇന്ത്യക്കു സ്വന്തം- അക്ഷറിന് ആറു വിക്കറ്റ്, രോഹിത്തിന് ഫിഫ്റ്റി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യക്കു സ്വന്തം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ലഞ്ച് ബ്രേക്കിനു മുമ്പ് 112 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 99 റണ്‍സെടുത്തിട്ടുണ്ട്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു 13 റണ്‍സ് കൂടി മതി. ഫിഫ്റ്റിയുമായി രോഹിത് ശര്‍മയും (57*) ഇന്നിങ്‌സിലെ അവസാന ഓവറില്‍ ക്രീസിലെത്തിയ അജിങ്ക്യ രഹാനെയുമാണ് (0) ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (11), ചേതേശ്വര്‍ പുജാര (0), നായകന്‍ വിരാട് കോലി (27) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി സ്പിന്നര്‍ ജാക്ക് ലീച്ച് രണ്ടു വിക്കറ്റെടുത്തു.

1

ചെന്നൈയിലെ രണ്ടാം ടെസ്റ്റിനു സമാനമായി പിങ്ക് ബോള്‍ ടെസ്റ്റിലും പിച്ച് സ്പിന്നര്‍മാരെ തുണച്ചപ്പോള്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. സ്പിന്‍ ജോടികളായ അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും ചേര്‍ന്ന് സന്ദര്‍ശകരെ 'തീര്‍ക്കുകയായിരുന്നു'. പത്തില്‍ ഒമ്പത് വിക്കറ്റുകളും ഇരുവരും ചേര്‍ന്നു പങ്കിട്ടു. ആറു വിക്കറ്റുകളുമായി അക്ഷര്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ അശ്വിനു മൂന്നു വിക്കറ്റ് ലഭിച്ചു. ശേഷിച്ച ഒരു വിക്കറ്റ് 100ാം ടെസ്റ്റ് കളിച്ച പേസര്‍ ഇഷാന്ത് ശര്‍മയ്ക്കാണ്. 21.4 ഓവറില്‍ ആറു മെയ്ഡനടക്കം 38 റണ്‍സ് മാത്രം വഴങ്ങിയാണ് അക്ഷര്‍ ആറു പേരെ മടക്കിയത്.

2

തുടര്‍ച്ചയായി നാലാമിന്നിങ്‌സിലാണ് ഇംഗ്ലണ്ടിന് 200 റണ്‍സ് തികയ്ക്കാനാവാതെ പോയത്. ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും 200 റണ്‍സെടുക്കും മുമ്പ് ഇംഗ്ലണ്ട് ഓള്‍ഔട്ടായിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓപ്പണര്‍ സാക്ക് ക്രോളിയുടെ (53) ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ വന്‍ നാണക്കേട് ഇംഗ്ലണ്ടിനു നേരിടേണ്ടി വരുമായിരുന്നു. 84 ബോളില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പരമ്പരയില്‍ ക്രോളിയുടെ ആദ്യ ടെസ്റ്റ് കൂടിയായിരുന്നു ഇത്. പരിക്കുകാരണം ആദ്യ രണ്ടു ടെസ്റ്റുകളിലും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു.

ക്രോളിയെക്കൂടാതെ നായകന്‍ ജോ റൂട്ട് (17), ബെന്‍ ഫോക്‌സ് (12), ജോഫ്ര ആര്‍ച്ചര്‍ (11) എന്നിവര്‍ മാത്രമേ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. വെറും നാലു ബൗളര്‍മാരെയാണ് ഇന്ത്യ പരീക്ഷിച്ചത്. ഇംഗ്ലണ്ടിന്റെ കഥ കഴിക്കാന്‍ ഇവരില്‍ രണ്ടു പേര്‍ മാത്രമേ വേണ്ടി വന്നുള്ളൂ. ടോസ് നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ ഇറങ്ങിയ ഇന്ത്യക്കു ആഗ്രഹിച്ച തുടക്കമാണ് ഇഷാന്ത് നല്‍കിയത്. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സായപ്പോഴേക്കും ഡൊമിനിക്ക് സിബ്ലിയെ പൂജ്യത്തിന് ഇഷാന്ത് പുറത്താക്കിയിരുന്നു.

3

പിന്നീട് സ്പിന്നര്‍മാര്‍ വന്നതോടെ ഇംഗ്ലണ്ട് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. രണ്ടിന് 73 റണ്‍സില്‍ നിന്നു ഇംഗ്ലണ്ട് എട്ടിന് 98 റണ്‍സിലേക്കു കൂപ്പുകുത്തി. 29 റണ്‍സെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന്റെ ആറു വിക്കറ്റുകള്‍ ഇന്ത്യ കടപുഴക്കിയത്. അക്ഷറിന്റെയും അശ്വിന്റെയും കറങ്ങുന്ന ബോളുകള്‍ക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ പരുങ്ങുന്നതാണ് കണ്ടത്.

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ കളിച്ചത്. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരെ പുറത്തിരുത്തിയ ഇന്ത്യ പകരം ജസ്പ്രീത് ബുംറ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ കളിപ്പിച്ചു. ഇംഗ്ലണ്ട് ടീമിലാവട്ടെ നാലു മാറ്റങ്ങളുണ്ടായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ സാക്ക് ക്രോളിയും ജോണി ബെയര്‍സ്‌റ്റോയും പരമ്പരയിലെ ആദ്യ മല്‍സരം കളിച്ചു.

Story first published: Wednesday, February 24, 2021, 22:13 [IST]
Other articles published on Feb 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+