Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭയക്കണം ഇംഗ്ലണ്ടിനെ, ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 'ഇംഗ്ലീഷ്' മുന്നേറ്റം

വിസ്ഡന്‍ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരത്തിന് പിന്നില്‍ നിന്ന ശേഷമാണ് ഇംഗ്ലണ്ട് ടീം വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കിയത്. ഓള്‍ഡ് ട്രാഫോര്‍ഡിലെ മൂന്നാം ടെസ്റ്റില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇംഗ്ലീഷ് പട ആധിപത്യം കയ്യടക്കിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ നയിച്ച കരീബിയന്‍ സംഘം നാമാവശേഷമായി. മഴ രസംകൊല്ലിയായ മൂന്നാം ടെസ്റ്റില്‍ 269 റണ്‍സിന്റെ ആധികാരിക ജയമാണ് ഇംഗ്ലണ്ട് പിടിച്ചെടുത്തത്.

ഇംഗ്ലണ്ടിന്റെ ജയം

പരമ്പര നേടിയതോടെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇംഗ്ലണ്ടിന്റെ മുന്നേറ്റം കാണാം. നിലവില്‍ മൂന്നാം സ്ഥാനത്തുണ്ട് ഇംഗ്ലണ്ട്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും 80 പോയിന്റാണ് ഇംഗ്ലീഷ് പട സമ്പാദിച്ചത്. ഇതോടെ ഇംഗ്ലണ്ടിന് മൊത്തം 226 പോയിന്റായി.

കാലിടറി വിൻഡീസ്

ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങളാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇംഗ്ലണ്ട് കളിച്ചിരിക്കുന്നത്. ഇതില്‍ ഏഴു മത്സരങ്ങള്‍ ടീം ജയിച്ചു. നാലു മത്സരങ്ങള്‍ തോറ്റു. ഒരു മത്സരം സമനിലയിലും പിരിഞ്ഞു. പരമ്പര നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ ഏഴാം സ്ഥാനത്ത് ചുവടുതെറ്റിയ വെസ്റ്റ് ഇന്‍ഡീസിനെയും പട്ടികയില്‍ കാണാം. ഇതേസമയം, ആദ്യ മത്സരം ജയിച്ചതുകൊണ്ട് കരീബിയന്‍ സംഘം 40 പോയിന്റ് നേടിയിട്ടുണ്ട്.

നിലംപരിശാക്കി

ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് വിസ്ഡന്‍ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. ആദ്യ ടെസ്റ്റില്‍ ബ്രോഡിനെ കളിപ്പിക്കാന്‍ ഇംഗ്ലണ്ട് കൂട്ടാക്കിയിരുന്നില്ല. പകരം മാര്‍ക്ക് വുഡാണ് ടീമില്‍ കളിച്ചത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ അവസരം കിട്ടിയ സ്റ്റുവര്‍ട്ട് ബ്രോഡ് ആറു വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ നിലംപരിശാക്കി.

പാക് പരമ്പര

മൂന്നാം ടെസ്റ്റില്‍ രണ്ടു ഇന്നിങ്‌സുകളിലുമായി പത്തു വിക്കറ്റുകളാണ് ബ്രോഡ് കയ്യടക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകളെന്ന നാഴികക്കല്ലും താരം പിന്നിട്ടു. നിലവില്‍ ഇംഗ്ലണ്ട് ടീമിന്റെ പേസ് നിര സുശക്തമാണ്. സ്റ്റുവര്‍ട്ട് ബ്രോഡ് - ജയിംസ് ആന്‍ഡേഴ്‌സണ്‍ സഖ്യം മതി എതിരാളികളുടെ താളം തെറ്റിക്കാന്‍. ഈ പ്രതീക്ഷയിലാണ് പാകിസ്താനുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇംഗ്ലണ്ട് ടീം തയ്യാറെടുക്കുന്നത്. ഓഗസ്റ്റിലാണ് പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനം.

തലപ്പത്ത് ഇന്ത്യ

പാകിസ്താനെതിരായ പരമ്പര കൂടി കയ്യടക്കി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ രണ്ടാമതെത്തുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. നിലവില്‍ ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. 360 പോയിന്റുണ്ട് കോലി നയിക്കുന്ന ടീം ഇന്ത്യയ്ക്ക്. ഒന്‍പതു മത്സരങ്ങളില്‍ നിന്നും ഏഴു ജയങ്ങളാണ് ഇന്ത്യയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. 10 മത്സരങ്ങളില്‍ നിന്നും ഏഴു ജയങ്ങള്‍ പിടിച്ചുവാങ്ങിയ ഓസ്‌ട്രേലിയ 296 പോയിന്റ് അവകാശപ്പെടുന്നുണ്ട്. നാലാം സ്ഥാനത്ത് ന്യൂസിലാന്‍ഡിനെ കാണാം (180 പോയിന്റ്).

ക്രമം ഇങ്ങനെ

Most Read: ധോണിയെ അനുകരിച്ച് പന്ത്, ഹെലികോപ്റ്റര്‍ ഷോട്ട് വൈറല്‍ — വീഡിയോ

പാകിസ്താന്‍ (140 പോയിന്റ്), ശ്രീലങ്ക (80 പോയിന്റ്), വെസ്റ്റ് ഇന്‍ഡീസ് (40 പോയിന്റ്), ദക്ഷിണാഫ്രിക്ക (24 പോയിന്റ്), ബംഗ്ലാദേശ് (പൂജ്യം പോയിന്റ്) എന്നിങ്ങനെയാണ് പട്ടികയില്‍ മറ്റു ടീമുകളുടെ ക്രമം.

Story first published: Wednesday, July 29, 2020, 15:47 [IST]
Other articles published on Jul 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+