Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ടി20: പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ട്, സമനിലയ്ക്കായി പാകിസ്താന്‍

1
46767

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരം മഴമൂലം ഫലം കാണാതെ ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ വിജയം ഇംഗ്ലണ്ട് നേടിയെടുത്തു. ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് പരമ്പര നേടാന്‍ ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ ജയത്തോടെ പരമ്പരയില്‍ സമനില പിടിക്കാനാവും പാകിസ്താന്റെ ശ്രമം.

രണ്ടാം ടി20യിലെ ബാറ്റിങ് പ്രകടനം ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ,ഡേവിഡ് മലാന്‍,ഇയാന്‍ മോര്‍ഗന്‍ എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് രണ്ടാം ടി20യില്‍ പുറത്തെടുത്തത്. അവസരത്തിനൊത്ത് തിളങ്ങിയ മലാന്‍ (54) പുറത്താവാതെ നിന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. റണ്‍സൊഴുകുന്ന മൈതാനത്ത് ബാറ്റിങ് മികവ് ആവര്‍ത്തിക്കാനായാല്‍ പരമ്പര ഇംഗ്ലണ്ടിന് അലമാരയിലെത്തിക്കാം.

engvspakt20

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടാണ് നേടിയത്. ബാറ്റിങ് നിര കരുത്തുകാട്ടിയെങ്കിലും ബൗളര്‍മാര്‍ നന്നായി തല്ല് വാങ്ങിയിരുന്നു. ക്രിസ് ജോര്‍ദാവും ടോം കറാനും 40 റണ്‍സിന് മുകളിലാണ് 4 ഓവറില്‍ വഴങ്ങിയത്. സ്പിന്‍ ബൗളര്‍മാരെ കൂടുതല്‍ പിന്തുണയ്ക്കുന്ന മൈതാനമാണ് മാഞ്ചസ്റ്ററിലേത്. രണ്ടാം മത്സരത്തില്‍ ആദില്‍ റഷീദ് മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനുവേണ്ടി പുറത്തെടുത്തത്.

പാകിസ്താനെ സംബന്ധിച്ച് അഭിമാന മത്സരമാണിത്. രണ്ടാം മത്സരത്തില്‍ ബാറ്റ്‌സ്മാന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിന് തോല്‍വി സമ്മതിക്കേണ്ടി വന്നു. മികച്ച ബൗളിങ് നിര പാകിസ്താനുണ്ടെങ്കിലും അവസരത്തിനൊത്ത് തിളങ്ങാന്‍ ആര്‍ക്കും സാധിച്ചില്ല. ബാബര്‍ അസാം (56),മുഹമ്മദ് ഹഫീസ് (69),ഫഖര്‍ സമാന്‍ (36) തുടങ്ങിയവരെല്ലാം തന്നെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചപ്പോള്‍ ബൗളിങ് നിര നന്നായി തല്ലുവാങ്ങി. പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് അമീര്‍ രണ്ട് ഓവറില്‍ 25 റണ്‍സാണ് വഴങ്ങിയത്.

യുവ പേസര്‍ ഷഹിന്‍ ഷാ അഫ്രീദിനെ തിരഞ്ഞാക്രമിച്ച ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ 3.1 ഓവറില്‍ 44 റണ്‍സാണ് അടിച്ചെടുത്തത്. സ്പിന്‍ നിര തരക്കേടില്ലാത്ത ബൗളിങ് കാഴ്ചവെച്ചു. ബാബര്‍ അസാം നായകനായ ശേഷമുള്ള പാകിസ്താന്റെ ആദ്യ പരിമിത ഓവര്‍ പരമ്പരയാണിത്. അതിനാല്‍ത്തന്നെ പരമ്പര തോല്‍വിയോടെ നായക പദവി ആരംഭിക്കുകയെന്നത് ബാബറിനെ സംബന്ധിച്ച് നിരാശയുള്ള കാര്യമാണ്. പാകിസ്താന്റെ ടീം തിരഞ്ഞെടുപ്പിനെതിരേ മുന്‍ താരങ്ങളടക്കം വിമര്‍ശനം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാകിസ്താന് ജയം അനിവാര്യമാണ്.

Story first published: Tuesday, September 1, 2020, 16:40 [IST]
Other articles published on Sep 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+