For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് ടീമിനെ പിരിച്ചുവിടൂ, എന്തൊരു നാണക്കേട്; ഇംഗ്ലണ്ടിനോട് നേരിട്ടത് ചരിത്ര തോല്‍വി

മുല്‍ത്താന്‍: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ഇന്നിങ്‌സിനും 47 റണ്‍സിനുമാണ് പാകിസ്താനെ അവരുടെ മടയില്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 556 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 7 വിക്കറ്റിന് 823 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. പാകിസ്താനെ ഫോളോഓണിന് ക്ഷണിച്ച ഇംഗ്ലണ്ട് 220 റണ്‍സിന് ആതിഥേയരെ പുറത്താക്കി ഇന്നിങ്‌സിനും 47 റണ്‍സിനും ജയം നേടിയെടുക്കുകയായിരുന്നു.

പാകിസ്താന്‍ ടീമിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വലിയ നാണക്കേടാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ശക്തമായ ബൗളിങ് കരുത്തുള്ള ടീമാണ് പാകിസ്താന്‍. എന്നിട്ടും ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് പാകിസ്താന്. ഇതോടെ ഒരു ടീമും ആഗ്രഹിക്കാത്ത നാണക്കേടിലേക്കാണ് പാകിസ്താന്‍ ടീം എത്തിയിരിക്കുന്നത്. അത് എന്താണെന്ന് അറിയാം.

500ലധികം റണ്‍സ് നേടിയിട്ടും തോറ്റു

ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത്തരമൊരു തോല്‍വി ഒരു ടീമും നേരിട്ടിട്ടില്ലെന്ന് പറയാം. ആദ്യ ഇന്നിങ്‌സില്‍ 500ലധികം റണ്‍സ് നേടിയിട്ടും ഒരു ടീം ഇന്നിങ്‌സ് തോല്‍വി നേരിടുന്നത് ഇത് ആദ്യ സംഭവമാണ്. സ്വന്തം തട്ടകത്തില്‍ ഏത് ടീമും അല്‍പ്പമെങ്കിലും കരുത്ത് കാട്ടും. എന്നാല്‍ ഒരു ഘട്ടത്തിലും പാകിസ്താന് ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.

പാക് ടീമിനുള്ളിലെ പടലപ്പിണക്കങ്ങളാണ് ടീമിന്റെ തകര്‍ച്ചക്ക് കാരണമെന്ന് പറയാം. സ്വന്തം മൈതാനത്ത് പോലും മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിക്കാത്ത നിരയായി പാകിസ്താന്‍ മാറിയിരിക്കുകയാണ്. നായകന്‍ ഷാന്‍ മസൂദ് 151 റണ്‍സും അബ്ദുല്ല ഷഫീഖ് 102 റണ്‍സും സല്‍മാന്‍ ആഗ 104 റണ്‍സും നേടി ആദ്യ ഇന്നിങ്‌സില്‍ തിളങ്ങി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു താരത്തിന് പോലും ടീമിന്റെ പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.

harry brook joe root

2022 മുതല്‍ നാട്ടില്‍ ഒറ്റ മത്സരം ജയിച്ചിട്ടില്ല

എല്ലാ ടീമിനും ഹോം ടെസ്റ്റ് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ പാകിസ്താനെ സംബന്ധിച്ച് ഹോം ടെസ്റ്റ് ഏറ്റവും ഭയപ്പെടുന്ന മത്സരമാണെന്ന് പറയാം. 10 മത്സരങ്ങളാണ് 2022 മുതല്‍ പാകിസ്താന്‍ നാട്ടില്‍ കളിച്ചത്. ഇതില്‍ 6 മത്സരം തോറ്റപ്പോള്‍ 4 മത്സരം സമനിലയായി. നാട്ടില്‍ 0% വിജയ ശതമാനമാണ് പാകിസ്താനുള്ളത്. ഇത്തരമൊരു നാണക്കേട് ബംഗ്ലാദേശിന് പോലുമില്ലെന്ന് പറയാം. നാട്ടില്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം ദക്ഷിണാഫ്രിക്കയ്ക്കാണ്.

8 മത്സത്തില്‍ നിന്ന് 7ലും ജയിച്ച ദക്ഷിണാഫ്രിക്കയുടെ വിജയ ശതമാനം 87.50 ആണ്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 13 മത്സരത്തില്‍ 10 മത്സരവും ജയിച്ച ഇന്ത്യയുടെ വിജയ ശതമാനം 76.92 ആണ്. എന്തായാലും പാകിസ്താന്റെ സമീപകാലത്തെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളെല്ലാം ടീമിനുള്ളിലെ ഭിന്നത തുറന്ന് കാട്ടുന്നതാണ്. താരങ്ങള്‍ തമ്മില്‍ പരസ്പരം ഉടക്കിലാണെന്നതാണ് പ്രധാന പ്രശ്‌നം. മുന്‍ നായകന്‍ ബാബര്‍ അസമും ഷഹിന്‍ ഷാ അഫ്രീദിയും തമ്മിലുള്ള അഭിപ്രായ ഭിന്നത ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

പാകിസ്താന്‍ ബൗളിങ് നിര ദുരന്തം

പാകിസ്താന്‍ ബൗളിങ് നിരയില്‍ പേരുകേട്ട താരങ്ങളാണുള്ളത്. ഷഹിന്‍ ഷാ അഫ്രീദി നിലവിലെ മികച്ച ഇടം കൈയന്‍ പേസര്‍മാരിലൊരാളാണ്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തി. യുവ പേസര്‍മാരിലെ തീപ്പൊരി താരമാണ് നസീം ഷാ. അദ്ദേഹത്തിനും ഒന്നും ചെയ്യാനായില്ല. പാകിസ്താന്റെ ബൗളര്‍മാര്‍ക്ക് സ്വന്തം നാട്ടില്‍ പോലും നിലവാരം കാട്ടാനാവുന്നില്ലെന്നതാണ് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യം.

സ്വന്തം കാണികള്‍ പോലും പാകിസ്താനെതിരേ വലിയ വിമര്‍ശനം ഉയര്‍ത്തുകയാണ്. നിരവധി ട്രോളുകളാണ് പാക് ടീമിനെതിരേ ഇപ്പോള്‍ ഉയരുന്നത്. പാക് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലൂടെയാണ് ടീം കടന്ന് പോകുന്നത്.

Story first published: Friday, October 11, 2024, 15:30 [IST]
Other articles published on Oct 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+