Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ENG-PAK T20: ഇംഗ്ലണ്ടിന്റെ അതിവേഗ സെഞ്ച്വറിക്കാരനായി ലിവിങ്‌സ്റ്റണ്‍, ബാബറിനും നേട്ടം, റെക്കോഡ്

നോട്ടിങ്ഹാം: പാകിസ്താനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലൂടെ റെക്കോഡ് പ്രകടനം കാഴ്ചവെച്ച് ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണ്‍ (43 പന്തില്‍ 103). ഇംഗ്ലണ്ടിനായി വേഗത്തില്‍ ടി20 സെഞ്ച്വറി,അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡാണ് ലിയാം ലിവിങ്‌സ്റ്റണ്‍ നേടിയത്. ഇംഗ്ലണ്ടിനൊപ്പമുള്ള താരത്തിന്റെ ആദ്യ ടി20 സെഞ്ച്വറിയാണിത്. 42 പന്തില്‍ ആറ് ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടെയാണ് അദ്ദേഹം സെഞ്ച്വറി നേടിയത്. വെറും 17 പന്തില്‍ അദ്ദേഹം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 239.53 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

ലിവിങ്സ്റ്റണ്‍

21 ബോളില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്റെ റെക്കോഡാണ് ലിവിങ്‌സ്റ്റണ്‍ പഴങ്കഥയാക്കിയത്. ജോസ് ബട്‌ലറും ജേസന്‍ റോയിയും 22 പന്തിലും അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. മധ്യനിരയിലെ വെടിക്കെട്ട് പ്രകടനത്തോടെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തുറപ്പുചീട്ടായി ലിവിങ്സ്റ്റണ്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

2

എന്നാല്‍ ലിവിങ്സ്റ്റണിന്റെ തകര്‍പ്പന്‍ പ്രകടനവും ഇംഗ്ലണ്ടിന് ജയം നേടിക്കൊടുക്കാന്‍ പ്രാപ്തമായിരുന്നില്ല. തട്ടകത്തില്‍ 31 റണ്‍സിനാണ് പാകിസ്താനോട് ഇംഗ്ലണ്ട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 232 എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തപ്പോള്‍ നാല് പന്ത് ബാക്കി നിര്‍ത്തി 201 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ടായി.

പാകിസ്താന്‍

പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമിന്റെ (49 പന്തില്‍ 85) വെടിക്കെട്ട് ബാറ്റിങ്ങാണ് പാകിസ്താന് അടിത്തറയേകിയത്. എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 173.46 സ്‌ട്രൈക്കറേറ്റിലായിരുന്നു ബാബറിന്റെ പ്രകടനം. ഇംഗ്ലണ്ടില്‍ ഒരു ടി20 നായകന്റെ ഉയര്‍ന്ന മൂന്നാത്തെ വ്യക്തിഗത പ്രകടനമാണിത്. 90 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 88 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലുമാണ് ബാബറിന് മുകളിലുള്ളത്.

പാകിസ്താന്‍

കൂടാതെ ടി20യില്‍ കൂടുതല്‍ തവണ 50ലധികം റണ്‍സ് നേടിയവരുടെ റെക്കോഡ് ബുക്കില്‍ ബാബര്‍ അസാം മൂന്നാം സ്ഥാനത്തേക്കെത്തി. 20ാം തവണയാണ് ബാബര്‍ ഈ നേട്ടത്തിലെത്തുന്നത്. 28 തവണ ഈ നേട്ടത്തില്‍ ഒന്നാമതെത്തിയ വിരാട് കോലിയാണ് തലപ്പത്ത്. 26 തവണ ഈ നേട്ടത്തിലെത്തിയ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തുമുണ്ട്.

പാകിസ്താന്‍

41 പന്തില്‍ 63 റണ്‍സുമായി മുഹമ്മദ് റിസ്വാനും പാകിസ്താനായി തിളങ്ങി. ഒന്നാം വിക്കറ്റില്‍ ബാബറും റിസ്വാനും ചേര്‍ന്ന് 150 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഫഖര്‍ സമാന്‍ (8 പന്തില്‍ 26),മുഹമ്മദ് ഹഫീസ് (10 പന്തില്‍ 24) അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തി. അതേ സമയം ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്‌റ്റോ (11),ഡേവിഡ് മലാന്‍ (1),മോയിന്‍ അലി (1),ഓയിന്‍ മോര്‍ഗന്‍ (16) എന്നിവരെല്ലാം നിരാശപ്പെടുത്തി. 3.2 ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ ഷാ അഫ്രീദിയാണ് കളിയിലെ താരം.

Story first published: Saturday, July 17, 2021, 10:18 [IST]
Other articles published on Jul 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+