രാഷ്ട്രീയക്കാര്‍ ക്രിക്കറ്റ് താരങ്ങളെ കണ്ട് പഠിക്കണോ?
ദില്ലി: ദേശീയവിനോദം ഹോക്കിയാണ് എന്നാണ് വെപ്പെങ്കിലും ക്രിക്കറ്റിനാണ് ഇന്ത്യയില്‍ ആരാധകര്‍ കൂടുതല്‍. ദേശീയവിനോദം മാത്രമല്ല ഏതാണ്ടൊരു മതം പോലെയാണ് ഇവിടെ ക്രിക്കറ്റ്. ടി വിയില്‍ ലോകകപ്പ് കളി കണ്ടിരിക്കുന്ന സാധാരണക്കാരന്‍ മാത്രമല്ല, ലോക്‌സഭ സ്പീക്കര്‍ വരെ ഇന്ത്യയുടെ ക്രിക്കറ്റ് വിജയത്തില്‍ മനംമയങ്ങി ഇരിപ്പാണ്.

നിങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെ കണ്ട് പഠിച്ചൂടെ എന്നാണ് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എം പിമാരോട് ചോദിക്കുന്നത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്ത അച്ചടക്കമാണ് മഹാജനെ വീഴ്ത്തിക്കളഞ്ഞത്. ഉത്തരവാദിത്തവും കൂട്ടായ്മയും കൊണ്ടാണ് അവര്‍ കളി ജയിച്ചത്. എം പിമാര്‍ ഈ കളിക്കാരെ കണ്ട് പഠിക്കണം.

തുടര്‍ച്ചയായ രണ്ട് വിജയങ്ങളൊടെ ക്വാര്‍ട്ടര്‍ ഏതാണ് ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യ കളിയില്‍ പാകിസ്താനെ തോല്‍പിച്ച ഇന്ത്യ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയോടും ജയിച്ചിരിക്കുകയാണ്. ലോകകപ്പില്‍ ഇതുവരെ പാകിസ്താനോട് തോല്‍ക്കാത്ത ചരിത്രം ഇന്ത്യ ഇത്തവണയും കാത്തു. അതേസമയം, ദക്ഷിണാഫ്രിക്കയോട് ഇതുവരെ ജയിച്ചിട്ടില്ല എന്ന നാണക്കേട് തിരുത്തുകയും ചെയ്തു.

- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications