റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ് ക്യാപ്റ്റന്‍ ധോണിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഓര്‍ത്ത് ഫീലിങ്!
പുനെ: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നാല്‍ എം എസ് ധോണിയായിരുന്നു. ഐ പി എല്ലിന്റെ കഴിഞ്ഞ 8 വര്‍ഷങ്ങളും ധോണി കളിച്ചത് സി എസ് കെ എന്ന് ആരാധകര്‍ വിളിക്കുന്ന ചെന്നൈയ്ക്ക് വേണ്ടി. ജന്മനാട് റാഞ്ചിയാണെങ്കിലും ധോണിക്ക് ചെന്നൈ ഒരു ഹോം ടൗണ്‍ പോലെയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റനെ സ്വന്തം ക്യാപ്റ്റനാക്കിയ ചെന്നൈക്കാര്‍ ധോണിയെ സ്‌ന്‌ഹേത്തോടെ തല എന്ന് വിളിച്ചു.
പക്ഷേ ഒത്തുകളി വിവാദം എല്ലാം തുലച്ചു. ഐ പി എല്ലിലെ ഏറ്റവും സ്‌ട്രോങ് ടീമായ ചെന്നൈയെ രണ്ട് വര്‍ഷത്തേക്ക് വിലക്കി. താരലേലത്തില്‍ ധോണിയാകട്ടെ പുതിയ ടീമായ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സില്‍ ചേര്‍ന്നു. പ്രതീക്ഷിച്ചത് പോലെ ക്യാപ്റ്റനുമായി. പുനെ ടീമിന്റെ ജഴ്‌സി പ്രകാശനചടങ്ങിലും ധോണിയുടെ മനസില്‍ ഇപ്പോഴും ചെന്നൈ കിംഗ്‌സാണ്. ചെന്നൈയെക്കുറിച്ച് സംസാരിച്ചാല്‍ ധോണി ഇമോഷണല്‍ ആകും. ആകാതെ പറ്റില്ല. ധോണി തന്നെ പറയുന്നത് കേള്‍ക്കൂ..

കള്ളം പറയാനറിയില്ല
എട്ട് വര്‍ഷം കളിച്ച ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അവിടെ നിന്നും കൂളായി ഇറങ്ങിപ്പോന്നു എന്ന് പറഞ്ഞാല്‍ അത് കള്ളമാകും. എട്ട് വര്‍ഷം കൊണ്ട് ചെന്നൈയുമായി ഒരു വൈകാരിക ബന്ധം ഉണ്ടായിട്ടുണ്ട് - പുനെ ടീമിന്റെ ജഴ്‌സി പ്രകാശനചടങ്ങില്‍ ധോണി പറഞ്ഞു.

പൊളിറ്റിക്കലി കറക്ടല്ല
താന്‍ എപ്പോഴും പൊളിറ്റിക്കലി കറക്ടല്ല. എട്ട് വര്‍ഷത്തിന് ശേഷം മറ്റൊരു ടീമിന് വേണ്ടി ഐ പി എല്‍ കളിക്കുക എന്നത് വളരെ വ്യത്യസ്തമായ ഒരു ഫീലിങാണ്. പുതിയ ടീമിന് വേണ്ടി കളിക്കാന്‍ വളരെ എക്‌സൈറ്റഡാണ് എന്ന് പറഞ്ഞാല്‍, ചെന്നൈക്കാര്‍ നല്‍കിയ സ്‌നേഹത്തിന് ക്രെഡിറ്റ് കൊടുക്കാതിരിക്കലാകും.

സുരേഷ് റെയ്‌നയെ മിസ് ചെയ്യും
ഐ പി എല്ലില്‍ ഒപ്പമുണ്ടായിരുന്ന സുരേഷ് റെയ്‌നയെ താന്‍ മിസ് ചെയ്യുമെന്ന് ധോണി പറഞ്ഞു. രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കുല്ലം തുടങ്ങിയവരെയെല്ലാം മിസ് ചെയ്യും. പുനെ ടീമില്‍ ഉള്ള കളിക്കാരില്‍ ധോണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കാത്തിരുന്ന് കാണാം
ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണെ എങ്ങനെ കൈകാര്യം ചെയ്യും എന്ന് ചോദിച്ചപ്പോള്‍ കാത്തിരുന്ന് കാണാം എന്നായിരുന്നു ധോണിയുടെ പ്രതികരണം. കെവിന്‍ ടീമില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ല എന്നാണ് ധോണിയുടെ പ്രതീക്ഷ.

ഇവരെ സൂക്ഷിക്കണം
ധോണി, ആര്‍ അശ്വിന്‍, അജിന്‍ക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, കെവിന്‍ പീറ്റേഴ്‌സണ്‍, മിച്ചല്‍ മാര്‍ഷ്, ഫാഫ് ഡുപ്ലിസി.... ഇതാണ് റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ കോര്‍. ഒപ്പം കോച്ച് സ്റ്റീഫന്‍ ഫ്‌ലമിങും.

പ്രൊഫഷണലാണ്
പക്ഷേ തങ്ങള്‍ പ്രൊഫഷണലായ കളിക്കാരാണ്. പുനെ ടീം നല്‍കിയ ഈ അവസരത്തിന് നന്ദി പറയുന്നു. ക്യാപ്റ്റന്‍ എന്നത് ഉത്തരവാദിത്തമാണ്. 100 ശതമാനത്തിലും കൂടിയ കമ്മിറ്റ്‌മെന്റോടെ കളിയെ സമീപിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications