Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എല്ലാം ഒഫീഷ്യല്‍, ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിച്ചതായി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ്

അബുദാബി: ഐപിഎല്ലിന്റെ 13ാം സീസണിനു വേദിയാവാന്‍ ബിസിസിഐയില്‍ നിന്നും തങ്ങള്‍ക്കു ഔദ്യോഗികമായി ക്ലിയറന്‍സ് ലഭിച്ചതായി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ടൂര്‍ണമെന്റ് യുഎഇയില്‍ നടക്കുന്നത്. ഷാര്‍ജ, അബുദാബി, ദുബായ് എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ഐപിഎല്ലിന്റെ മല്‍സരക്രമം അധികം വൈകാതെ പ്രഖ്യാപിക്കും.

1

ടൂര്‍ണമെന്റ് യുഎഇയിലേക്കു മാറ്റാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും ഔദ്യോഗികമായി അനുമതി ലഭിച്ചതായി ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതനു പിന്നാലെയാണ് ടൂര്‍ണമെന്റിന് വേദിയാവാന്‍ ബിസിസിഐയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന് ക്ലിയറന്‍സ് നല്‍കിയിരിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട കായിക ഇനമായ ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റുകളിലൊന്നെന്ന് പരിഗണിക്കപ്പെടുന്ന ഐപിഎല്ലിനു ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായാണ് കാണുന്നതെന്ന് യുഎഇയിലെ മന്ത്രിയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് നഹായന്‍ മുബാറക്ക് അല്‍ നഹായന്‍ പ്രതികരിച്ചു. നമ്മുടെ ദൈനംദിന ജീവിതത്തെ വളരെയധികം ബാധിച്ച നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്ലിനെ ക്രിക്കറ്റ് പ്രേമികളുടെ വിശാലമായ ആഗോള സമൂഹത്തിലേക്കു എത്തിക്കാനുള്ള സ്ഥാനത്ത് എത്തി നില്‍ക്കുന്നതിന്റെ വ്യാപ്തി ഞങ്ങളെ സംബന്ധിച്ച് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ ബിസിസിഐയില്‍ നിന്നും ഔദ്യോഗികമായി ക്ലിയറന്‍സ് ലഭിക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് നേരത്തേ ഇസിബി അറിയിച്ചിരുന്നു. ഇപ്പോള്‍ അതു കൂടി ലഭിച്ചതോടെ ഐപിഎല്ലിനുള്ള മുന്നൊരുക്കങ്ങള്‍ ഇസിബി തുടങ്ങിയിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിനു വേദിയാവുന്നത്. നേരത്തേ 2014ല്‍ ടൂര്‍ണമെന്റിന്റെ ആദ്യപാദ മല്‍സരങ്ങള്‍ക്കു യുഎഇ ആതിഥേയത്വം വഹിച്ചിരുന്നു. രാജ്യത്തു പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതു കൊണ്ടായിരുന്നു ടൂര്‍ണമെന്റ് യുഎഇയിലേക്കു മാറ്റിയത്.

ഇത്തവണ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഇന്ത്യയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയെന്നത് അസാധ്യമായി മാറിയതോടെ മുഴുവന്‍ മല്‍സരങ്ങളും യുഎഇയിലേക്കു മാറ്റിയത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി എട്ടു ടീമുകളും ആഗസ്റ്റ് 20ന് യുഎഇയിലേക്കു യാത്ര തിരിക്കും. അവിടെയെത്തിയ ശേഷം താരങ്ങളും മറ്റു സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും ചുരുങ്ങിയത് ആറു ദിവസമെങ്കിലും ഐസൊലേഷനില്‍ കഴിയേണ്ടിവരും. അതിനു ശേഷമാണ് അവര്‍ ബയോ ബബ്‌ളില്‍ പ്രവേശിക്കുക. ആറു ദിവസത്തിനിടെ മൂന്നു തവണ എല്ലാവരെയും കൊവിഡ് ടെസ്റ്റിനു വിധേയേരാക്കും.

Story first published: Wednesday, August 12, 2020, 8:27 [IST]
Other articles published on Aug 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+