For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Emerging Teams Asia Cup: ഇന്ത്യയുടെ ആദ്യ പോര് പാക് പടയ്‌ക്കെതിരേ! എങ്ങനെയാവും ലൈനപ്പ്?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ് എമേര്‍ജിങ് ടീമുകളുടെ ഏഷ്യാ കപ്പാണ്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഈ ചാംപ്യന്‍ഷിപ്പ് ഈ മാസം 18 മുതല്‍ 27 വരെയാണ്. ടൂര്‍ണമെന്റിന്റെ ആറാമത്തെ എഡിഷന്‍ കൂടിയാണ് ഇത്തവണ ഒമാനില്‍ നടക്കാനിരിക്കുന്നത്. ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പില്‍ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുക.

ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവരെല്ലാം തങ്ങളുടെ എ ടീമിനെയാണ് ചാംപ്യന്‍ഷിപ്പിനു അയക്കുന്നത്. ഹോങ്കോങ്, യുഎഇ, ആതിഥേയരായ ഒമാന്‍ എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. ഇന്ത്യയുടെ ആദ്യ പോരാട്ടം ഗ്രൂപ്പ് ബിയില്‍ 19നു ചിരവൈരികളായ പാകിസ്താനുമായിട്ടാണ്. 21ന് യുഎഇയെയും 23നു ഒമാനെയും ഇന്ത്യ നേരിടും.

യുവതാരം തിലക് വര്‍മയ്ക്കു കീഴില്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. വെടിക്കെട്ട് ഓപ്പണറും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മ, ഐപിഎല്ലിലൂടെ ശ്രദ്ധേയരായ ആയുഷ് ബദോനി, അനൂജ് റാവത്ത്, പ്രഭ്‌സിമ്രന്‍ സിങ്, നെഹാല്‍ വദേര, വൈഭവ് അറോറ എന്നിവരെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്. പാകിസ്താനുമായുള്ള ആദ്യ പോരാട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

ABHISHEK SHARMA

ഓപ്പണര്‍മാര്‍ ആരെല്ലാം

അഭിഷേക് ശര്‍മയും പ്രഭ്‌സിമ്രന്‍ സിങും ചേര്‍ന്നായിരിക്കും ഇന്ത്യക്കായി ടൂര്‍ണമെന്റില്‍ ഓപ്പണ്‍ ചെയ്യുകയെന്നു ഉറപ്പായിക്കഴിഞ്ഞു. വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് ഇരുവരും. അതുകൊണ്ടു തന്നെ സ്‌ഫോടനാത്മക തുടക്കങ്ങള്‍ ടീമിനു നല്‍കാന്‍ ഇരുവര്‍ക്കു സാധിക്കുകയും ചെയ്യും.

അടുത്തിടെ സമാപിച്ച ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അഭിഷേക്. പക്ഷെ പരമ്പരയിലെ മൂന്നു മല്‍സങ്ങളിലും ബാറ്റിങില്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താനായില്ല. എമേര്‍ജിങ് ടീമുകളുടെ ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി ഇതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും അഭിഷേകിന്റെ ശ്രമം. ഓപ്പണിങിനൊപ്പം വിക്കറ്റ് കീപ്പിങിന്റെ അധികച്ചുമതല കൂടി പ്രഭ്‌സിമ്രനുണ്ടാവും.

മധ്യനിര, ഓള്‍റൗണ്ടര്‍മാര്‍

ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലേക്കു വരികയാണങ്കില്‍ മൂന്നാം നമ്പറില്‍ കളിക്കുക നായകന്‍ തിലക് വര്‍മയായിരിക്കും. ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനായി കസറാനുള്ള തയ്യാറെടുപ്പിലാണ് തിലക്. സമീപകാലത്തു ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അദ്ദേഹത്തിനു കളിക്കാന്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയില്‍ തിലക് ടീമിലുണ്ടായിരുന്നെങ്കിലും എല്ലാ കളിയിലും ബെഞ്ചിലായിരുന്നു സ്ഥാനം.

തിലകിനു ശേഷം നാലാം നമ്പറില്‍ കളിക്കുക ആയുഷ് ബദോനിയായിരിക്കും. മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ ബദോനി ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചാം നമ്പറില്‍ കളിക്കുക അനൂജ് റാവത്തായിരിക്കും. കഴിഞ്ഞ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ താരം മികച്ച പ്രകടനം നടത്തിയിരുന്നു.

ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങില്‍ ഓള്‍റൗണ്ടര്‍മാരായ നെഹാല്‍ വദേര, ആര്‍ സായ്കിഷോര്‍, റാസിഖ് സലാം എന്നിവരുടെ ഊഴമായിരിക്കും. മൂന്നു പേര്‍ക്കും മല്‍സരപരിചയം അധികമില്ലെന്നതു ഇന്ത്യക്കു ക്ഷീണമായേക്കും. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ തിളങ്ങിയ താരമാണ് വദേര. ദേശീയ ടീമിനു വേണ്ടിയും തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുക്കുകയാണ് ഇനി അദ്ദേഹത്തിന്റെ ലക്ഷ്യം.

TILAK VARMA

ബൗളര്‍മാര്‍ ആരൊക്കെ

ഇന്ത്യയുടെ ബൗളിങ് ലൈനപ്പിലേക്കു വരികയണെങ്കില്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക വൈഭവ് അറോറയും അന്‍ഷുല്‍ കാംബോജുമായിരിക്കും. രാഹുല്‍ ചഹറായിരിക്കും ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

ഇന്ത്യന്‍ സാധ്യതാ 11

അഭിഷേക് ശര്‍മ, പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, അനൂജ് റാവത്ത്, നെഹാല്‍ വദേര, ആര്‍ സായ്കിഷോര്‍, റാസിഖ് സലാം, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അന്‍ഷുല്‍ കാംബോജ്.

Story first published: Monday, October 14, 2024, 17:04 [IST]
Other articles published on Oct 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+