Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇന്നു താരം, നാളെ സൂപ്പര്‍ താരം!! സംശയം വേണ്ട, ഇവരിലൊരാള്‍? താരോദയമാവാന്‍ രംഗത്തുള്ളവര്‍

എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കാൻ രംഗത്തുള്ളവർ | Oneindia Malayalam

മുംബൈ: ഓരോ സീസണിലെ ഐപിഎല്ലിലും ഭാവി സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന എമേര്‍ജിങ് പ്ലെയറെ തിരഞ്ഞെടുക്കാറുണ്ട്. ഇത്തരത്തില്‍ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കിയ പല താരങ്ങളും പിന്നീട് ദേശീയ ടീമിലെത്തുകയും ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരുടെ നിരയിലേക്ക് ഉയരുകയും ചെയ്തതായി കാണാം.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 11ാം സീസണിലെ എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് ഏതു താരത്തിനായിരിക്കും ലഭിക്കുകയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. തങ്ങളുടെ ടീമുകള്‍ക്കായി അപ്രതീക്ഷിത പ്രകടനം നടത്തി ഹീറോയായി മാറി എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിന് അര്‍ഹതയുള്ള അഞ്ചു പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

മയാങ്ക് മര്‍ക്കാന്‍ഡെ (മുംബൈ)

മയാങ്ക് മര്‍ക്കാന്‍ഡെ (മുംബൈ)

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മാത്രമല്ല ഐപിഎല്ലിന്റെ തന്നെ കണ്ടെത്തലാണ് യുവ സ്പിന്നര്‍ മയാങ്ക് മര്‍ക്കാന്‍ഡെ. സീസണിനു ശേഷം ഒഴിവാക്കിയ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ സ്ഥാനത്തേക്കാണ് മയാങ്കിനെ മുംബൈ കൊണ്ടുവന്നത്. കന്നി മല്‍സരം മുതല്‍ തന്നെ വിസമയിപ്പിക്കുന്ന പ്രകടന നടത്തുന്ന താരം ഇപ്പോള്‍ മുംബൈ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയിരിക്കുകയാണ്.
20 കാരനായ മയാങ്ക് 11 മല്‍സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 23 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തതാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. മധ്യ ഓവറുകളില്‍ എതിര്‍ ടീം ബാറ്റിങ് നിരയെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് മയാങ്ക് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇത്തവണ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന് താരം മയാങ്ക് തന്നെയാണ്.

പൃഥ്വി ഷാ (ഡല്‍ഹി)

പൃഥ്വി ഷാ (ഡല്‍ഹി)

അണ്ടര്‍ 19 ലോക ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും ഓപ്പണറുമായ പൃഥ്വി ഷാ കന്നി ഐപിഎപ്ലില്‍ തന്നെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സീസണില്‍ അഞ്ചു മല്‍സരങ്ങളിലാണ് പൃഥ്വിക്കു കളിക്കാന്‍ അവസരം ലഭിച്ചത്. 41 ശരാശരിയില്‍ 205 റണ്‍സാണ് ഇത്രയും മല്‍സരങ്ങളില്‍ നിന്നും താരം നേടിയത്. കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവര്‍ക്കെതിരേ അര്‍ധസെഞ്ച്വറിയും നേടാന്‍ 18 കാരനു സാധിച്ചു.
സീസണിന്റെ തുടക്കത്തില്‍ മികച്ച ഓപ്പണറെ കണ്ടെത്താനാവാതെ വിഷമിച്ച ഡല്‍ഹിക്കു പൃഥ്വിയുടെ വരവോടെ ആ ദുഖവും തീര്‍ന്നിരിക്കുകയാണ്. എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിനു സാധ്യത കല്‍പ്പിക്കപ്പെടുന്ന താരങ്ങളുടെ പട്ടികയില്‍ തീര്‍ച്ചായും പൃഥ്വിയുമുണ്ടാവും.

മുഹമ്മദ് സിറാജ് (ബാംഗ്ലൂര്‍)

മുഹമ്മദ് സിറാജ് (ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസറായ മുഹമ്മദ് സിറാജ് വിക്കറ്റ് നേട്ടത്തേക്കാളുപരി വിസ്മയിപ്പിക്കുന്നത് വേഗം കൊണ്ടാണ്. ബൗളിങിലെ വേഗത്തില്‍ വ്യത്യാസം കൊണ്ടു വന്ന് എതിര്‍ ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയെന്ന തന്ത്രമാണ് സിറാജ് പരീക്ഷിക്കുന്നത്. ഉമേഷ് യാദവ് കഴിഞ്ഞാല്‍ ആര്‍സിബി ബൗളര്‍മാരില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നതും സിറാജ് തന്നെയാണ്.
ഇതുവരെ കളിച്ച ആറു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ പേസര്‍ നേടിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തതാണ് സിറാജിന്റെ ഏറ്റവും മികച്ച പ്രകടനം. മിക്ക മല്‍സരങ്ങളിലും നിര്‍ണായ ബ്രേക് ത്രൂവാണ് താരം ആര്‍സിബിക്കു നല്‍കിയത്.

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത)

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത)

പൃഥ്വി ഷാ നയിച്ച ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ തുറുപ്പുചീട്ടായിരുന്നു പഞ്ചാബില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍. പൃഥ്വിക്കൊപ്പം ഈ സീസണിലെ ഐപിഎല്ലില്‍ തന്നെയാണ് ഗില്ലും അരങ്ങേറിയത്. ദിനേഷ് കാര്‍ത്തിക് നയിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സിനൊപ്പമാണ് താരം കന്നി മല്‍സരം കളിച്ചത്. വ്യത്യസ്ത പൊസിഷനുകളില്‍ പരീക്ഷിക്കപ്പെട്ട ഗില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി ഇതിനകം ടീം മാനേജ്‌മെന്റിന്റെ പ്രശംസയ്ക്കു പാത്രമായിക്കഴിഞ്ഞു.
എട്ടു മല്‍സരങ്ങളില്‍ നിന്നും 32.25 ശരാശരിയില്‍ 129 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ചെന്നൈ സൂപ്പര്‍കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ മധ്യ ഓവറുകളില്‍ ഗില്ലിന്റെ മികച്ച ബാറ്റിങാണ് കെകെആറിനെ ജയത്തിലേക്കു നയിച്ചത്.

 ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍)

ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍)

ഇന്ത്യന്‍ താരങ്ങളെ വെട്ടി ഒരു വിദേശ താരം എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവുമായി കടന്നു കളയാന്‍ സാധ്യതയുണ്ടെങ്കില്‍ അത് രാജസ്ഥാന്‍ റോയല്‍സ് പേസറായ ജോഫ്ര ആര്‍ച്ചറായിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലെ അടുത്ത പേസ് സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന ആര്‍ച്ചര്‍ ഐപിഎല്ലില്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും തന്റെ മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.
ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷമാണ് ആര്‍ച്ചര്‍ ഐപിഎല്ലിനെത്തിയത്. ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒമ്പതു വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. മുംബൈ, ഹൈദരാബാദ് എന്നിവര്‍ക്കെതിരായ മൂന്നു വിക്കറ്റ് പ്രകടനവും ഇതിലുള്‍പ്പെടുന്നു.

Story first published: Thursday, May 10, 2018, 12:31 [IST]
Other articles published on May 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+