For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Emerging Asia Cup: കടുവകളെ എറിഞ്ഞിട്ടു, ഗംഭീര ജയത്തോടെ ഇന്ത്യ ഫൈനലില്‍! പാകിസ്താനെ നേരിടും

കൊളംബോ: എമര്‍ജിങ് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ 51 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ബൗളിങ് മികവുകണ്ട മത്സരത്തില്‍ ഇന്ത്യ ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് ഫൈനല്‍ ടിക്കറ്റ് നേടിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ ടീം 211 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 160 റണ്‍സിന് ബംഗ്ലാദേശിനെ കൂടാരം കയറ്റിയാണ് ഇന്ത്യ ആവേശ ജയം നേടിയെടുത്തത്.

നായകന്‍ യഷ് ധുല്ലിന്റെ (66) അര്‍ധ സെഞ്ച്വറിയും നിശാന്ത് സിന്ദുവിന്റെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയുടെ യുവനിരക്ക് ജയം സമ്മാനിച്ചത്. ഫൈനലില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ സായ് സുദര്‍ശനെ (21) ഇന്ത്യക്ക് നഷ്ടമായി.

24 പന്ത് നേരിട്ട് മൂന്ന് ബൗണ്ടറി നേടിയ സായിയെ റക്കീബുല്‍ ഹസനാണ് പുറത്താക്കിയത്. പിന്നാലെ നിക്കിന്‍ ജോസും (17) പുറത്തായി. നിശാന്ത് സിന്ദുവും (5) പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ടു. 91 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

ഒരുവശത്ത് നായകന്‍ യഷ് ധുല്‍ പിടിച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണു. മധ്യനിരയിലെ പ്രമുഖ താരങ്ങള്‍ക്കൊന്നും തിളങ്ങാനായില്ല. റിയാന്‍ പരാഗ് പ്രതീക്ഷ നല്‍കിയെങ്കിലും 24 പന്ത് നേരിട്ട് 12 റണ്‍സുമായി മടങ്ങി. ഒരു സിക്‌സാണ് പരാഗ് നേടിയത്. രാജസ്ഥാന്‍ റോയല്‍സിലൂടെ ശ്രദ്ധ നേടിയ ദ്രുവ് ജുറേലിനും തിളങ്ങാനായില്ല. മൂന്ന് പന്ത് നേരിട്ട് ഒരു റണ്‍സുമായി ജുറേല്‍ പുറത്തായി. ഹര്‍ഷിത് റാണ (9) നിരാശപ്പെടുത്തിയപ്പോള്‍ മാനവ് സുത്താര്‍ (21) നിര്‍ണ്ണായക റണ്‍സ് നേടി.

പേസ് ഓള്‍റൗണ്ടര്‍ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ 15 റണ്‍സുമായി പുറത്തായി. 85 പന്ത് നേരിട്ട് 6 ബൗണ്ടറി ഉള്‍പ്പെടെ പൊരുതിനിന്ന ധുല്ലിനെ റിപ്പോന്‍ മൊണ്ടോല്‍ പുറത്താക്കിയതോടെ 49.1 ഓവറില്‍ 211 റണ്‍സില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ബംഗ്ലാദേശിനായി മെഹതി ഹസന്‍, തന്‍സിം ഹസന്‍ സക്കീബ്, റക്കീബുല്‍ ഹസന്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. റിപ്പോന്‍ മൊണ്ടോല്‍, സെയ്ഫ് ഹസന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

india, cricket

മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം ഗംഭീരമായിരുന്നു. ഓപ്പണര്‍മാരായ മുഹമ്മദ് നയീമും (38) തന്‍സിദ് ഹസനും (51) ചേര്‍ന്ന് 70 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. ആക്രമിച്ച് കളിച്ച ഇരുവരും ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. നയീമിനെ പുറത്താക്കി സുത്താറാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തിരിച്ചുപിടിക്കുകയായിരുന്നു.

സക്കീര്‍ ഹസന്‍ (5), നായകന്‍ സെയ്ഫ് ഹസന്‍ (22), മഹമ്മുദുല്‍ ഹസന്‍ ജോയ് (20) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയ ശില്‍പ്പികളാവാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. സൗമ്യ സര്‍ക്കാര്‍ (5), അക്ബര്‍ അലി (2), മെഹതി ഹസന്‍ (12), റക്കീബുല്‍ ഹസന്‍ (0), റിപ്പോന്‍ മൊണ്ടോല്‍ (5) എന്നിവരെയും പുറത്താക്കി ഇന്ത്യ ഗംഭീര ജയം സ്വന്തമാക്കുകയായിരുന്നു.

തന്‍സിം ഹസന്‍ ഷക്കീബ് (0) പുറത്താവാതെ നിന്നു. ഇന്ത്യക്കായി നിശാന്ത് സിന്ദു 8 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ പിഴുതു. മാനവ് സുത്താര്‍ മൂന്നും യുവരാജ്‌സിന്‍ഹ് ദോഡിയ, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍ യഷ് ധുല്ലാണ് കളിയിലെ താരം.

Story first published: Friday, July 21, 2023, 21:17 [IST]
Other articles published on Jul 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+