ഗെയ്ല്‍, അഫ്രീഡി, പുരാന്‍, മാലിക്ക്- 'ജൂനിയര്‍ ഐപിഎല്‍' വരുന്നു, മല്‍സരക്രമം പ്രഖ്യാപിച്ചു

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ചെറിയ ഫോര്‍മാറ്റായ ടി10ലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റായ അബുദാബി ടി10 ലീഗിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചു. ടൂര്‍മെന്റിന്റെ നാലാം എഡിഷനാണ് ഈ മാസം അവസാനം തുടക്കമാവുന്നത്. ജനുവരി 28 മുതല്‍ ഫെബ്രുവരി ആറ് വരെയായിരിക്കും ടൂര്‍ണമെന്റ്. ഐപിഎല്ലിനു സമാനമായി എട്ടു ഫ്രാഞ്ചൈസികള്‍ തന്നെയാണ് ടി10 ലീഗിലും അണിനിരക്കുന്നത്. നാലു ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.

Schedule for Abu Dhabi T10 League announced | Oneindia Malayalam

കഴിഞ്ഞ മൂന്നു സീസണുകളിലെയും ടി10 ലീഗ് വലിയ വിജയമായി മാറിയിരുന്നു. ഗ്രൂപ്പ് എയില്‍ മറാത്ത അറേബ്യന്‍സ്, നോര്‍ത്തേണ്‍ വാരിയേഴ്‌സ്, ബംഗ്ലാ ടൈഗേഴ്‌സ്, ഡല്‍ബി ബുള്‍സ് എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ഡെക്കാന്‍ ക്വലന്ദേഴ്‌സ്, ടീം അബുദാബി, ദി ഗ്ലാഡിയേറ്റേഴ്‌സ്, പൂനെ ഡെവിള്‍സ് എന്നിവരും കളിക്കും.

ടി20യുടെയും 'അനുജനായ' ടി10 ലീഗില്‍ ലോക ക്രിക്കറ്റിലെ ചില വമ്പന്‍ താരങ്ങള്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നുണ്ട്. പാകിസ്താന്റെ ഷുഐബ് മാലിക്ക്, വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാന്‍, ഡ്വയ്ന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍, ശ്രീലങ്കയുടെ തിസാര പെരേര എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്.

നിലവിലെ ജേതാക്കളായ മറാത്ത അറേബ്യന്‍സും നോര്‍ത്തേണ്‍ വാരിയേഴ്‌സും തമ്മിലാണ് ജനുവരി 28ലെ ഉദ്ഘാടന മല്‍സരം. ഇതേ ദിവസം നടക്കുന്ന രണ്ടാമത്തെ കളിയില്‍ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സും പൂനെ ഡെവിള്‍സും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ഓരോ ടീമിനും മൂന്നു മല്‍സരങ്ങള്‍ വീതമാണുള്ളത്. രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ ഫെബ്രുവരി ഒന്നു മുതല്‍ നാലു വരെയാണ്. പ്ലേഓഫ്, ഫൈനല്‍ എന്നിവ അഞ്ച്, ആറ് തിയ്യതികളിലായിരിക്കും.

ഷാഹിദ് അഫ്രീഡി (ഡെക്കാന്‍ ക്വലന്ദേഴ്‌സ്), ക്രിസ് ഗെയ്ല്‍ (ടീം അബുദാബി), സുനില്‍ നരെയ്ന്‍ (ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സ്), തിസാര പെരേര (പൂനെ ഡെവിള്‍സ്), ഡ്വയ്ന്‍ ബ്രാവോ (ഡല്‍ഹി ബുള്‍സ്), ഇസുരു ഉദാന (ബംഗ്ലാ ടൈഗേഴ്‌സ്), ഷുഐബ് മാലിക്ക് (മറാത്ത അറേബ്യന്‍സ്), നിക്കോളാസ് പുരാന്‍ (നോര്‍ത്തേണ്‍ വാരിയേഴ്‌സ്) എന്നിവരാണ് എട്ടു ഫ്രാഞ്ചൈസികളുടെ മാര്‍ക്ക്വി താരങ്ങള്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, January 14, 2021, 18:44 [IST]
Other articles published on Jan 14, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X