Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ എട്ടു പേര്‍... ഇന്ത്യ- അഫ്ഗാന്‍ ഇലവനെ തിരഞ്ഞെടുത്ത് ചഹലും റാഷിദും, മിന്നും താരം പുറത്ത്

chahal

ലോക ക്രിക്കറ്റിലെ അതികായന്മാരായ ഇന്ത്യയും ചെറുടീമായ അഫ്ഗാനിസ്താനും ഒരുമിച്ച് കളിച്ചാല്‍ എങ്ങനെയിരിക്കും? അത്തരമൊരു ഇന്ത്യ- അഫ്ഗാന്‍ സംയുക്ത ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും അഫ്ഗാന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനും. പ്രതീക്ഷിച്ചതു പോലെ തന്നെ ഇന്ത്യക്കാണ് ഇലവനില്‍ ആധിപത്യം.

11 താരങ്ങളില്‍ എട്ടു പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. എന്നാല്‍ അഫ്ഗാന്റെ സൂപ്പര്‍ താരമായ മുഹമ്മദ് നബി ഇലവനില്‍ നിന്നു തഴയപ്പെട്ടുവെന്നതാണ് ശ്രദ്ധേയം. 2009 മുതല്‍ 19 വരെ അഫ്ഗാന്റെ എല്ലാ ഏകദിനങ്ങളിലും കളിച്ച താരമാണ് ഓള്‍റൗണ്ടര്‍ കൂടിയായ നബി.

റാഷിദ് ഇലവനില്‍, ചഹല്‍ പിന്‍മാറി

ഇന്ത്യ- അഫ്ഗാന്‍ ഇലവനില്‍ റാഷിദ് സ്വയം തന്റെ പേര് ഉള്‍പ്പെടുത്തിയപ്പോള്‍ ചഹല്‍ ഇതിനു മുതിര്‍ന്നില്ല. ഇന്ത്യ ജോടികളായ രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയുമാണ് ഇലവന്റെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത്. 2013 മുതല്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണിങ് ജോടികളാണ് ഇവര്‍. മൂന്നാം നമ്പറില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിക്കും. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നമ്പര്‍ ത്രീ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് തികച്ച കോലി 11,857 റണ്‍സ് നേടിക്കഴിഞ്ഞു.
അഫ്ഗാന്റെ മുന്‍ ടെസ്റ്റ് നായകന്‍ കൂടിയായ റഹ്മത്ത് ഷായാണ് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുക. ടെസ്റ്റില്‍ അഫ്ഗാനു വേണ്ടി ആദ്യമായി സെഞ്ച്വറി തികച്ച താരം കൂടിയാണ് ഷാ. 73 ഏകദിനങ്ങളില്‍ നിന്നും 2359 റണ്‍സെടുത്തിട്ടുള്ള താരം പക്ഷെ ഇതുവരെ ടി20യില്‍ കളിച്ചിട്ടില്ല.

രാഹുല്‍, ധോണി

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി ഏറ്റെടുത്തു കഴിഞ്ഞ കെഎല്‍ രാഹുലിനാണ് ഇലവനിലെ അഞ്ചാംസ്ഥാനം. തൊട്ടു പിറകെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി കളിക്കും. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളുമേറ്റു വാങ്ങിയ ലോകത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

ഹാര്‍ദിക് ഏക ഓള്‍റൗണ്ടര്‍

ഇന്ത്യയുടെ സ്റ്റാര്‍ പ്ലെയര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യ- അഫ്ഗാന്‍ ഇലവനിലെ ഏക ഓള്‍റൗണ്ടര്‍. പരിക്കും ശസ്ത്രക്രിയയും കാരണം കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ ഹാര്‍ദിക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. റാഷിദും ടീമംഗമായ മുജീബുര്‍ റഹ്മാനുമാണ് ഇലവനിലെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അഫ്ഗാന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് മുജീബ്. ഇന്ത്യന്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേര്‍ന്ന് ഇലവന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കും.

ഇന്ത്യ-അഫ്ഗാനിസ്താന്‍ ഇലവന്‍

ഇന്ത്യ-അഫ്ഗാനിസ്താന്‍ ഇലവന്‍

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ഇന്ത്യ), റഹ്മത്ത് ഷാ (അഫ്ഗാനിസ്താന്‍), കെഎല്‍ രാഹുല്‍, എംഎംസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ), റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ (അഫ്ഗാനിസ്താന്‍), ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി (ഇന്ത്യ).

Story first published: Thursday, June 11, 2020, 16:49 [IST]
Other articles published on Jun 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+