For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ടീമുകള്‍ക്കു എട്ടു വ്യത്യസ്ത ഹോട്ടലുകള്‍, ചട്ടം ലംഘിച്ചാല്‍ ശിക്ഷ- എസ്ഒപി അറിയാം

ഐപിഎല്ലിനുള്ള എസ്ഒപി ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്കു നല്‍കി

മുംബൈ: യുഎഇയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാ സീസണിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ പാലിക്കേണ്ട അടിസ്ഥാന പ്രവര്‍ത്തന നടപടിക്രമം (എസ്ഒപി) ബിസിസിഐ പുറത്തിറക്കി. ഇതു എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൈമാറുകും ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഓരോ ഫ്രാഞ്ചൈസികളും നിര്‍ബന്ധമായും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളാണ് എസ്ഒപിയിലുള്ളത്.

എട്ടു ഫ്രാഞ്ചൈസികള്‍ക്കും എട്ടു വ്യത്യസ്ത ഹോട്ടലുകളിലായിരിക്കും യുഎഇയില്‍ താമസസൗകര്യമൊരുക്കേണ്ടത്. യുഎഇയിലേക്കു തിരിക്കും മുമ്പ് മുഴുവന്‍ പേരും നിര്‍ബന്ധിത കൊവിഡ് പരിശോധനയ്ക്കു വിധേയരാവണം. പെരുമാറ്റച്ചട്ടത്തിലെ ഏതെങ്കിലും നിബന്ധകള്‍ ലംഘിക്കുകയാണെങ്കില്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്നും ബിസിസിഐ എസ്ഒപിയില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഐപിഎല്ലിനു വേണ്ടി ബിസിസിഐ തയ്യാറാക്കിയ എസ്ഒപിയിലെ വിശദാംശങ്ങള്‍ പിടിഐയാണ് പുറത്തു വിട്ടിരിക്കുന്നത്.

1

താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും ഈ വര്‍ഷം മാര്‍ച്ച് ഒന്നു മുതലുള്ള മെഡിക്കല്‍, ചരിത്രം എല്ലാ ഫ്രാഞ്ചൈസികളുടെയും മെഡിക്കല്‍ സംഘം തയ്യാറാക്കണം. ഫ്രാഞ്ചൈസിയില്‍ ഒത്തുചേരുന്നതിനു മുമ്പ് മുഴുവന്‍ ഇന്ത്യന്‍ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമാരും ഓരോ ദിവസത്തെ ഇടവേളയില്‍ രണ്ടു കൊവിഡ് ടെസ്റ്റുകള്‍ക്കു വിധേയരാവണം. ഇത് യുഎഇയിലേക്കു യാത്ര തിരിക്കും മുമ്പ് ഫ്രാഞ്ചൈസിക്കുള്ളില്‍ പരസ്പരം വൈറസ് ബാധ തടയുന്നതിന് സഹായിക്കും.

രോഗബാധ തടയുന്നതിനുള്ള പെരുമാറ്റച്ചട്ടം ലംഘിക്കുന്ന താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കുമെതിരേ ഐപിഎല്‍ പെരുമാറ്റച്ചട്ട പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കും. കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുന്നയാള്‍ക്കു 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടിവരും. ശേഷം 24 മണിക്കൂറിന്റെ ഇടവേളയില്‍ രണ്ടു കൊവിഡ് ടെസ്റ്റുകള്‍ക്കു ഇയാള്‍ വിധേയനാവണം. ഈ രണ്ടു ടെസ്റ്റിലും നെഗറ്റീവാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ഈ വ്യക്തിക്കു യുഎഇയിലേക്കു തിരിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. വിദേശ താരങ്ങള്‍ക്കും ടീം സപ്പോര്‍ട്ട് സ്റ്റാഫിനുമെല്ലാം ഈ നിയമം ബാധകമാണ്. യുഎഇയിലെത്തിയാല്‍ അവിടെ 1, 3, 6 ദിവസങ്ങളില്‍ ഓരോരത്തരും കൊവിഡ് ടെസ്റ്റിനു വിധേയരാവണം. കൂടാതെ ഐപിഎല്ലില്‍ ഓരോ അഞ്ച് ദിവസം കൂടുമ്പോഴും മുഴുവന്‍ പേര്‍ക്കും കൊവിഡ് ടെസ്റ്റുണ്ടാവും.

2

വ്യത്യസ്ത ഹോട്ടലുകളിലായിരിക്കും ഓരോ ഫ്രാഞ്ചൈസിയും താമസസകൗര്യമൊരുക്കേണ്ടത്. ഹോട്ടലിന്റെ ഒരു പ്രത്യേക ഭാഗത്തായിരിക്കും മുഴുവന്‍ പേര്‍ക്കും താമസിക്കാനുള്ള മുറികള്‍ നല്‍കേണ്ടത്. ഹോട്ടലിലെ കേന്ദീകൃത എസി സംവിധാനവുമായി ബന്ധമില്ലാതെ പ്രത്യേക എസി സംവിധാനം ഇവര്‍ക്കു ഒരുക്കി നല്‍കണം. മൂന്നാമത്തെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവായ ശേഷമായിരിക്കും ടീമംഗങ്ങള്‍ക്കു പരസ്പരം കാണാനുള്ള അനുമതിയുണ്ടാവുക. അതു രോഗ പ്രതിരോധ ചട്ടങ്ങള്‍ പാലിച്ചായിരിക്കുകയും വേണം. സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും എല്ലാ സമയത്തും നിര്‍ബന്ധമാണ്.

ഹോട്ടലുകളില്‍ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാവില്ല. ഇത് താരങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിനും പുറമെ നിന്നുള്ളവരുമായുള്ള സമ്പര്‍ക്കത്തിനും ഇടയാക്കും. അതിനാല്‍ ഭക്ഷണം മുറിയിലേക്കു ഓര്‍ഡര്‍ ചെയ്ത് കഴിക്കണമെന്നാണ് എസ്ഒപിയില്‍ നിര്‍ദേശിക്കുന്നത്. കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ ഒഴിഞ്ഞ സ്റ്റാന്‍ഡുകള്‍ ടീം മീറ്റിങുകള്‍ക്കും മറ്റും വിപുലമായ ഡ്രസിങ് റൂം പോലെ തന്നെ ഫ്രാഞ്ചൈസികള്‍ക്കു ഉപയോഗിക്കാവുന്നതാണ്. സാമൂഹിക അകലം പാലിച്ച് മീറ്റിങ് നടത്തുന്നതിനു വേണ്ടി കൂടിയാണിത്.

ഐപിഎല്ലില്‍ ഇത്തവണ ടോസ്സ് മാസ്‌കോട്ട് ഉണ്ടായിരിക്കില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ബിസിസിഐയുടെ മറ്റൊരു വരുമാനം കൂടിയാണ് ഇതോടെ ഇല്ലാതായത്. താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും കുടുംബാംഗങ്ങള്‍ക്കും യുഎഇയില്‍ അവര്‍ക്കൊപ്പം ചേരാവുന്നതാണ്. എന്നാല്‍ ടീം ബസ്സില്‍ യാത്ര ചെയ്യാനും ബയോ ബബ്ള്‍ വിട്ട് പുറത്തു പോവാനും ഇവര്‍ക്കു അനുമതിയുണ്ടാവില്ല.

3

ഓരോ മല്‍സരത്തിനു മുന്നോടിയായി ക്യാപ്റ്റന്‍മാര്‍ക്കു ഗ്രൗണ്ടിലേക്കു പ്ലെയിങ് ഇലവന്റെ ലിസ്റ്റ് പേപ്പറില്‍ കൊണ്ടു വരാന്‍ ഇത്തവണ സാധിക്കില്ല. പകരം ഇലക്ട്രോണിട് ടീം ഷീറ്റായിരിക്കണം ഉപയോഗിക്കേണ്ടതെന്നു എസ്ഒപിയില്‍ ആവശ്യപ്പെടുന്നു. മല്‍സരം കഴിഞ്ഞയുടന്‍ ഹോട്ടലില്‍ തിരിച്ചെത്തിയാല്‍ താരങ്ങളും മാച്ച് ഒഫീഷ്യല്‍സും കുളിക്കണമെന്നും എസ്ഒപിയില്‍ നിര്‍ദേശിക്കുന്നു.

Story first published: Thursday, August 6, 2020, 10:29 [IST]
Other articles published on Aug 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+