ലോകകപ്പിലെ മഴക്കളി; ഉത്തരവാദികള്‍ അവര്‍ തന്നെ!! രൂക്ഷവിമര്‍ശനവുമായി ഗവാസ്‌കര്‍
ദില്ലി: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ മഴ തുടര്‍ച്ചയായി വില്ലനായി മാറിയതോടെ വലിയ വിമര്‍ശനങ്ങളാണ് ഐസിസി നേരിട്ടു കൊണ്ടിരിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്നു ടൂര്‍ണമെന്റില്‍ ഇതിനകം നാലു കളികളാണ് ഉപേക്ഷിക്കപ്പെട്ടത്. ലോകകപ്പില്‍ ഇതിനു മുമ്പൊരിക്കലും ഇത്രയും കളികള്‍ മഴ തട്ടിയെടുത്തിട്ടില്ല. ടൂര്‍ണമെന്റില്‍ ഇനിയുള്ള മല്‍സരങ്ങളിലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
മഴ മൂലം തുടര്‍ച്ചയായി മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നതില്‍ അസംതൃപ്തനാണ് ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനില്‍ ഗവാസ്‌കര്‍. കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

ഇസിബിക്കു വിമര്‍ശനം
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെയാണ് മഴ മൂലം കളി ഉപേക്ഷിക്കപ്പെടുന്നതില്‍ ഗവാസ്‌കര്‍ വിമര്‍ശിക്കുന്നത്. മഴയ്‌ക്കെതിരേ ഒരു തയ്യാറെടുപ്പും ടൂര്‍ണമെന്റിനു മുമ്പ് അവര്‍ നടത്തിയില്ലെന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരവും മഴ മൂലം ഉപേക്ഷിക്കപ്പെട്ടാല്‍ ഇസിബിക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കാന്‍ ഐസിസി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐസിസി ഇടപെടണം
ലോകകപ്പില്‍ മല്‍സരം നടന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഇസിബിക്കു തന്നെയാണെന്ന് ഐസിസി അറിയിക്കണം. നിങ്ങളുടെ അലംഭാവം കാരണമാണ് കളി ഉപേക്ഷിക്കപ്പെടുമെന്നും ഐസിസി അവരെ അറിയിക്കേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ഒരു മല്‍സരത്തിന് 7,50,000 ഡോളറാണ് ഇസിബിക്കു ലഭിക്കുന്നത്. എന്നാല്‍ കളി നടന്നില്ലെങ്കില്‍ ഇതു നല്‍കില്ലെന്ന് ഐസിസി അവര്‍ക്കു മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

എക്‌സ്ട്രാ കവറുകള്‍ എവിടെ?
മഴ പെയ്യുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും ഗ്രൗണ്ടില്‍ എക്‌സ്ട്രാ കവര്‍ കൂടി ഇസിബി കരുതാത്തത് എന്തു കൊണ്ടാണെന്നു ഗവാസ്‌കര്‍ ചോദിച്ചു. ഞെട്ടിക്കുന്ന കാര്യമാണിത്. മല്‍സരം നടക്കുന്ന തലേദിവസം ഗ്രൗണ്ട് മൂടിയിടുക പോലും ചെയ്യുന്നില്ലയ ഇതൊരു വലിയ ടൂര്‍ണമെന്റാണ്. ഇംണ്ടിലെ കാലാവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്കു അറിയാവുന്നതുമാണ്. എന്നിട്ടും എന്തു കൊണ്ട് ഗ്രൗണ്ട് മുഴുവനായും മൂടി സംരക്ഷിക്കുന്നില്ല? ഇതിനായി എക്‌സ്ട്രാ കവറുകള്‍ പോലും കരുതുന്നില്ലെന്നത് ഇസിബിയുടെ അനാസ്ഥ തന്നെയാണെന്നും ഗവാസ്‌കര്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications