For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി ബൗളര്‍, സച്ചിനും ദ്രാവിഡും ക്രീസില്‍!- ഒരിക്കല്‍ അതും സംഭവിച്ചു, ദാദയുടെ ടീം തോറ്റു

2006ലെ ചാലഞ്ചര്‍ ട്രോഫിക്കിടെയായിരുന്നു ഇത്

ഐപിഎല്‍ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായി മാറുന്നതിനു മുമ്പ് ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലൊന്നായിരുന്നു ബിസിസിഐ സംഘടിപ്പിച്ചിരുന്ന ചാലഞ്ചര്‍ ട്രോഫി. ഐപിഎല്ലിലേതു പോലെ വിദേശ താരങ്ങളുടെ പങ്കാളിത്തമില്ലെങ്കിലും ദേശീയ ടീമിലെ താരങ്ങള്‍ മുഖാമുഖം വരുന്നത് കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു അവസരം നല്‍കിയ ചാംപ്യന്‍ഷിപ്പായിരുന്നു ഇത്. നിലവില്‍ ഐപിഎല്ലില്‍ വിരാട് കോലിയുടെ ടീമും രോഹിത് ശര്‍മയുടെ ടീമുമെല്ലാം വര്‍ഷത്തില്‍ രണ്ടു തവണ ഐപിഎല്ലില്‍ കൊമ്പുകോര്‍ക്കുന്നത് കാണാന്‍ നമുക്ക് അവസരം ലഭിക്കുന്നുണ്ടെങ്കിലും നേരത്തേ ഇത്തരത്തിലുള്ള ഗ്ലാമര്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നത് ചാലഞ്ചര്‍ ട്രോഫിയിലായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങള്‍ക്കു അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരമെന്ന നിലയിലായിരുന്നു ചാലഞ്ചര്‍ ട്രോഫി ആരംഭിച്ചത്. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിയിരുന്ന ഈ ടൂര്‍ണമെന്റില്‍ ആഭ്യന്തര താരങ്ങള്‍ മാത്രമല്ല ദേശീയ ടീമിലെ കളിക്കാരും മല്‍സരിച്ചിരുന്നു. മുന്‍ നായകന്‍ സൗരവ് ഗാംഗുലി തന്റെ ദേശീയ ടീമിലെ സഹതാരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെതിരേ ബൗള്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അത്തരമൊരു അപൂര്‍വ്വ നിമിഷത്തിനും ചാലഞ്ചര്‍ ട്രോഫി സാക്ഷിയായിരുന്നു.

 2006ലെ ടൂര്‍ണമെന്റ്

2006ലെ ടൂര്‍ണമെന്റ്

2006ല്‍ നടന്ന ചാലഞ്ചര്‍ ട്രോഫിയിലായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ ആഗ്രഹിച്ച അപൂര്‍വ്വ നിമിഷം പിറന്നത്. ഗാംഗുലി, സച്ചിന്‍, ദ്രാവിഡ് എന്നിവരെല്ലാം അവരുടെ കരിയറിലെ സുവര്‍ണ കാലഘട്ടത്തിലൂടെ കടപ്പുപോവുന്ന സമയമായിരുന്നു ഇത്. രണ്ടു ടീമുകള്‍ക്കു വേണ്ടിയായിരുന്നു അവര്‍ അന്നു അണിനിരന്നത്.
ദ്രാവിഡ് അന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. ഇന്ത്യ ബ്ലൂ ടീമിനെയായിരുന്നു ചാലഞ്ചര്‍ ട്രോഫിയില്‍ അദ്ദേഹം നയിച്ചത്. സച്ചിന്‍ ഇതേ ടീമിലെ താരമായിരുന്നു. എംഎസ് ധോണിയും ടീമിന്റെ ഭാഗമായിരുന്നു.
ഗംഗുലിയാവട്ടെ ഇന്ത്യ ഗ്രീനിനു വേണ്ടിയാണ് ഇറങ്ങിയത്. അവരുടെ ക്യാപ്റ്റന്‍ പക്ഷെ ദാദയായിരുന്നില്ല, മുഹമ്മദ് കൈഫായിരുന്നു. ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീമായ ഇന്ത്യ റെഡ്‌സിന്റെ ക്യാപ്റ്റന്‍ വേണുഗോപാല്‍ റാവുവായിരുന്നു.

സച്ചിനും ദ്രാവിഡും ക്രീസില്‍

സച്ചിനും ദ്രാവിഡും ക്രീസില്‍

ടൂര്‍ണമെന്റിലെ രണ്ടാമത്തെ മല്‍സരത്തിലായിരുന്നു ബ്ലൂസും ഗ്രീനും ചെന്നൈയില്‍ വച്ചു നേര്‍ക്കുനേര്‍ വന്നത്. ഈ മല്‍സരത്തില്‍ ഗാംഗുലി ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദ്രാവിഡിന്റെ ബ്ലൂസ് 27 ഓവറില്‍ രണ്ടു വിക്കറ്റിന് 190 റണ്‍സെടുത്തു നില്‍ക്കെയാണ് നായകന്‍ കൈഫ് ഗാംഗുലിയെ പന്തേല്‍പ്പിച്ചത്. ടീമിനു ബ്രേക്ക്ത്രൂ നല്‍കാന്‍ അദ്ദേഹത്തിനാവുമെന്ന പ്രതീക്ഷയിലായിരുന്നു കൈഫ്.
സച്ചിന്‍ 114 റണ്‍സുമായും ദ്രാവിഡ് 15 റണ്‍സുമായുമാണ് അപ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ഗാംഗുലിക്കു പക്ഷെ ഈ കൂട്ടുകെട്ടിനെ വേര്‍പിരിക്കാന്‍ സാധിച്ചില്ല. മല്‍സത്തില്‍ അഞ്ചോവര്‍ ബൗള്‍ ചെയ്ത ദാദ 23 റണ്‍സ് വിട്ടുകൊടുത്തു. പക്ഷെ വിക്കറ്റൊന്നും അദ്ദേഹത്തിനു നേടാനായില്ല.

 ദ്രാവിഡിന്റെ ടീമിനു ജയം

ദ്രാവിഡിന്റെ ടീമിനു ജയം

മല്‍സരത്തില്‍ ഇന്ത്യ ഗ്രീനിനെ ദ്രാവിഡിന്റെ ഇന്ത്യ ബ്ലൂസ് തകര്‍ത്തുവിട്ടിരുന്നു. സച്ചിന്റെ (139) തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു ടീമിന്റെ വിജയത്തിനു അടിത്തറയിട്ടത്. ഇര്‍ഫാന്‍ പഠാന്‍, ദ്രാവിഡ്, എംഎസ് ധോണി എന്നിവര്‍ ഫിഫ്റ്റിയും നേടിയിരുന്നു. നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 381 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ബ്ലൂസ് പടുത്തുയര്‍ത്തി.
മറുപടിയില്‍ 26.4 ഓവറില്‍ വെറും 115 റണ്‍സിന്റെ കൈഫിന്റെ ഗ്രീന്‍ ടീം ഓള്‍ഔട്ടായി. ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതിരുന്ന ഗാംഗുലി ബാറ്റിങിലും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 30 ബോളില്‍ 24 റണ്‍സെടുത്ത് അദ്ദേഹം പുറത്തായി.
ഇന്ത്യ ബ്ലൂസ്, ഇന്ത്യ റെഡ്‌സ് ടീമുകള്‍ തമ്മിലായിരുന്നു ഫൈനല്‍ കളിച്ചത്. മഴയെ തുടര്‍ന്നു കലാശക്കളി ഉപേക്ഷിക്കപ്പെട്ടതോടെ ഇരുടീമുകളും ട്രോഫി പങ്കുവയ്ക്കുകയായിരുന്നു.

Story first published: Sunday, June 6, 2021, 12:42 [IST]
Other articles published on Jun 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+