Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: തങ്ങളുടെ തുറുപ്പുചീട്ട് ആ താരം... കാരണം ചൂണ്ടിക്കാട്ടി ബൗച്ചര്‍

ധര്‍മശാല: ഓസ്‌ട്രേലിയയെ സ്വന്തം നാട്ടില്‍ തൂത്തുവാരിയ ദക്ഷിണാഫ്രിക്ക ഇനി ഇന്ത്യക്കെതിരേയും സമാനമായ പ്രകടനത്തിനു കച്ചമുറുക്കുകയാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു മാര്‍ച്ച് 12 മുതല്‍ തുടക്കമാവും. ധര്‍മശാലയാണ് ആദ്യ ഏകദിനത്തിനു വേദിയാവുന്നത്.

ഏറെ ആത്മവിശ്വാസത്തോടെയാണ് തങ്ങള്‍ ഇന്ത്യയിലെത്തിയിരിക്കുന്നതെന്നും ഒരു താരത്തിന്റെ സാന്നിധ്യം പരമ്പരയില്‍ തങ്ങള്‍ക്കു ഗുണം ചെയ്യുമെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി. പരമ്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തിയത്.

ഡുപ്ലെസിയുടെ അനുഭവസമ്പത്ത്

ഡുപ്ലെസിയുടെ അനുഭവസമ്പത്ത്

മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസിയായിരിക്കും ഇന്ത്യക്കെതിരേ തങ്ങളുടെ നിര്‍ണായക താരമെന്നു ബൗച്ചര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഒട്ടേറേ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഡുപ്ലെസി. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും നിരവധി മല്‍സരങ്ങള്‍ ഡുപ്ലെസി ഇവിടെ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവ് പരമ്പരയില്‍ തങ്ങള്‍ക്കു മുതല്‍ക്കൂട്ടാവുമെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

അനുഭവസമ്പത്തിന് പ്രാധാന്യം

അനുഭവസമ്പത്തിന് പ്രാധാന്യം

ഇന്ത്യയെപ്പോലൊരു രാജ്യത്തു പരമ്പരയ്ക്കായി എത്തുമ്പോള്‍ യുവത്വത്തിനും അനുഭവസമ്പത്തിനും ഏറെ പ്രാധാന്യമാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് ഫഫ്. അവസാനമായി ഇവിടെ കളിച്ചപ്പോള്‍ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയിലെ സാഹചര്യം ഫഫിന് ഏറെ പരിചിതമാണന്നും ബൗച്ചര്‍ വിശദമാക്കി.

ടീം സെലക്ഷന്‍

ടീം സെലക്ഷന്‍

ടീം സെലക്ഷന്റെ കാര്യത്തില്‍ തലവേദനയുണ്ടെന്നത് നല്ല കാര്യമാണെന്നു ബൗച്ചര്‍ പറഞ്ഞു. പ്ലെയിങ് ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്ന ആശയക്കുഴപ്പുള്ളത് നല്ലതാണ്.
സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ആരൊക്കെ ടീമില്‍ വേണമെന്നത് തീരുമാനിക്കുക. ഇന്ത്യയില്‍ ഏറെ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ഡുപ്ലെസി ടീമില്‍ ഉണ്ടാവുമെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയക്കെതിരായ പരമ്പര

ഓസ്‌ട്രേലിയക്കെതിരായ പരമ്പര

ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പര 1-2നു കൈവിട്ടെങ്കിലും തുടര്‍ന്നു നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയിരുന്നു. ഈ വര്‍ഷം ടി20ക്കു വലിയ പ്രാധാന്യമാണുള്ളത്. കാരണം ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. പൊതുവെ നോക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയിലാണ്. കരുത്തരായ ഓസ്‌ട്രേലിയയെ കഴിഞ്ഞ പരമ്പരയില്‍ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഇതു ടീമിന്റെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തിയതായും ബൗച്ചര്‍ ചൂണ്ടിക്കാട്ടി.

പരമ്പര കടുപ്പമാവും

പരമ്പര കടുപ്പമാവും

ഇന്ത്യക്കെതിരായ ഏകദിന പരമ്പര കടുപ്പമായിരിക്കും. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഇവിടുത്തേത്. ഇപ്പോള്‍ ടീമിലുള്ള പല താരങ്ങളും ഇന്ത്യയില്‍ കളിച്ചിട്ടില്ലാത്തവരാണ്. എങ്കിലും അവര്‍ തങ്ങളുടെ കഴിവിന്റെ പരമാവധി ടീമിനു നല്‍കാന്‍ ശ്രമിക്കുമെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്നു ബൗച്ചര്‍ പറഞ്ഞു.

Story first published: Tuesday, March 10, 2020, 11:59 [IST]
Other articles published on Mar 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+