For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: ഇത്ര പെട്ടെന്ന് പരിക്ക് മാറിയോ? ഇഷാന്റെ വരവ് സഞ്ജുവിനെ ഒതുക്കാന്‍! വിമര്‍ശനം

മുംബൈ: ദുലീപ് ട്രോഫിക്കുള്ള ആദ്യ മത്സരത്തിന് തൊട്ടുമുമ്പാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍ പരിക്കേറ്റ് പിന്മാറിയത്. പരിക്ക് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും ഇഷാന് പകരക്കാരനായി ഇന്ത്യ ഡിയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തുകയും ചെയ്തു. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിച്ചില്ലെങ്കിലും രണ്ടാം മത്സരത്തില്‍ ഇന്ത്യ ഡി ടീമിന്റെ പ്ലേയിങ് 11ല്‍ സഞ്ജു സാംസണ്‍ ഇടം നേടി.

ഇതിനിടെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യ സി ടീമിന്റെ പ്ലേയിങ് 11ലേക്ക് ഇഷാനെത്തിയത്. പരിക്കിന്റെ പിടിയിലായിരുന്ന താരം തികച്ചും അപ്രതീക്ഷിതമായി സി ടീമിലേക്കെത്തുകയായിരുന്നു. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയോയെന്ന് പോലും പറയാനാവാത്ത സാഹചര്യത്തില്‍ ഇഷാന്റെ അപ്രതീക്ഷിത തിരിച്ചുവരവ് സഞ്ജു സാംസണിന്റെ പ്രതീക്ഷകള്‍ക്കാണ് വലിയ തിരിച്ചടി നല്‍കിയിരിക്കുന്നത്. സഞ്ജുവിനെ ഒതുക്കാനുള്ള നീക്കത്തിന്റെ ഫലമായാണ് ഇഷാനെ കളിപ്പിച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

സഞ്ജുവിന്റെ ടി20 പ്രതീക്ഷയും അവസാനിച്ചു

ഇഷാന്‍ കിഷന്റെ പരിക്ക് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ട് ബിസിസി ഐ പുറത്തുവിട്ടിരുന്നു. എന്നാല്‍ മടങ്ങിവരവ് സംബന്ധിച്ച് യാതൊരു റിപ്പോര്‍ട്ടും പുറത്തുവിടാതെ നേരിട്ട് ഇന്ത്യ സി ടീമിന്റെ പ്ലേയിങ് 11ലേക്കെത്തുകയായിരുന്നു. ഇതിന് പിന്നില്‍ സഞ്ജുവിനെ ഒതുക്കാനുള്ള ശ്രമം സംശയിക്കേണ്ടിയിരിക്കുന്നു. സഞ്ജു സാംസണ് ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്. സഞ്ജുവിന് ബംഗ്ലാദേശ് ടി20 പരമ്പരയില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍ ഇഷാന്റെ തിരിച്ചുവരവോടെ സഞ്ജുവിന്റെ ഈ പ്രതീക്ഷയും അവസാനിച്ചിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കിനാണ് പുറത്തായത്. ഇഷാന്‍ കളിച്ചില്ലെങ്കില്‍ സഞ്ജുവിന് ടി20 പരമ്പരയിലേക്ക് വിളി ലഭിക്കാന്‍ സാധ്യത കൂടുതലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇഷാന്റെ അപ്രതീക്ഷിത തിരിച്ചുവരവ്. ഇതോടെ സഞ്ജുവിന്റെ പ്രതീക്ഷകളും അവസാനിച്ചുവെന്ന് തന്നെ പറയാം.

sanju samson ind vs ban duleep trophy

ഇഷാന്‍ മികച്ച ഫോമില്‍

ഇടവേളക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്കെത്തിയ ഇഷാന്‍ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. ബുച്ചി ബാവു ടൂര്‍ണമെന്റില്‍ തുടര്‍ സിക്‌സുകളോടെ ഇഷാന്‍ സെഞ്ച്വറി പ്രകടനം നടത്തി. അര്‍ധ സെഞ്ച്വറിയും ടൂര്‍ണമെന്റില്‍ താരം നേടി. ദുലീപ് ട്രോഫിയില്‍ ഇന്ത്യ സിക്കൊപ്പം കിടിലന്‍ പ്രകടനമാണ് ഇഷാന്‍ നടത്തിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇഷാന്‍ ഇതേ ഫോം തുടരുകയും ചെയ്തു.

സഞ്ജു സാംസണെക്കാളും മികച്ച ഫോമില്‍ കളിക്കാന്‍ ഇഷാന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവില്‍ സഞ്ജുവിനെക്കാളും മുന്‍തൂക്കം ഇഷാന് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ഇടം കൈയന്‍ താരം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും കളിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ആദ്യ മത്സരത്തിനുള്ള ടീമിനെ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ ഇഷാന്‍ കളിക്കാനാണ് സാധ്യതയുള്ളത്.

സഞ്ജുവിന് മിന്നിക്കണം

ഇന്ത്യ ഡിക്കൊപ്പമുള്ള അവസരം സഞ്ജു സാംസണിന് നന്നായി മുതലാക്കേണ്ടതായുണ്ട്. സെഞ്ച്വറി പ്രകടനത്തില്‍ കുറഞ്ഞൊന്നും കാഴ്ചവെച്ചിട്ട് കാര്യമില്ല. കടന്നാക്രമിച്ച് കളിക്കാനും മികച്ച സ്‌കോര്‍ നേടാനും സാധിക്കാത്ത പക്ഷം സഞ്ജുവിന് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് കടുപ്പമായിരിക്കും. ബംഗ്ലാദേശ് ടി20 പരമ്പര കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പിന്നീട് സഞ്ജുവിന്റെ മടങ്ങിവരവ് വൈകും.

ബംഗ്ലാദേശ് പരമ്പരക്ക് ശേഷം ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കെതിരായ ഇന്ത്യയുടെ പരമ്പരയാണ് വരാനിരിക്കുന്നത്. ഇതിലൊന്നും സഞ്ജുവിന് അവസരം ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് പരമ്പരയില്‍ എന്ത് വിലകൊടുത്തും സഞ്ജുവിന് ഇടം നേടിയെടുക്കേണ്ടതായുണ്ട്.

Story first published: Thursday, September 12, 2024, 15:12 [IST]
Other articles published on Sep 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+