Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: സഞ്ജു 6 പന്തില്‍ 5, ഫ്‌ളോപ്പാവാന്‍ കാരണം ഇഷാനോ? ചൂണ്ടിക്കാട്ടി ആരാധകര്‍

ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി സഞ്ജു സാംസണിന്റെ ശക്തമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ. ഇന്ത്യ ഡി ടീമിനായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്താണ് പുറത്തായത്. ഒരു ബൗണ്ടറിയോടെ തുടങ്ങിയ സഞ്ജു ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീഴുകയായിരുന്നു. നിലയുറപ്പിക്കും മുമ്പ് വലിയ ഷോട്ടിന് ശ്രമിച്ച സഞ്ജു അനായാസ ക്യാച്ച് നല്‍കിയാണ് പുറത്തായത്.

ഉത്തരവാദിത്തം കാട്ടാതെ തീര്‍ത്തും നിരാശാജനകമായ ഷോട്ട് കളിച്ചാണ് സഞ്ജു മടങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തിലും ഡെക്കായി സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ടിമില്‍ നിന്ന് തഴയപ്പെട്ട് നില്‍ക്കുന്ന സഞ്ജുവിന് തിരിച്ചുവരവ് നടത്താന്‍ ദുലീപ് ട്രോഫിയില്‍ മിന്നല്‍ പ്രകടനം നടത്തേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ യാതൊരു ഉത്തരവാദിത്തവുമില്ലാതെ വിക്കറ്റ് തുലച്ചു. ഇപ്പോഴിതാ സഞ്ജുവിന് സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടുകയാണ് ആരാധകര്‍.

ഇഷാനെ അനുകരിക്കാന്‍ ശ്രമിച്ചു

ഇഷാന്‍ കിഷന്‍ ശക്തമായി തിരിച്ചെത്തിയത് സഞ്ജു സാംസണിന് വലിയ സമ്മര്‍ദ്ദം നല്‍കുന്നു. സമീപകാലത്തായി കളിക്കാന്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഷാന്‍ കിഷന്‍ കരുത്തോടെ തിരിച്ചുവരാനൊരുങ്ങുകയാണ്. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടിയ ഇഷാന്‍ ദുലീപ് ട്രോഫിയിലും സെഞ്ച്വറി പ്രകടനം നടത്തി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇഷാന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

ഇതോടെ സഞ്ജു സാംസണും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ നിര്‍ബന്ധിതനായി. ബംഗ്ലാദേശ് ടി20 ടീമില്‍ ഇടം നേടാന്‍ സഞ്ജു സാംസണിന് ഇഷാനെപ്പോലെ വെടിക്കെട്ട് ബാറ്റിങ് നടത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇഷാന്‍ കിഷനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കും. ഇത് മുന്നില്‍ക്കണ്ട് ആക്രമിച്ച് കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. ഇത് പാളിയതോടെയാണ് വിക്കറ്റ് നഷ്ടമായത്. നിലയുറപ്പിക്കും മുമ്പ് വലിയ ഷോട്ടിനാണ് സഞ്ജു ശ്രമിച്ചത്. എന്നാല്‍ ടൈമിങ് പിഴച്ചതോടെ ക്യാച്ചായി.

sanju samson duleep trophy

സഞ്ജുവിന് മടങ്ങിവരവ് കടുപ്പം

സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുക കടുപ്പമാണെന്നതാണ് വസ്തുത. ടെസ്റ്റിലേക്ക് സഞ്ജുവിന് സര്‍പ്രൈസ് വിളി നല്‍കാന്‍ യാതൊരു സാധ്യതയുമില്ല. സര്‍ഫറാസ് ഖാന്‍, കെ എല്‍ രാഹുല്‍, ദ്രുവ് ജുറേല്‍ എന്നിവരെല്ലാം റിഷഭ് പന്തിന്റെ ബാക്കപ്പാവാന്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് ടെസ്റ്റിലേക്ക് വിളി ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. എന്നാല്‍ ടി20യില്‍ സഞ്ജുവിന് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍ ഇഷാന്‍ മികവ് കാട്ടിയതോടെ സഞ്ജുവിന്റെ മുന്നില്‍ വാതില്‍ അടഞ്ഞിരിക്കുകയാണ്. ഇനി ഇന്ത്യന്‍ ടീമിലേക്ക് പെട്ടെന്നൊരു തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് സാധിച്ചേക്കില്ല. സഞ്ജുവിന്റെ മുന്നിലുള്ള ഏക വഴി ദുലീപ് ട്രോഫിയില്‍ തിളങ്ങുകയെന്നതായിരുന്നു. എന്നാല്‍ ബാറ്റിങ്ങിലും വിക്കറ്റിന് പിന്നിലും സഞ്ജു ഫ്‌ളോപ്പായതോടെ ടി20യിലേക്ക് പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം.

ഇഷാന്‍ മിന്നിക്കുന്നു

ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് തകര്‍പ്പന്‍ തിരിച്ചുവരവാണ് ഇഷാന്‍ പ്രതീക്ഷിക്കുന്നത്. ബിസിസി ഐ കരാറിന് പുറത്തായിരുന്ന ഇഷാനെ തിരിച്ചുവിളിക്കാന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ താല്‍പര്യം കാട്ടുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ ഇഷാനോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് ഗംഭീറും സെലക്ടര്‍മാരും നിര്‍ദേശിച്ചത്. വെടിക്കെട്ട് പ്രകടനങ്ങളോടെ ശക്തമായി മടങ്ങിവരാന്‍ ഇഷാന് സാധിച്ചു.

ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും സെഞ്ച്വറി പ്രകടനങ്ങള്‍ നടത്താന്‍ ഇഷാന് സാധിച്ചു. ഈ സാഹചര്യത്തില്‍ ഇഷാനാണ് ഇന്ത്യ ആദ്യ പരിഗണന നല്‍കുക. സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

Story first published: Friday, September 13, 2024, 13:59 [IST]
Other articles published on Sep 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+