Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: ഗംഭീര്‍ കോച്ചായിട്ടും അവന്‍ എവിടെ? ടീം സെലക്ഷന്‍ ശരിയല്ല, ചോദ്യം ചെയ്ത് മുന്‍ താരം

ദുലീപ് ട്രോഫി റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനായി തിരഞ്ഞെടുത്ത ടീമുകളില്‍ ചില പ്രധാനപ്പെട്ട കളിക്കാരുടെ അഭാവത്തെ ചോദ്യം ചെയ്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ഒരു മാസത്തോളം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ ടീം എ, ബി, സി, ഡി എന്നിങ്ങനെ നാലു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇവയ്ക്കുള്ള ക്യാപ്റ്റന്‍മാരായി ശുഭ്മന്‍ ഗില്‍, അഭിമന്യു ഈശ്വരന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍ എന്നിവരെ നിയമിക്കുകയും ചെയ്തിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ നേരത്തേ ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരമായിരുന്ന വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയുടെ അഭാവത്തെയാണ് അലി പ്രധാനമായും ചോദ്യം ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഈ വര്‍ഷം ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പര കളിക്കാനിരിക്കെ പുജാരയ്ക്കു വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അലി.

CHETESHWAR PUJARA

'ദുലീപ് ട്രോഫിക്കായി തിരഞ്ഞെടുത്തിരിക്കുന്ന ടീമുകളുടെ ലിസ്റ്റ് ഞാന്‍ കണ്ടിരുന്നു. മൂന്ന്- നാല് കളിക്കാരുടെ പേര് ഇതില്‍ കാണാതിരുന്നപ്പോള്‍ എനിക്കു ആശ്ചര്യം തോന്നി. അജിങ്ക്യ രഹാനെയ്ക്കു ടീമില്‍ ഇടമില്ല, ചേതേശ്വര്‍ പുജാരയില്ല, സഞ്ജു സാംസണില്ല, റിങ്കു സിങുമില്ല. ശിവം ദുബെയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓള്‍റൗണ്ടറായി അദ്ദേഹത്തെ തയ്യാറാക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. ദുലീപ് ട്രോഫിയില്‍ ആരൊക്കെ പെര്‍ഫോം ചെയ്യുമെന്നു നോക്കാം'.

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കു നന്നായി പ്രയോജനപ്പെടുന്ന താരമായിരുന്നു ചേതേശ്വര്‍ പുജാര. ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി ഗൗതം ഗംഭീര്‍ അവിടെയുണ്ടായിട്ടും പുജാര തഴയപ്പെട്ടതില്‍ എനിക്കു ആശ്ചര്യമാണ് തോന്നിയത്. റിങ്കു സിങിനു പോലും ടീമില്‍ സ്ഥാനം കിട്ടിയില്ല. ഗംഭീര്‍ ഫാക്ടറെന്ന ഘടകം പരിഗണിക്കുമ്പോള്‍ ഇതും വലിയ സര്‍പ്രൈസ് തന്നെയാണെന്നു ബാസിത് അലി ചൂണ്ടിക്കാട്ടി.

ദുലീപ് ട്രോഫിയില്‍ ടീം എയുടെ ക്യാപ്റ്റനായിട്ടാണ് ഗില്ലിനെ നിയമിച്ചിരിക്കുന്നത്. ടീം ബിക്കാണ് സര്‍പ്രൈസ് നായകനായ അഭിമന്യു ഈശ്വരനുള്ളത്. ടീം സിയെ റുതുരാജ് നയിക്കുമ്പോള്‍ ടീം ഡിയുടെ ക്യാപ്റ്റനാണ് ശ്രേയസ്. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ തുടങ്ങി ഇന്ത്യയുടെ മുന്‍നിര താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്.

CHETESHWAR PUJARA

ടെസ്റ്റില്‍ ഒരു സമയം മൂന്നാം നമ്പറില്‍ ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു പുജാര. മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനു ശേഷം ഇന്ത്യയുടെ അടുത്ത വന്‍മതിലെന്നു പോലും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു. നാട്ടിലും വിദേശത്തുമെല്ലാം 36 കാരനായ പുജാര നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അദ്ദേഹം ടെസ്റ്റ് ടീമിന്റെ ഭാഗമല്ല.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓവലില്‍ വച്ച് ഓസ്‌ട്രേലിയക്കെതിരേയാണ് പുജാര അവസാനമായി ടെസ്റ്റില്‍ കളിച്ചത്. ഇന്ത്യ 209 റണ്‍സിന്റെ നാണംകെട്ട തോല്‍വിയേറ്റി വാങ്ങിയ ഈ ടെസ്റ്റില്‍ 14, 27 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.

ഇതോടെ ടീമില്‍ അദ്ദേഹത്തിന്‍റെ സ്ഥാനവും തെറിച്ചു. അതിനു ശേഷം ടീമിലേക്കു പുജാര തിരിച്ചുവിളിക്കപ്പെട്ടിട്ടില്ല. ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ കളിച്ച പുജാരയുടെ സമ്പാദ്യം 43.60 ശരാശരിയില്‍ 7195 റണ്‍സാണ്. 19 സെഞ്ച്വറികളും 35 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Friday, August 16, 2024, 15:38 [IST]
Other articles published on Aug 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+