Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: ആരടിക്കും കപ്പ്? സര്‍പ്രൈസ് ക്യാപ്റ്റനാവുമോ, സാധ്യത നോക്കാം, ബെസ്റ്റ് 11

2024-25 സീസണിലെ ആഭ്യന്തര ക്രിക്കറ്റിനു തുടക്കമാവുന്നത് ദുലീപ് ട്രോഫിയോടെയാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന റെഡ് ബോള്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിനുള്ള ടീമുകളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എ, ബി, സി, ഡി എന്നിങ്ങനെ നാലു ടീമുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമായിട്ടുള്ള മുന്‍നിര താരങ്ങളെല്ലാം ടൂര്‍ണമെന്റിന്റെ ഭാഗമാണെന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ഏതു ടീമായിരിക്കും ഇത്തവണ കപ്പുയര്‍ത്തുക? സാധ്യതകളും പ്ലെയിങ് ഇലവനും പരിശോധിക്കാം.

നാലു ടീമുകളെയും താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കരുത്തരായി കാണപ്പെടുന്നത് ടീം എയാണെന്നു പറയേണ്ടി വരും. ഇന്ത്യയുടെ യുവ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്‍ നയിക്കുന്ന ടീമില്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കസറാന്‍ ശേഷിയുള്ള പല താരങ്ങളെയും കാണാന്‍ സാധിക്കും.

SHREYAS IYER

സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍ ഈ ടീമിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ കൂടിയായ മായങ്ക് അഗര്‍വാളും കൂടി ചേരുന്നതോടെ ഓപ്പണിണ് കരുത്തുറ്റതായി മാറും. ഇവരെക്കൂടാതെ യുവ താരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മ, മറ്റൊരു യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് എന്നിവരുടെ സാന്നിധ്യം ബാറ്റിങ് നിരയുടെ ആഴം കൂട്ടും. വിക്കറ്റ് കീപ്പിങില്‍ ധ്രുവ് ജുറേലുമുണ്ട്.

ബൗളിങിലും അവര്‍ കരുത്തരാണ്. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ട്. പേസ് ബൗളിങിന്റെ കാര്യത്തില്‍ മാത്രമാണ് അവര്‍ക്കു നേരിയ ആശങ്കയുള്ളത്. ദീര്‍ഘകാലം പരിക്കേറ്റ് പുറത്തായിരുന്ന പ്രസിദ്ധ് കൃഷ്ണയാണ് പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. ആകാശ് ദീപാണ് പേസ് നിരയില്‍ ഉള്‍പ്പെട്ടുള്ള മറ്റൊരാള്‍.

ടീം ബിയുടെ കാര്യമെടുത്താല്‍ അവരെ നയിക്കുക അഭിമന്യു ഈശ്വരനാണ്. നാലു ടീമുകളില്‍ സര്‍പ്രൈസ് ക്യാപ്റ്റന്‍സി ലഭിച്ച താരവും അദ്ദേഹമാണ്. യുവ ബാറ്റിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളിന്റെ സാന്നിധ്യം ടി ബിക്കു മുതല്‍ക്കൂട്ടായി മാറും. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ടീമിലെ ശ്രദ്ധിക്കേണ്ട മറ്റൊരാള്‍.

ഓള്‍റൗണ്ടര്‍മാരുടെ നിരയില്‍ പരിചയസസമ്പന്നനായ രവീന്ദ്ര ജഡേജയും ബി ടീമിലുണ്ട്. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജാണ്. കൂട്ടിനു മുകേഷ് കുമാറുമുണ്ട്. ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ അഭാവം അവര്‍ക്കു ക്ഷീണമാണ്.

റുതുരാജ് ഗെയ്ക്വാദാണ് സി ടീമിനെ നയിക്കുക. ടി20 സ്‌പെഷ്യലിസ്റ്റും വെടിക്കെട്ട് ബാറ്ററുമായ സൂര്യകുമാര്‍ യാദവ് ടീമിലുണ്ടെങ്കിലും അദ്ദേഹത്തിനു ഈ ഫോര്‍മാറ്റില്‍ എത്രത്തോളം തിളങ്ങാന്‍ സാധിക്കുമെന്നതു കണ്ടറിയണം. അഭിഷേക് പൊറേലാണ് ഈ ടീമിനായി വിക്കറ്റ് കാക്കുക. ബൗളിങ് ലൈനപ്പില്‍ മികച്ച താരങ്ങളുടെ അസാന്നിധ്യം അവര്‍ക്കു തിരിച്ചടിയായേക്കും. ഉമ്രാന്‍ മാലിക്കും സന്ദീപ് വാര്യരുമാണ് പേസ് നിരയിലുള്ളത്.

SHREYAS IYER

ശ്രേയസ് അയ്യരാണ് ഡി ടീമിന്റെ ക്യാപ്റ്റന്‍. ഈ ടീമിലെ മറ്റൊരു മിന്നും താരം ഇഷാന്‍ കിഷനാണ്. ഓള്‍റൗണ്ടര്‍മാരുടെ നിരയില്‍ അക്ഷര്‍ പട്ടേലിന്റെ സാന്നിധ്യം അവര്‍ക്കു കരുത്താവും. ബൗളര്‍മാരില്‍ അര്‍ഷ്ദീപ് സിങാണ് ടീമിന്റെ തുറുപ്പുചീട്ട്. കൂട്ടിന് ഹര്‍ഷിത് റാണയുമുണ്ട്.

സാധ്യതാ പ്ലെയിങ് 11

ടീം എ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), തനുഷ് കോട്ടിയാന്‍, കുല്‍ദീപ് യാദവ്,
പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്.

ബി ടീം- എന്‍ ജഗദീശന്‍, യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍.

ടീം സി- റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാട്ടിധര്‍, ബാബ ഇന്ദ്രജിത്ത്, സൂര്യകുമാര്‍ യാദവ്, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), ഹൃത്വിക് ഷോക്കീന്‍, മാനവ് സുത്തര്‍, വൈശാഖ് വി, സന്ദീപ് വാര്യര്‍, ഉമ്രാന്‍ മാലിക്ക്.

ടീം ഡി- യഷ് ദുബെ, ദേവ്ദത്ത് പടിക്കല്‍, റിക്കി ഭുയ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, സൗരഭ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ, അര്‍ഷ്ദീപ് സിങ്.

Story first published: Friday, August 16, 2024, 12:22 [IST]
Other articles published on Aug 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+