Duleep Trophy: 'അടിപൊളി ചേട്ടാ', സഞ്ജുവിന്റെ സെഞ്ച്വറിക്ക് കൈയടിച്ച് സൂര്യ; പോസ്റ്റ് വൈറല്‍
ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി ടീമിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയോടെ കൈയടി നേടിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഇന്ത്യ ഡി താരമായ സഞ്ജു ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തി 101 പന്തില്‍ 106 റണ്‍സുമായാണ് മടങ്ങിയത്. 12 ഫോറും 3 സിക്‌സും ഉള്‍പ്പെടെ ക്ലാസിക് പ്രകടനത്തോടെയാണ് സഞ്ജു സാംസണ്‍ കൈയടി നേടിയത്. ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് വഴങ്ങില്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നിലാണ് മലയാളി താരത്തിന്റെ കിടിലന്‍ ബാറ്റിങ് പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്.
ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെയും ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനേയും പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണിന്റെ നിലവിലെ പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധ നേടുന്നതാണെന്ന് പറയാം. മോശം ഫോമിലായിരുന്ന സഞ്ജു നിര്‍ണ്ണായക സമയത്താണ് ഫോം വീണ്ടെടുത്ത് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. പല താരങ്ങളും സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ പ്രകടനം
സഞ്ജു സാംസണുമായി അടുത്ത സൗഹൃദമുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. ദുലീപ് ട്രോഫിയില്‍ സൂര്യകുമാര്‍ കളിക്കുന്ന ഇന്ത്യ ബി ടീമിനെതിരേയാണ് സഞ്ജു സെഞ്ച്വറി നേടിയത്. എന്നിട്ടും സൂര്യകുമാര്‍ യാദവ് സഞ്ജുവിനെ പ്രശംസിക്കാന്‍ മനസ് കാട്ടിയെന്നതാണ് എടുത്തു പറയേണ്ടത്. 'സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ പ്രകടനം, ചേട്ടാ' എന്നാണ് സൂര്യകുമാര്‍ എക്‌സില്‍ കുറിച്ചത്. ഇത് സഞ്ജുവിന്റെ ആരാധകരെല്ലാം ഏറ്റെടുത്ത് കഴിഞ്ഞു.
സൂര്യകുമാര്‍ ഇന്ത്യയുടെ ടി20 നായകനായതിനാല്‍ത്തന്നെ സഞ്ജുവിനെ ടീമിലേക്ക് പിന്തുണക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ സഞ്ജു സ്പിന്നര്‍മാര്‍ക്കെതിരേ കടന്നാക്രമിച്ച് കളിക്കുന്നു. നിലവില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് സഞ്ജു. അവസാന ശ്രീലങ്കന്‍ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തില്‍ ഡെക്കായതിന്റെ ക്ഷീണം സഞ്ജു പരിഹരിക്കുന്ന പ്രകടനമാണ് ദുലീപ് ട്രോഫിയില്‍ അദ്ദേഹം നടത്തിയത്.

സഞ്ജുവിനെ പ്രശംസിച്ച് ശ്രേയസും
ഇന്ത്യ ഡി ടീം നായകനായ ശ്രേയസ് അയ്യരും സഞ്ജു സാംസണെ പ്രശംസിച്ചു. എത്ര മനോഹരമായാണ് അവന്‍ പന്ത് അടിക്കുന്നതെന്ന് നോക്കൂ. റെഡ്‌ബോളില്‍ അല്‍പ്പം വിചിത്രമെന്ന് തോന്നിക്കാവുന്ന ശൈലിയിലുള്ള പ്രകടനമാണ് അവന്‍ നടത്തിയിരിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ കരുതലോടെ കളിക്കാന്‍ സഞ്ജുവിനായി. അവന്റെ പ്രകടനം ഞാന്‍ ശ്രദ്ധയോടെ തന്നെ നോക്കുകയായിരുന്നു- എന്നാണ് ശ്രേയസ് അയ്യര്‍ പറഞ്ഞത്.
ശ്രേയസ് അയ്യര്‍ മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ത്യ ബിക്കെതിരേ ഡെക്കിനാണ് ശ്രേയസ് പുറത്തായത്. രണ്ടാം മത്സരത്തിലും ശ്രേയസ് ഡെക്കിന് പുറത്തായിരുന്നു. സൂര്യകുമാര്‍ യാദവ് പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് കളിക്കാന്‍ ഇറങ്ങിയതെങ്കിലും അഞ്ച് റണ്‍സെടുത്താണ് മടങ്ങിയത്. ശ്രേയസിന്റേയും സൂര്യയുടേയും മോശം പ്രകടനം കണ്ട പിച്ചിലാണ് സഞ്ജു തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടിയതെന്നതാണ് എടുത്തു പറയേണ്ടത്.
സഞ്ജുവിന് ടി20 ടീമിലിടം ലഭിച്ചേക്കും
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് ഇടം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകള്‍ വരാനിരിക്കെ ഇന്ത്യ സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനാണ് സാധ്യത. റിഷഭ് പന്തും ശുബ്മാന്‍ ഗില്ലുമൊന്നും ടി20 ടീമില്‍ ഉണ്ടായേക്കില്ല. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണും ഇഷാന്‍ കിഷനുമെത്താനാണ് സാധ്യത. ഇവരില്‍ ആര്‍ക്കാവും പ്ലേയിങ് 11 അവസരമെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും സഞ്ജു സാംസണിന് ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications