Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: ശ്രേയസിന് കളിക്കാന്‍ താല്‍പര്യമില്ലേ? സഞ്ജുവിനെ ക്യാപ്റ്റനാക്കൂ! ഡി ടീം തകര്‍ന്നു

ദുലീപ് ട്രോഫിയില്‍ ഇന്ത്യ എ ടീമിനെതിരേ ഡി ടീം പതറുകയാണ്. ഇന്ത്യ എ ആദ്യ ഇന്നിങ്‌സില്‍ 290 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡി ടീം 183 റണ്‍സിനാണ് പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റിന് 260 എന്ന ശക്തമായ നിലയിലാണ് എ ടീം. ഇതിനോടകം 367 റണ്‍സിന്റെ ലീഡ് എ ടീം നേടിക്കഴിഞ്ഞു. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന എ ടീം മത്സരത്തില്‍ സര്‍വാധിപത്യം നേടിക്കഴിഞ്ഞു.

രണ്ടാം ഇന്നിങ്‌സില്‍ പ്രതാം സിങ് തകര്‍പ്പന്‍ സെഞ്ച്വറിയാണ് എ ടീമിനായി നേടിയത്. 189 പന്ത് നേരിട്ട് 12 ഫോറും 1 സിക്‌സുമടക്കം 122 റണ്‍സടിച്ചാണ് പ്രതാം സിങ് പുറത്തായത്. ഇന്ത്യ എ തോല്‍വിയിലേക്ക് നീങ്ങവെ ശ്രേയസ് അയ്യരുടെ മണ്ടന്‍ ക്യാപ്റ്റന്‍സിക്ക് നേരെയാണ് വിമര്‍ശനം ഉയരുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ വേണ്ടത്ര മികവ് കാട്ടാന്‍ ശ്രേയസിന് സാധിക്കുന്നില്ല.

ശ്രേയസിന്റെ ക്യാപ്റ്റന്‍സി ദുരന്തം

ഡി ടീം നായകനായ ശ്രേയസ് മികച്ച നീക്കങ്ങളല്ല നടത്തുന്നത്. നായകനെന്ന നിലയില്‍ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള യാതൊരു നീക്കവും ശ്രേയസ് നടത്തുന്നില്ല. ബാറ്റിങ്ങിനിറങ്ങി ഡെക്കിന് പുറത്തായ ശ്രേയസിന് ആക്രമണോത്സക ഫീല്‍ഡിങ് ഒരുക്കാനും ബൗളര്‍മാരെ വേണ്ടവിധം ഉപയോഗിക്കാനും സാധിക്കുന്നില്ല. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നീ മികച്ച പേസര്‍മാര്‍ ഡി ടീമിനൊപ്പമുണ്ട്. എന്നാല്‍ ഇവരെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ശ്രേയസ് പരാജയമാണ്.

ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഡി ടീം 67 ഓവര്‍ എറിഞ്ഞിട്ടുണ്ട്. ഇതില്‍ 14 ഓവര്‍ മാത്രമാണ് അര്‍ഷ്ദീപും ഹര്‍ഷിതും ചേര്‍ന്ന് എറിഞ്ഞത്. ഇവര്‍ക്ക് വേണ്ടവിധം ഓവര്‍ നല്‍കാന്‍ ശ്രേയസിന് സാധിക്കുന്നില്ല. ശ്രേയസ് അയ്യര്‍ ഓരോവര്‍ പന്തെറിഞ്ഞപ്പോള്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് നേടാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് ഓവര്‍ എറിയാന്‍ ശ്രേയസ് തയ്യാറായില്ല. ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രേയസ് ശ്രമിക്കുന്നില്ല.

sanju samson duleep trophy

സഞ്ജുവിനെ ക്യാപ്റ്റനാക്കൂ

കളിക്കാന്‍ താല്‍പര്യമില്ലാത്ത ശരീര ഭാഷയാണ് ശ്രേയസിന്റേത്. ഇതേ ശൈലിയാണെങ്കില്‍ ശ്രേയസ് അയ്യരെ നായകനാക്കിയിട്ട് കാര്യമില്ല. ശ്രേയസിനെ മാറ്റി ഇന്ത്യ ഡി ടീമിന്റെ നായകസ്ഥാനം സഞ്ജു സാംസണെ ഏല്‍പ്പിച്ചാല്‍ ഇതിലും നന്നായി ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാവും. സ്പിന്നിന് മികച്ച ടേണ്‍ പിച്ചില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ മുതലാക്കി പന്തെറിയിക്കാന്‍ ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസിന് സാധിക്കുന്നില്ല. ബൗളര്‍മാരോട് സംസാരിക്കാനും നിര്‍ദേശം നല്‍കാനും ശ്രേയസ് തയ്യാറാവുന്നില്ല.

ഈ സാഹചര്യത്തില്‍ സഞ്ജുവിന് നായകസ്ഥാനം നല്‍കിയാല്‍ ബൗളര്‍മാരെ നന്നായി ഉപയോഗിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ബാറ്റിങ്ങിനെ മോശമല്ലാതെ പിന്തുണക്കുന്ന പിച്ചില്‍ ശ്രേയസിന്റെ ടീം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. ദേവ്ദത്ത് പടിക്കല്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ശ്രേയസിന് സാധിക്കാത്തതിനാല്‍ താരത്തെ നായകസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതില്‍ കാര്യമില്ല.

ഏ ടീം കത്തിക്കയറുന്നു

ഇന്ത്യ എ ടീം ഇതിനോടകം ശക്തമായ നിലയിലേക്കെത്തിക്കഴിഞ്ഞു. ടോപ് ഓഡര്‍ താരങ്ങളെല്ലാം എ ക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നായകന്‍ മായങ്ക് അഗര്‍വാള്‍ 57 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ മറ്റൊരു ഓപ്പണറായ പ്രതാം സിങ് 122 റണ്‍സുമായി കസറി. തിലക് വര്‍മ 60 റണ്‍സെടുത്ത് ക്രീസില്‍ തുടരുന്നു. റിയാന്‍ പരാഗ് 19 റണ്‍സോടെയാണ് ക്രീസില്‍ തുടരുന്നത്. എ ടീമിന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദ്ദം നല്‍കാന്‍ ഡി ടീമിന് സാധിക്കുന്നില്ല. ഇതിന് കാരണം ശ്രേയസിന്റെ ക്യാപ്റ്റന്‍സി പിഴവുകളാണെന്ന് പറയാം.

Story first published: Saturday, September 14, 2024, 12:44 [IST]
Other articles published on Sep 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+