Duleep Trophy: അസാധാരണ മികവ്! വിമര്‍ശകര്‍ എവിടെ? സഞ്ജുവിനെ പിന്തുണച്ച് ശ്രേയസ്
ദുലീപ് ട്രോഫി മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി കൈയടി നേടിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഇന്ത്യ ബി ടീമിനെതിരേ ഇന്ത്യ ഡിക്കുവേണ്ടിയാണ് സഞ്ജുവിന്റെ കിടിലന്‍ പ്രകടനം. ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു 101 പന്ത് നേരിട്ട് 12 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 106 റണ്‍സുമായാണ് പുറത്തായത്. വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുന്ന സമയത്ത് ഏറ്റവും മികച്ച പ്രകടനത്തോടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
ടെസ്റ്റിലെ ക്ലാസിക് ശൈലിയിലേക്ക് ഒതുങ്ങാതെ തന്റേതായ ശൈലിയില്‍ കളിച്ച് സെഞ്ച്വറിയിലേക്കെത്താന്‍ സഞ്ജു സാംസണിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര വരാനിരിക്കെ ടീമിലിടം നേടാന്‍ സഞ്ജുവിന് മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം.
പല പ്രമുഖരും സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഡി ടീം നായകനായ ശ്രേയസ് അയ്യര്‍ തന്നെ സഞ്ജുവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ്. സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്ന വാക്കുകളിലാണ് ശ്രേയസ് പ്രശംസിച്ചിരിക്കുന്നത്.
അസാധാരണ ബാറ്റിങ് പ്രകടനം
സഞ്ജുവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇനി എന്ത് പറയാന്‍ സാധിക്കും? അവന്‍ എത്ര വൃത്തിയോടെയാണ് പന്തിനെ സ്‌ട്രൈക്ക് ചെയ്യുന്നതെന്ന് നോക്കുക. റെഡ്‌ബോള്‍ ക്രിക്കറ്റില്‍ സ്വഭാവികമായി കാണാന്‍ സാധിക്കാത്ത ശൈലിയാണിത്. സ്പിന്നര്‍മാര്‍ക്കെതിരേ എത്ര മനോഹരമായാണ് അവന്‍ കളിച്ചത്. ഡഗൗട്ടിലിരുന്ന് അവന്റെ ബാറ്റിങ് ഞാന്‍ ആസ്വദിക്കുകയായിരുന്നു' ശ്രേയസ് സഞ്ജുവിനെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ച് പറഞ്ഞു. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 പരമ്പരയില്‍ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കിനാണ് പുറത്തായത്. ഇതിന് ശേഷം വലിയ വിമര്‍ശനം സഞ്ജുവിന് നേരിടേണ്ടിയും വന്നിരുന്നു. ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് തഴയപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ വരവെയാണ് ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസണ്‍ തിരിച്ചുവരവ് നടത്തിയത്. ഈ പ്രകടനം സഞ്ജുവിന് ബംഗ്ലാദേശ് ടി20 പരമ്പരയില്‍ ഇടം നേടിക്കൊടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

സഞ്ജുവിനെ ടെസ്റ്റിലേക്കും വിളിക്കാം
ഇന്ത്യ ടെസ്റ്റിലേക്ക് ഇതുവരെ സഞ്ജുവിനെ പരിഗണിച്ചിട്ടില്ല. കെ എസ് ഭരത്, ദ്രുവ് ജുറേല്‍ തുടങ്ങിയവര്‍ക്കെല്ലാം ഇന്ത്യ അവസരം നല്‍കിയപ്പോഴും സഞ്ജുവിനെ ടെസ്റ്റില്‍ വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ സമീപകാലത്തെ സഞ്ജുവിന്റെ പ്രകടനം വിലയിരുത്തി അദ്ദേഹത്തിന് ടെസ്റ്റിലേക്ക് വിളി നല്‍കാവുന്നതാണ്. മധ്യനിരയില്‍ സമ്മര്‍ദ്ദ സാഹചര്യത്തിലും തിളങ്ങാനാവുമെന്ന് സഞ്ജു തെളിയിച്ചിരിക്കുകയാണ്. ആദ്യ ദുലീപ് ട്രോഫിയില്‍ത്തന്നെ സഞ്ജു സെഞ്ച്വറിയോടെ കൈയടി നേടിയെന്നതാണ് എടുത്തു പറയേണ്ടത്.
സഞ്ജുവിന് കൂടുതല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ അവസരം നല്‍കേണ്ടതാണ്. കേരളത്തിനായി രഞ്ജി ട്രോഫി കളിക്കാനും സഞ്ജുവിന് സാധിക്കണം. അങ്ങനെ വന്നാല്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനുമുള്ള ഭാഗ്യം സഞ്ജുവിന് ലഭിച്ചേക്കും. സ്പിന്നര്‍മാര്‍ക്കെതിരേ ആധിപത്യം കാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. വിദേശ പര്യടനങ്ങളിലേക്ക് സഞ്ജുവിനെ പരിഗണിക്കുക പ്രയാസമാണെങ്കിലും ഹോം ടെസ്റ്റില്‍ സഞ്ജുവിന് അവസരം നല്‍കാവുന്നതാണ്.
ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തു
ഇന്ത്യ ഡി ടീം നായകനായ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവസാനത്തെ രണ്ട് മത്സരത്തിലും ശ്രേയസ് അയ്യര്‍ ഡെക്കിന് പുറത്തായി. രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലും മൂന്നാം മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലും ശ്രേയസ് ഡെക്കിന് മടങ്ങുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുകയെന്നത് ശ്രേയസിനെ സംബന്ധിച്ച് അല്‍പ്പം പ്രയാസമാണ്. ഇതിനായി വമ്പന്‍ പ്രകടനം ശ്രേയസ് അയ്യര്‍ നടത്തേണ്ടത് അത്യാവശ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications