For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: സഞ്ജുവിന്റെ സ്ഥാനം ബെഞ്ചില്‍, കളിക്കാന്‍ അവസരമില്ല? കാരണം അറിയാം

മുംബൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ബംഗ്ലാദേശ് പരമ്പര വരാനിരിക്കെ ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ ദുലീപ് ട്രോഫി കളിക്കണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫി ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ചില താരങ്ങളെ ടൂര്‍ണമെന്റിന് മുമ്പ് തന്നെ പരിക്ക് വേട്ടയാടി. സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.

ആദ്യം സഞ്ജുവിനെ തഴഞ്ഞു

സഞ്ജു സാംസണിന് ആദ്യം ദുലീപ് ട്രോഫി ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന് പരിക്കേറ്റതോടെ ഇന്ത്യ ഡി ടീമില്‍ ഇഷാന്റെ പകരക്കാരനായി സഞ്ജുവിനെ ഉള്‍പ്പെടുത്തി. ആദ്യ മത്സരത്തില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം നല്‍കിയിട്ടില്ല. രണ്ടാം മത്സരത്തില്‍ സഞ്ജു കളിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

അതിന്റെ കാരണം ബംഗ്ലാദേശ് പരമ്പരയിലേക്ക് സഞ്ജു സാംസണെ പരിഗണിക്കുന്നില്ലെന്നതാണ്. ബംഗ്ലാദേശ് പരമ്പരക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാത്തതിനാല്‍ സഞ്ജുവിന് ദുലീപ് ട്രോഫി കളിക്കാനുള്ള അവസരം ലഭിക്കാനുള്ള സാധ്യതയും വിരളമാണ്. അതുകൊണ്ടാണ് ആദ്യം സഞ്ജുവിന് ടീമില്‍ അവസരം നല്‍കാതിരുന്നതും. ഇഷാന്‍ കിഷന്റെ അഭാവത്തില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത് ആരാധകരുടെ വായടപ്പിക്കാന്‍ കൂടിയാണെന്ന് പറയാം.

ആരാധകരുടെ വായടപ്പിക്കാനുള്ള നീക്കം

സഞ്ജുവിനെ തഴഞ്ഞതിനെതിരേ വലിയ ആരാധക പ്രതിഷേധം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇഷാന് പകരം സഞ്ജുവിനെ പരിഗണിച്ച് തല്‍ക്കാലത്തേക്ക് ആരാധകരുടെ വായടപ്പിക്കാനുള്ള നീക്കമായിത്തന്നെ ഇതിനെ കാണാം. ഇന്ത്യ ഡി ടീമിനൊപ്പമാണ് സഞ്ജുവുള്ളത്. ശ്രേയസ് അയ്യരാണ് ഡി ടീമിന്റെ ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പറായി കെ എസ് ഭരത്താണുള്ളത്. ഇന്ത്യക്കായി ടെസ്റ്റ് കളിച്ചിട്ടുള്ള താരമാണ് ഭരത്തെങ്കിലും മോശം ഫോമിനെത്തുടര്‍ന്ന് തഴയപ്പെട്ടിരുന്നു.

sanju samson

എന്നാല്‍ ഇപ്പോഴും ഭരത് പരിഗണനയിലുള്ള താരമാണ്. ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും ഭരത് മോശം ഫോമിലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 13 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 16 റണ്‍സുമാണ് ഭരത് നേടിയത്. എന്നാല്‍ ഭരത്തിനെ മാറ്റാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കില്ല. ഇന്ത്യ ഇപ്പോഴും ടെസ്റ്റിലേക്ക് പരിഗണിക്കുന്ന താരമാണ് ഭരത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കെ വിക്കറ്റ് കീപ്പിങ്ങില്‍ റിഷഭിന്റെ ബാക്കപ്പിനായി സെലക്ടര്‍മാര്‍ പ്രകടനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ്.

ബംഗ്ലാദേശ് പരമ്പരയില്‍ സഞ്ജുവിന് സീറ്റില്ല?

സഞ്ജുവിന് ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കില്ലെന്നുറപ്പാണ്. ഇഷാന്‍ കിഷന് പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബംഗ്ലാദേശ് പരമ്പരയിലേക്ക് ഇഷാനെ പരിഗണിക്കില്ല. ദ്രുവ് ജുറേലാവും റിഷഭിനൊപ്പം ബംഗ്ലാദേശ് പരമ്പര കളിക്കുകയെന്നാണ് വിവരം. സഞ്ജുവിന് നിലവില്‍ ബംഗ്ലാദേശ് ടി20 പരമ്പരയിലും അവസരം ലഭിച്ചേക്കില്ല. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചു. രണ്ട് മത്സരത്തിലും ഡെക്കിനാണ് സഞ്ജു പുറത്തായത്.

അതുകൊണ്ടുതന്നെ സഞ്ജുവിനെ സെലക്ടര്‍മാര്‍ തഴയാനാണ് സാധ്യത കൂടുതല്‍. സഞ്ജുവിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതിനാല്‍ത്തന്നെ ദുലീപ് ട്രോഫിയില്‍ കളിപ്പിക്കുന്നതില്‍ വലിയ കാര്യമില്ല. ഇക്കാരണത്താല്‍ത്തന്നെ സഞ്ജു ടീമിലുണ്ടെങ്കില്‍ത്തന്നെ കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. യുവതാരങ്ങളെ മാറ്റി സഞ്ജുവിനെ കളിപ്പിക്കാനും തയ്യാറായേക്കില്ല. കാരണം വളര്‍ന്നുവരാന്‍ സാധ്യതയുള്ള യുവതാരങ്ങളെ മാറ്റി സഞ്ജുവിന് അവസരം നല്‍കിയേക്കില്ല.

നിലവില്‍ ഇന്ത്യ ഡി ടീമിനൊപ്പം

സഞ്ജു നിലവില്‍ ഡി ടീമിനൊപ്പം ഡ്രസിങ് റൂമിലുണ്ട്. സാഹചര്യം വിലയിരുത്തുമ്പോള്‍ സഞ്ജു ബെഞ്ചില്‍ ഇരിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ മറ്റൊരു തീരുമാനം ഉണ്ടാവുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം. ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Saturday, September 7, 2024, 15:26 [IST]
Other articles published on Sep 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+