For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: അടിച്ച് തകര്‍ത്ത് സഞ്ജു, കിടിലന്‍ ഫിഫ്റ്റി; ഇഷാനും ജുറേലും സൂക്ഷിച്ചോ

ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി സഞ്ജു സാംസണ്‍. രണ്ടാം റൗണ്ടിലെ കിടിലന്‍ പ്രകടനംകൊണ്ട് നിര്‍ത്താതെ മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ പ്രകടനത്തോടെ സഞ്ജു കസറിയിരിക്കുകയാണ്. 83 പന്ത് നേരിട്ട് 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സോടെ സഞ്ജു പുറത്താവാതെ ക്രീസിലുണ്ട്. ഇന്ത്യ ഡി താരമായ സഞ്ജുവിന് രണ്ടാം ദിനം സെഞ്ച്വറിയിലേക്കെത്താനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സെലക്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചിരിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ സഞ്ജു മോശം പന്തുകളെ കടന്നാക്രമിച്ചു. സ്പിന്നിനെതിരേ തുടര്‍ച്ചയായി ആധിപത്യം കാട്ടാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. സഞ്ജുവിന് ഈ റോളിലേക്കെത്താനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മധ്യനിരയില്‍ കരുത്തുറ്റ പ്രകടനം

ഇന്ത്യ ഡിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ദേവ്ദത്ത് പടിക്കലും (50) കെ എസ് ഭരത്തും (52) റിക്കി ഭുവിയും (56) അര്‍ധ സെഞ്ച്വറികളോടെ മിന്നിച്ച് ഗംഭീര തുടക്കം നല്‍കി. എന്നാല്‍ നിശാന്ത് സിന്ദുവും (19) നായകന്‍ ശ്രേയസ് അയ്യരും (0) നിരാശപ്പെടുത്തി. ഈ സമയത്താണ് സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം. അര്‍ധ സെഞ്ച്വറിക്ക് ശേഷവും വിക്കറ്റ് വലിച്ചെറിയാതെ ശ്രദ്ധയോടെ കളിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചു. ഉത്തരവാദിത്തം ഏറ്റെടുത്ത ബാറ്റിങ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.

മോശം പന്തുകളെ തിരഞ്ഞാക്രമിച്ചപ്പോള്‍ നല്ല പന്തുകളെ ബഹുമാനിച്ച് ടീം സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിനായി. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 306 എന്ന നിലയിലാണ് ഇന്ത്യ ഡിയുടെ സ്‌കോര്‍. രണ്ടാം ദിനം 11 റണ്‍സ് നേടിയാല്‍ സഞ്ജുവിന് സെഞ്ച്വറിയിലേക്കെത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ മിന്നല്‍ സെഞ്ച്വറി എല്ലാവരും പ്രതീക്ഷിക്കുന്നു.

sanju samson duleep trophy

സഞ്ജുവിന് ടി20യില്‍ സീറ്റ് ലഭിക്കുമോ?

സഞ്ജു സാംസണിന്റെ ദുലീപ് ട്രോഫിയിലെ ഗംഭീര പ്രകടനം അദ്ദേഹത്തിന് ബംഗ്ലാദേശ് ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദുലീപ് ട്രോഫിയുടെ രണ്ടാം റൗണ്ടില്‍ ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് സഞ്ജു കാഴ്ചവെച്ചത്. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ സഞ്ജു കസറി. ഇപ്പോഴിതാ മൂന്നാം റൗണ്ട് മത്സരത്തിലും സഞ്ജു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിനെ ബംഗ്ലാദേശ് ടി20 പരമ്പരയില്‍ നിന്ന് തഴയാനുള്ള സാധ്യതയും കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ കിടിലന്‍ പ്രകടനം നടത്തിയതോടെ സഞ്ജുവിന് ടി20 ടീമിലേക്ക് വിളിയെത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സഞ്ജുവിനെ ടെസ്റ്റിലേക്കും വിളിക്കാം

സഞ്ജു സാംസണിന് ടെസ്റ്റില്‍ തിളങ്ങാന്‍ സാധിക്കില്ലെന്ന പൊതു വികാരമുണ്ട്. സെലക്ടര്‍മാരും ഇത് തന്നെ വിശ്വസിക്കുന്നുവെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ദ്രുവ് ജുറേലിനും കെ എസ് ഭരത്തിനുമടക്കം ഇന്ത്യ ടെസ്റ്റിലേക്ക് വിളി നല്‍കിയിട്ടുണ്ട്. എന്നാല്‍ സഞ്ജു സാംസണിന് ഒരു അവസരം പോലും നല്‍കിയിട്ടില്ല. ദുലീപ് ട്രോഫിയില്‍ ആദ്യം സഞ്ജുവിന് അവസരമില്ലായിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന് പരിക്കേറ്റപ്പോള്‍ സഞ്ജുവിന് വിളി ലഭിക്കുകയായിരുന്നു.

ഇത് മുതലാക്കുന്ന ബാറ്റിങ് പ്രകടനവും കീപ്പിങ് പ്രകടനവും നടത്താന്‍ സഞ്ജു സാംസണിന് സാധിച്ചു. അതുകൊണ്ടുതന്നെ ടെസ്റ്റിലേക്ക് സഞ്ജു സാംസണിനും അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സഞ്ജുവിന്റെ പ്രകടനം സെലക്ടര്‍മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവുന്നതല്ലെന്ന് നിസംശയം പറയാം.

Story first published: Thursday, September 19, 2024, 17:43 [IST]
Other articles published on Sep 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+