Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: ശ്രേയസിനൊപ്പം സഞ്ജുവും!! 3 മലയാളികള്‍ ടീമില്‍, കപ്പടിക്കാന്‍ ടീം ഡി, ബെസ്റ്റ് 11

മലയാളി താരം സഞ്ജു സാംസണിനെ കളിക്കളത്തില്‍ ഉടനെ കണ്ടേക്കില്ലെന്നു നിരാശരായ ആരാധകര്‍ക്കു സന്തോഷ വാര്‍ത്ത. ദുലീപ് ട്രോഫിയില്‍ അദ്ദേഹം കളിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനു പകരമാണ് സഞ്ജു ടീമിലേക്കു വരുന്നത്. ആദ്യ കളിയില്‍ നിന്നും ഇഷാന്‍ പിന്‍മാറിയതോടെയാണ് മലയാളി താരത്തിനു സര്‍പ്രൈസ് നറുക്കുവീഴുന്നത്. പരിക്കു കാരണമാണ് ഇഷാന്റെ പിന്‍മാറ്റമെന്നാണ് വിവരം.

ബുച്ചി ബാബു റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡ് ടീമിനെ നയിച്ചത് ഇഷാനായിരുന്നു. ആദ്യ രണ്ടു കളിയിലും അദ്ദേഹം ടീമിനായി കളിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇഷാനു പരിക്കേറ്റതെന്നാണ് സൂചനകള്‍. അദ്ദേഹത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇഷാനു പകരം സഞ്ജു ടീമിലേക്കു വരുമെന്നു ക്രിക്ക്ബസാണ് (Cricbuzz) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

SANJU SAMSON

ശ്രേയസിന്റെ ടീമില്‍ കളിക്കും

ദുലീപ് ട്രോഫിയില്‍ എ, ബി, സി, ഡി എന്നിങ്ങനെ നാലു ടീമുകളാണ് അണിനിരക്കുന്നത്. ഇവയില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡി ടീമിനു വേണ്ടിയാണ് ഇഷാന്‍ കളിക്കാനിരുന്നത്. അദ്ദേഹത്തിന്റെ പിന്‍മാറ്റത്തോടെ പകരം സഞ്ജു ടീമിനൊപ്പം ചേരാന്‍ തയ്യാറെടുക്കുകയാണ്.

നേത്തേ ടൂര്‍ണമെന്റിനായി പ്രഖ്യാപിച്ച നാലു ടീമുകളിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതു സഞ്ജുവിന്റെ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇഷാന്റെ പകരക്കാരനായി അദ്ദേഹം വരാനിരിക്കെ ആരാധകര്‍ ശരിക്കും ത്രില്ലിലാണ്.

സഞ്ജുവിന്റെ ടെസ്റ്റ് സ്വപ്നം

ഇന്ത്യക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം കളിക്കുകയല്ല ലക്ഷ്യമെന്നും ടെസ്റ്റ് ടീമിന്റെയും ഭാഗമാവാന്‍ ആഗ്രഹമുണ്ടെന്നും സഞ്ജു സാംസണ്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഇതു യാഥാര്‍ഥ്യമാക്കാനുള്ള ആദ്യത്തെ അവസരമാണ് ദുലീപ് ട്രോഫിയിലൂടെ അദ്ദേഹത്തിനു ലഭിക്കാന്‍ പോവുന്നത്. ദുലീപ് ട്രോഫിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാനായാല്‍ അതു സഞ്ജുവിന്റെ ടെസ്റ്റ് സാധ്യതകളും വര്‍ധിപ്പിക്കും.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിനായി ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഇനി ദുലീപ് ട്രോഫിയിലും കസറിയാല്‍ സെക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഞ്ജുവിനു സാധിക്കുമെന്നുറപ്പാണ്.

മൂന്ന് മലയാളികള്‍ ടീമില്‍

ടീം ഡിയിലേക്കു സഞ്ജു സാംസണ്‍ കൂടി വരുന്നതോടെ ടീമിലെ മലയാളി താരങ്ങളുടെ എണ്ണം മൂന്നായി ഉയരുമെന്നതാണ് സന്തോഷിക്കാന്‍ വക നല്‍കുന്ന താര്യം. അവരുടെ ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ മറുനാടന്‍ മലയാളി കൂടിയാണ്. മറ്റൊരു മറുനാടന്‍ മലയാളി താരമായ ദേവ്ദത്ത് പടിക്കലും അവരുടെ സംഘത്തിലുണ്ട്. ഇവര്‍ക്കൊപ്പമാണ് ഇപ്പോള്‍ സഞ്ജുവും ചേരാന്‍ പോവുന്നത്.

ദേശീയ ടീമിലും ഐപിഎല്ലിലുമെല്ലാം അദ്ദേഹത്തിനൊപ്പം കളിച്ചവരാണ് ശ്രേയസും ദേവ്ദത്തും. ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിക്കാന്‍ സഞ്ജുവിനും ശ്രേയസിനുമായിട്ടുണ്ട്. ഐപിഎല്ലില്‍ സഞ്ജു നയിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു ഇടംകൈയന്‍ ബാറ്ററായ ദേവ്ദത്ത്.

SHREYAS IYER

പ്ലെയിങ് ഇലവനില്‍ ആരെല്ലാം?

സഞ്ജുവിന്റെ വരവോടെ ടീം ഡിയുടെ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഉണ്ടാവുകയെന്നതാണ് പ്രധാന ചോദ്യം. ഇന്ത്യക്കായി ടെസ്റ്റില്‍ ഇതിനകം അരങ്ങേറിക്കഴിഞ്ഞ കെഎസ് ഭരതും വിക്കറ്റ് കീപ്പറായി ടീം ഡിയിലുണ്ട്. എങ്കിലും സഞ്ജുവിനു ഇലവനില്‍ സ്ഥാനം ലഭിക്കുമെന്നു തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ദേവ്ദത്ത് പടിക്കലും അതര്‍വ്വ ടെയ്‌ഡെയും ചേര്‍ന്നായിരിക്കും ടീം ഡിക്കു വേണ്ടി ഓപ്പണര്‍മാരായി കളിക്കുക. മൂന്നാം നമ്പറില്‍ റിക്കി ഭൂയിയാണ് ബാറ്റ് ചെയ്യുക.
നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശ്രേയസിന്റെ ഊഴമായിരിക്കും. അഞ്ചാം നമ്പറില്‍ നറുക്കുവീഴുക യഷ് ദുബെയ്ക്കായിരിക്കും.

അതിനു ശേഷം വിക്കറ്റ് കീപ്പറുടെ ഊഴമായിരിക്കും. സഞ്ജു തന്നെയാവും ഈ റോളിലെത്തുക. തുടര്‍ന്നു ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലുണ്ട്. സാരാന്‍ഷ് ജെയ്‌നാവും മറ്റൊരു ഓള്‍റൗണ്ടര്‍. പേസ് ബൗളിങ് നിരയിലുണ്ടാവുക അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, തുഷാര്‍ പാണ്ഡെ എന്നിവരാവും.

ടീം ഡിയുടെ സാധ്യതാ പ്ലെയിങ് 11

അതര്‍വ ടെയ്‌ഡെ, ദേവ്ദത്ത് പടിക്കല്‍, റിക്കി ഭൂയ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), യഷ് ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, സാരാന്‍ഷ് ജെയ്ന്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Wednesday, September 4, 2024, 13:23 [IST]
Other articles published on Sep 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+