For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: നീണ്ട കാത്തിരിപ്പ്, ഒടുവില്‍ സെഞ്ച്വറി; സഞ്ജുവിനെ ടെസ്റ്റ് ടീമിലേക്ക് വിളിക്കണോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു സാംസണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യ ആവശ്യത്തിന് അവസരം നല്‍കാതെ തഴയുന്നുവെന്ന് ആരാധകര്‍ വിമര്‍ശിക്കുന്ന സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20യില്‍ രണ്ട് മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടും സഞ്ജുവിന് മുതലാക്കാനായില്ല. രണ്ട് മത്സരത്തിലും ഡെക്കിന് പുറത്തായതോടെ സഞ്ജുവിന് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് പ്രയാസമായി മാറി.

ഇതിനിടെ ദുലീപ് ട്രോഫിയിലേക്ക് വിളി ലഭിച്ച സഞ്ജു ഇപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ കൈയടി നേടിയിരിക്കുകയാണ്. ഇന്ത്യ എ ടീമിനായി 95 പന്തിലാണ് സഞ്ജു തന്റെ 11ാം ഫസ്റ്റ്ക്ലാസ് സെഞ്ച്വറി നേടിയെടുത്തത്. ഇതോടെ സഞ്ജുവിനെ ഇന്ത്യ ടെസ്റ്റിലേക്ക് വിളിക്കണമെന്നടക്കം ആവശ്യപ്പെടുകയാണ് ആരാധകര്‍. സഞ്ജുവിന്റെ പ്രകടനം ഗംഭീരമായിരുന്നെങ്കിലും ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളി നല്‍കാനുള്ള സമയമായോ? പരിശോധിക്കാം.

2019ന് ശേഷം ഇതാദ്യം

സഞ്ജു സാംസണ്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത് വളരെ വിരളമായാണ്. ഇത്തവണത്തേത് സഞ്ജുവിന്റെ കന്നി ദുലീപ് ട്രോഫിയാണ്. ഇഷാന്‍ കിഷന് പകരക്കാരനായാണ് സഞ്ജുവിന് ദുലീപ് ട്രോഫിയിലേക്ക് വിളി ലഭിച്ചത്. സെഞ്ച്വറിയോടെ സഞ്ജു അവസരം മുതലാക്കിയെങ്കിലും നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളി താരം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയിരിക്കുന്നത്. നാല് വര്‍ഷവും 9 മാസവും നീണ്ടുനിന്ന കാത്തിരിപ്പിന് ശേഷമാണ് സഞ്ജു സെഞ്ച്വറി നേടിയിരിക്കുന്നത്.

2019 ഡിസംബര്‍ 17ന് ബംഗാളിനെതിരേയാണ് സഞ്ജു ഇതിന് മുമ്പ് ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയത്. 2022-23, 2023-24ലെ രഞ്ജി ട്രോഫി സഞ്ജു കളിച്ചെങ്കിലും 11 ഇന്നിങ്‌സില്‍ നിന്ന് നേടിയത് നാല് അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ്. സഞ്ജുവിന്റെ ആഭ്യന്തര ക്രിക്കറ്റിലെ കണക്കുകള്‍ ശരാശരി മാത്രമാണ്. 63 മത്സരത്തില്‍ നിന്ന് 38.2 ശരാശരിയില്‍ 3668 റണ്‍സാണ് അദ്ദേഹം നേടിയത്. 11 സെഞ്ച്വറിയും 16 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും.

sanju samson duleep trophy

ടെസ്റ്റ് ടീമിലേക്ക് വിളി വൈകും

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇതില്‍ സഞ്ജു സാംസണിന് ഇടം പ്രതീക്ഷിക്കാനാവില്ല. ഒരു സെഞ്ച്വറി പ്രകടനംകൊണ്ട് സഞ്ജുവിനെ ഹീറോയായി കാണാനാവില്ല. ശ്രേയസ് അയ്യര്‍ പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേടിയെന്നത് എടുത്തു പറയേണ്ട കാര്യമാണ്. എന്നാല്‍ ശരാശരി കണക്കുകള്‍ മാത്രം ആഭ്യന്തര ക്രിക്കറ്റില്‍ അവകാശപ്പെടാന്‍ സാധിക്കുന്ന സഞ്ജുവിന് ടെസ്റ്റിലേക്ക് വിളി നല്‍കുക പ്രയാസമാണ്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സഞ്ജു 12 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് ദുലീപ് ട്രോഫിയില്‍ 106 റണ്‍സ് നേടിയത്. എന്നാല്‍ സെഞ്ച്വറി നേടി അധികം വൈകാതെ സഞ്ജു പുറത്താവുകയും ചെയ്തുവെന്നതാണ് എടുത്തു പറയേണ്ടത്. ടെസ്റ്റില്‍ ഈ ശൈലികൊണ്ട് വലിയ കാര്യമില്ല. വലിയ സ്‌കോര്‍ നേടാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. കേവലം ഒരു സെഞ്ച്വറികൊണ്ട് മാത്രം സഞ്ജുവിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കെത്താന്‍ സാധിച്ചേക്കില്ല.

ടി20 ടീമില്‍ തുടര്‍ന്നേക്കും

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ടി20 പരമ്പര വരുന്നുണ്ട്. ഇതില്‍ സഞ്ജു സാംസണിന് അവസരം ലഭിക്കാനാണ് സാധ്യത. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകള്‍ വരാനിരിക്കെ സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യ ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയേക്കും. ശുബ്മാന്‍ ഗില്ലും റിഷഭ് പന്തുമൊന്നും ടി20 പരമ്പര കളിച്ചേക്കില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് ടി20 ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. ഇത് മുതലാക്കാനാവാതെ പോയാല്‍ സഞ്ജുവിന് തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാവും.

Story first published: Friday, September 20, 2024, 11:35 [IST]
Other articles published on Sep 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+