For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: 5 ഫോര്‍ 2 സിക്‌സ്, രണ്ടാം ഇന്നിങ്‌സിലും കസറി സഞ്ജു ഷോ; ശ്രേയസും മിന്നിച്ചു

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്കായി രണ്ടാം ഇന്നിങ്‌സിലും തിളങ്ങി സഞ്ജു സാംസണ്‍. ടോപ് ഓഡര്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ മത്സരത്തില്‍ 53 പന്തില്‍ 45 റണ്‍സോടെയാണ് സഞ്ജു കൈയടി നേടിയത്. അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തിയ സഞ്ജു സെഞ്ച്വറിക്ക് പിന്നാലെ ഫിഫ്റ്റിയും നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും മുകേഷ് കുമാര്‍ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 106 റണ്‍സാണ് സഞ്ജു നേടിയത്.

ഈ വെടിക്കെട്ട് ബാറ്റിങ് പ്രകടനം സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ സഹായിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരികെയാണ് രണ്ടാം ഇന്നിങ്‌സില്‍ താരം മികവ് തുടര്‍ന്നത്. ആത്മവിശ്വാസത്തോടെ കളിക്കുന്ന സഞ്ജു സ്പിന്നര്‍മാര്‍ക്കെതിരേ കടന്നാക്രമിക്കുകയും ചെയ്യുന്നു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണെക്കൂടി ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണെന്ന് പറയാം.

സ്ഥിരത കാട്ടാന്‍ സാധിച്ചു

സഞ്ജു സാംസണ്‍ രണ്ടാം ഇന്നിങ്‌സില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നെങ്കില്‍ അദ്ദേഹത്തിനെതിരേ വലിയ വിമര്‍ശനം ഉയരുമായിരുന്നു. സ്ഥിരതയില്ലാത്ത താരമാണെന്നതാണ് സഞ്ജുവിനെതിരായ പ്രധാന ആക്ഷേപം. ഇത് മാറ്റുന്ന രീതിയില്‍ അവസാന രണ്ട് ഇന്നിങ്‌സിലും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ സഞ്ജുവിനെ മാറ്റിനിര്‍ത്താന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കില്ല.

റിഷഭ് പന്തിന് ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണും ഇഷാന്‍ കിഷനുമെത്തുമെന്നാണ് വിവരം. ദുലീപ് ട്രോഫിയിലും ബുച്ചിബാബു ടൂര്‍ണമെന്റിലും ഇഷാന്‍ സെഞ്ച്വറിയടക്കം നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇഷാന്‍ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.

sanju samson duleep trophy

വെടിക്കെട്ട് ഫിഫ്റ്റി നേടി ശ്രേയസ്

ദുലീപ് ട്രോഫിയിലെ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ഡെക്കിന് പുറത്തായതോടെ വലിയ വിമര്‍ശനമാണ് ശ്രേയസ് അയ്യര്‍ക്കെതിരേ ഉയര്‍ന്നത്. എന്നാല്‍ മൂന്നാം മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെടിക്കെട്ട് ഫിഫ്റ്റി നേടാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചു. 40 പന്തില്‍ 50 റണ്‍സാണ് ശ്രേയസ് നേടിയത്. 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ശ്രേയസ് കസറിയത്. എന്നാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ അദ്ദേഹത്തിനായില്ല. മുകേഷ് കുമാറാണ് ശ്രേയസിനെ പുറത്താക്കിയത്.

ഈ പ്രകടനംകൊണ്ട് മാത്രം ശ്രേയസിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തില്ല. നിലവില്‍ ഒരു ഫോര്‍മാറ്റിലും ശ്രേയസിനെ ഇന്ത്യ പരിഗണിക്കുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി കസറാതെ ശ്രേയസിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാവില്ലെന്ന് പറയാം. ക്ലാസിക് ശൈലിയുള്ള താരമാണെങ്കിലും താരത്തിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണെന്നതാണ് വസ്തുത.

വിക്കറ്റിന് പിന്നിലും സഞ്ജു മിന്നിച്ചു

വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. മികച്ച രണ്ട് ക്യാച്ചുകള്‍ നേടാന്‍ സഞ്ജുവിനായി. ഉന്മേഷത്തോടെ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന സഞ്ജുവിനെയാണ് വിക്കറ്റിന് പിന്നില്‍ കണ്ടത്. രണ്ടാം മത്സരത്തിലെ സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് അല്‍പ്പം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഈ പരാതിക്ക് പരിഹാരം കാണാന്‍ സഞ്ജുവിന് സാധിച്ചു. വിക്കറ്റിന് പിന്നില്‍ സഞ്ജു ഫോം കണ്ടെത്തിയതും ടി20 ടീമിലേക്ക് വിളിയെത്താന്‍ സഹായിക്കും.

Story first published: Saturday, September 21, 2024, 15:57 [IST]
Other articles published on Sep 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+