Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: സഞ്ജുവിന് ഇത് എന്ത് പറ്റി? സ്റ്റംപിങ് അവസരം തുലച്ചു! വലിയ പിഴവിന് വിമര്‍ശനം

ദുലീപ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരേ ഇന്ത്യ ഡി പതറുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം 290 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഡി ടീം 183 റണ്‍സിലാണ് കൂടാരം കയറിയത്. ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ എ ടീമിന് കിടിലന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. പ്രതാം സിങ്ങും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടോടെ ടീം സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോയി. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം സഞ്ജു സാംസണ്‍ പാഴാക്കുകയും ചെയ്തു.

ബാറ്റിങ്ങില്‍ ദുരന്തമായ സഞ്ജു വിക്കറ്റിന് പിന്നിലും തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. സെഞ്ച്വറി കൂട്ടുകെട്ടിന് മുമ്പ് എ ടീമിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ ലഭിച്ച അവസരം സഞ്ജു നഷ്ടപ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണെന്നിരിക്കെ ബാറ്റിങ്ങിനൊപ്പം കീപ്പിങ്ങിലും അദ്ദേഹം ദുരന്തമാവുകയാണെന്നതാണ് വസ്തുത.

സ്റ്റംപിങ് വേഗത്തിലായില്ല

സ്പിന്നര്‍ക്കെതിരേ എ ടീം ഓപ്പണറായ പ്രതാം സിങ് ക്രീസില്‍ നിന്ന് കയറി കളിക്കുകയായിരുന്നു. ക്രീസില്‍ നിന്ന് ഒരു ബാറ്റ് ദൂരമെങ്കിലും മുമ്പോട്ട് കയറിയാണ് പ്രതാം ഷോട്ടിന് ശ്രമിച്ചത്. എന്നാല്‍ ലെഗ് സൈഡിലെത്തിയ പന്ത് പ്രതാമിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. കണക്ട് ചെയ്യാന്‍ താരത്തിന് സാധിക്കാതെ വന്നതോടെ പന്ത് ലെഗ് സൈഡില്‍ കീപ്പറുടെ കൈയിലേക്ക്. സഞ്ജു സാംസണ്‍ പന്ത് മികച്ച രീതിയില്‍ കൈയിലാക്കി. എന്നാല്‍ വേഗത്തില്‍ സ്റ്റംപ് ചെയ്യാന്‍ സാധിച്ചില്ല.

പന്ത് പിടിച്ച ശേഷം സഞ്ജു കാല്‍മുട്ട് കുത്തി. ഇതോടെ വേഗത്തില്‍ സ്റ്റംപ് ചെയ്യാന്‍ സാധിക്കാതെ പോയി. ഈ സമയത്തിനുള്ളില്‍ ബാറ്റ്‌സ്മാന്‍ ക്രീസിലേക്ക് കയറുകയും ചെയ്തു. അല്‍പ്പം ദുഷ്‌കരമായ സ്റ്റംപിങ്ങായിരുന്നെങ്കിലും സഞ്ജുവിനെപ്പോലൊരു സീനിയര്‍ കീപ്പറെ സംബന്ധിച്ച് ഇത് ദുഷ്‌കരമായതാണെന്ന് പറയാനാവില്ല. അന്താരാഷ്ട്ര നിലവാരത്തില്‍ കളിക്കേണ്ട സഞ്ജു ഇപ്പോള്‍ യുവതാരങ്ങളുടെ നിലവാരം പോലും കാട്ടുന്നില്ല.

sanju samson duleep trophy

വിക്കറ്റിന് പിന്നില്‍ ഉന്മേഷമില്ല

വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണിന് ഉന്മേഷം കാട്ടാനാവുന്നില്ല. ഉറക്കം തൂങ്ങിയ ശരീര ഭാഷയാണെന്ന് പറയാം. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജു ഡി ടീം നായകനായ ശ്രേയസ് അയ്യരുമായി കാര്യമായ സംഭാഷണങ്ങളൊന്നും നടത്തുന്നില്ല. സാഹസികമായ ഡൈവുകള്‍ക്കൊന്നും സഞ്ജു മുതിരുന്നില്ല. സഞ്ജുവിനെ സമ്മര്‍ദ്ദം ബാധിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബാറ്റിങ്ങിനിറങ്ങി 6 പന്ത് നേരിട്ട് 5 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്.

അതിവേഗത്തില്‍ റണ്‍സ് നേടാന്‍ ശ്രമിച്ച സഞ്ജുവിന് പിഴച്ചു. ഷോര്‍ട്ട്‌ബോളില്‍ സിക്‌സറിന് ശ്രമിച്ച സഞ്ജുവിന് ടൈമിങ് പിഴച്ചപ്പോള്‍ ക്യാച്ച് നല്‍കി പുറത്തായി. ഇഷാന്‍ കിഷന്‍ മികച്ച ഫോമില്‍ കളിക്കുന്നത് സഞ്ജുവിന് സ്വാഭാവികമായ സമ്മര്‍ദ്ദം നല്‍കുന്നുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സഞ്ജുവിനെ സംബന്ധിച്ച് എളുപ്പമല്ല. ഈ സമ്മര്‍ദ്ദം താരത്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത.

ഡി ടീം നിരാശപ്പെടുത്തുന്നു

ഇന്ത്യ എ ടീമിനെതിരേ ഡി ടീം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഡി ടീമിലെ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നായകന്‍ ശ്രേയസ് അയ്യര്‍ ഡെക്കിന് പുറത്തായപ്പോള്‍ യഷ് ദുബെക്കും കാര്യമായൊന്നും ചെയ്യാനായില്ല. ദേവ്ദത്ത് പടിക്കലിന്റെ പ്രകടനമാണ് ഡി ടീമിന് അല്‍പ്പം ആശ്വസിക്കാനുള്ളത്. 124 പന്ത് നേരിട്ട് 92 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ഈ പ്രകടനം ഇല്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് ഡി ടീം നേരിടേണ്ടി വരുമായിരുന്നു.

ബംഗ്ലാദേശ് ടി20 പരമ്പരക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ സഞ്ജുവിനും ശ്രേയസിനും വലിയ പ്രതീക്ഷ വേണ്ടെന്ന് പറയാം. അവസരത്തിനൊത്തുയരാന്‍ ഇവര്‍ക്ക് സാധിക്കാത്തതിനാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് കടുപ്പമായിരിക്കും.

Story first published: Friday, September 13, 2024, 17:13 [IST]
Other articles published on Sep 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+