For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: സഞ്ജുവിനു രക്ഷയില്ല! ഒരു ടീമിലും സ്ഥാനം കിട്ടില്ല? കാരണക്കാര്‍ രണ്ട് പേര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കയറിപ്പറ്റുകയെന്ന സഞ്ജു സാംസണിന്റെ മോഹങ്ങള്‍ ഉടനെയൊന്നും യാഥാര്‍ഥ്യമായേക്കില്ല. വരാനിരിക്കുന്ന റെഡ് ബോള്‍ ടൂര്‍ണമെന്റായ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ ശേഷം അതു വഴി ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പുതിയ സീസണിലെ ആദ്യത്തെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റ് കൂടിയായ ദുലീപ് ട്രോഫിയില്‍ കളിക്കുന്നതിനു വേണ്ടിയാണ് നടക്കാനിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) പോലും കളിക്കേണ്ടതില്ലെന്നു സഞ്ജു തീരുമാനിച്ചത്. പക്ഷെ ദുലീപ് ട്രോഫിയില്‍ കളിക്കുയെന്ന അദ്ദേഹത്തിന്റ ആഗ്രഹം നടന്നേക്കില്ല.

ഇത്തവണത്തെ ദുലീപ് ട്രോഫി മുന്‍ സീസണുകളേക്കാള്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാരണം ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമായിട്ടുള്ള മുന്‍നിര താരങ്ങളെല്ലാം ഈ സീസണിലെ ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയൊഴികെയുള്ളവരെല്ലാം ദുലീപ് ട്രോഫിയിലുണ്ടാവുമെന്നാണ് വിവരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരടക്കമുള്ളവര്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

SANJU SAMSON

അടുത്ത ഒരു മാസത്തിലേറെ അന്താരാഷ്ട്ര മല്‍സരങ്ങളൊന്നും തന്നെയില്ലാത്തതിനാല്‍ മുഴുവന്‍ താരങ്ങളോടും ദുലീപ് ട്രോഫിയില്‍ കളിക്കാനാണ് സെലക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് കൂടിയായിരിക്കും ഈ ടൂര്‍ണമെന്റ്. മാത്രമല്ല ദുലീപ് ട്രോഫിയിലെ പ്രകടനം കൂടി വിലയിരുത്തിയാവും ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുക.

ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നിങ്ങനെ നാലു ടീമുകളാണ് ഒരു മാസത്തോളം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. ഇവയില്‍ ഏതെങ്കിലുമൊരു ടീമില്‍ ഇടം നേടിയ ശേഷം മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. പക്ഷെ അദ്ദേഹത്തിനു നാലു ടീമിലും ഒരുപക്ഷെ അവസരം ലഭിച്ചേക്കില്ല. പ്രധാനമായും രണ്ടു താരങ്ങളാണ് സഞ്ജുവിന്റെ വില്ലനായി മാറിയിരിക്കുന്നത്. ഒരാള്‍ ഇഷാന്‍ കിഷനാണെങ്കില്‍ മറ്റൊരാള്‍ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം കൂടിയായ ധ്രുവ് ജുറേലാണ്.

ദുലീപ് ട്രോഫിയില്‍ നാലു ടീമുകള്‍ മാത്രമേയുള്ളൂവെന്നതിനാല്‍ അത്ര തന്നെ വിക്കറ്റ് കീപ്പര്‍മാര്‍ക്കു മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളൂ. ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സ്വാഭാവികമായും ഒരു ടീമിന്റെ വിക്കറ്റ് കീപ്പര്‍ അദ്ദേഹമായിരിക്കും.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിര്‍ബന്ധമായും കളിക്കണമെന്ന ബിസിസിഐയുടെ നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്ന് നേരത്തേ കുഴപ്പത്തിലായ ഇഷാന്‍ ഈ ടൂര്‍ണമെന്റിലൂടെ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ്. ഇഷാനോടു ദുലീപ് ട്രോഫിയില്‍ കളിക്കണമെന്നു സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ടൂര്‍ണമെന്റില്‍ ഒരു ടീമിന്റെ വിക്കറ്റ് കീപ്പര്‍ ഇഷാനായിരിക്കും.

ISHAN KISHAN

ഇന്ത്യ അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ അരങ്ങേറിയ താരമാണ് ജുറേല്‍. മികച്ച പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ റിഷഭിന്റെ ബാക്കപ്പിന്റെം റോളിലേക്കു ഇപ്പോള്‍ ഫേവറിറ്റായി മാറിയിരിക്കുകയാണ് ജുറേല്‍. ദുലീപ് ട്രോഫിയില്‍ അദ്ദേഹവും ഏതെങ്കിലുമൊരു ടീമിന്റെ ഭാഗമവും. ഇതോടെ ടൂര്‍ണമെന്റിലെ നാലു ടീമുകളില്‍ മൂന്നിനും വിക്കറ്റ് കീപ്പര്‍മാരായിക്കഴിഞ്ഞു.

പിന്നെ ശേഷിച്ചത് ഒരേയൊരു ടീം മാത്രമാണ്. അവര്‍ക്കായി കളിക്കാമെന്നു സഞ്ജു ആഗ്രിച്ചാലും അവിടെയും ഒരാള്‍ തടസ്സമായിട്ടുണ്ട്. നേരത്തേ റിഷഭിന്റെ അഭാവത്തില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്ന കെഎസ് ഭരതാണിത്. റിഷഭ്, ഇഷാന്‍, ജുറേല്‍, ഭരത് എന്നിവര്‍ നാലു ടീമുകളുടെ വിക്കറ്റ് കീപ്പര്‍മാരായാല്‍ സഞ്ജു എവിടെ കളിക്കുമെന്നതാണ് ചോദ്യം. അങ്ങനെ വന്നാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരമുള്ളൂ. പക്ഷെ വിക്കറ്റ് കീപ്പിങ് കൂടിയില്ലെങ്കില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു സഞ്ജുവിനെ പരിഗണിക്കാനും സാധ്യതയില്ല.

Story first published: Tuesday, August 13, 2024, 10:14 [IST]
Other articles published on Aug 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+