For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: ദുലീപ് ട്രോഫി കളിക്കാന്‍ സഞ്ജു, അവസാന മത്സരത്തിലേക്ക് വിളിയെത്തും? റിപ്പോര്‍ട്ട്

മുംബൈ: ദുലീപ് ട്രോഫിക്കുള്ള നാല് ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് സഞ്ജു സാംസണിന്റെ അഭാവമായിരുന്നു. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫി കളിക്കണമെന്നാണ് ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചത്. എന്നാല്‍ മിക്ക പ്രമുഖരും ടീമിലിടം നേടിയപ്പോഴും സഞ്ജു തഴയപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ രണ്ട് ടി20യിലും സഞ്ജു ഡെക്കിനാണ് പുറത്തായത്. ഇതോടെ സഞ്ജു ഇന്ത്യന്‍ ടീമിന് പുറത്തായ അവസ്ഥയാണ്.

തിരിച്ചുവരാന്‍ സഞ്ജുവിന് ദുലീപ് ട്രോഫിയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണെന്നിരിക്കെയാണ് അദ്ദേഹത്തെ തഴഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ സഞ്ജുവിനെ തഴഞ്ഞതല്ലെന്നും വിശ്രമം അനുവദിച്ചതാണെന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ്, സിംബാബ് വെ പര്യടനം, ശ്രീലങ്കന്‍ പര്യടനം എന്നിവയിലൊക്കെ സഞ്ജുവും ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ സഞ്ജു വിശ്രമം ആവശ്യപ്പെട്ടതിനാലാണ് ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് അദ്ദേഹത്തെ പുറത്തിരുത്തിയത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കായി പോവും. ഇതോടെ ദുലീപ് ട്രോഫി ടീമില്‍ മാറ്റം വരുത്തേണ്ടതായി വരും. ടെസ്റ്റ് പരമ്പരയില്‍ സഞ്ജു സാംസണിന് സീറ്റുണ്ടാവില്ല. അതുകൊണ്ടുതന്നെ അവസാന മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്നാണ് വിവരം.

നിലവില്‍ സഞ്ജുവിന് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇടം പ്രതീക്ഷിക്കാനാവില്ല. ദുലീപ് ട്രാഫിയിലെ അവസാന മത്സരങ്ങളില്‍ മിന്നിച്ചാല്‍ സഞ്ജുവിന് നേരിയ തിരിച്ചുവരവ് പ്രതീക്ഷ ലഭിക്കും. അതുകൊണ്ടുതന്നെ സഞ്ജു ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങള്‍ കളിക്കില്ലെങ്കിലും രണ്ടാം ഘട്ടത്തിലെ മത്സരങ്ങള്‍ കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ സഞ്ജു സാംസണ്‍ വിശ്രമ സമയം ആഘോഷിക്കുകയാണ്.

sanju samson

ഭാര്യയോടൊപ്പം വിദേശത്ത് ടൂറിലാണ് അദ്ദേഹമുള്ളത്. എന്തായാലും ദുലീപ് ട്രോഫിയില്‍ കളിക്കുന്നതാണ് സഞ്ജുവിന് കൂടുതല്‍ ഗുണം ചെയ്യുകയെന്ന് പറയാം. നിലവില്‍ ഐപിഎല്ലിലെ സഞ്ജുവിന്റെ കൂടുമാറ്റ റിപ്പോര്‍ട്ടുകളും സജീവമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു ടീം വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കളിച്ചിട്ടുണ്ട്.

എന്നാല്‍ കപ്പിലേക്കെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ നായകസ്ഥാനത്ത് നിന്ന് രാജസ്ഥാന്‍ സഞ്ജുവിനെ മാറ്റാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുകയെന്നതും വളരെ പ്രയാസമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയാലും അതില്‍ അത്ഭുതപ്പെടാനാവില്ല.

സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്ന അവസരങ്ങളെ മുതലാക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മടങ്ങിവരവ് കടുപ്പമാണെന്നതാണ് വസ്തുത. വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ സഞ്ജുവിന് ഗംഭീര പ്രകടനം കാഴ്ചവെക്കാനാവാതെ ഇന്ത്യന്‍ ടീമിലിടം പ്രതീക്ഷിക്കേണ്ട. ദുലീപ് ട്രോഫിയില്‍ സഞ്ജു കസറേണ്ടതായുണ്ട്. കൂടാതെ വരാനിരിക്കുന്ന രഞ്ജി ട്രോഫിയിലും സഞ്ജു മിന്നിക്കണം.

കേരള ടീമിന്റെ നായകസ്ഥാനത്ത് സഞ്ജുവുണ്ടാകുമെന്നാണ് വിവരം. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് കാട്ടാതെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇക്കാര്യം ഗൗതം ഗംഭീറടക്കം പരോഷമായി സൂചിപ്പിച്ച് കഴിഞ്ഞു. ഇന്ത്യന്‍ താരങ്ങളുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തി മാത്രം ടീമിലേക്കെടുത്താല്‍ മതിയെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്.

അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം. എന്തായാലും സഞ്ജുവിന് ദുലീപ് ട്രോഫിയില്‍ തിളങ്ങാനായാല്‍ ബംഗ്ലാദേശ് ടി20യിലേക്ക് വിളി ലഭിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മികച്ച പ്രകടനം നടത്തി ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, August 26, 2024, 6:43 [IST]
Other articles published on Aug 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+