Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യക്കു സീറ്റില്ല, സഞ്ജുവും അര്‍ഷ്ദീപും ഓസ്‌ട്രേലിയന്‍ ടൂറിന്!! ഗംഭീര്‍ ഹാപ്പി

ദുലീപ് ട്രോഫി റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചതോടെ ഇന്ത്യന്‍ ടീമിലേക്കു ഈ ഫോര്‍മാറ്റില്‍ പുതിയ ചില താരങ്ങള്‍ അവകാശവാദമുന്നയിച്ച് രംഗത്തു വന്നിരിക്കുകയാണ്. ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര, അതിനു ശേഷമുള്ള ഓസ്‌ട്രേലിയന്‍ പര്യടനം ഇവയിലൂടെ ചില പുതിയ താരങ്ങളെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പരീക്ഷിച്ചേക്കുമെന്നാണ് സൂചനകള്‍.

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ചു ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. അതിനു മുമ്പാണ് ന്യൂസിലാന്‍ഡ് ടീം ഇവിടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര കളിക്കാനെത്തുന്നത്. വെല്ലുവിളിയുയര്‍ത്തുന്ന ഓസീസ് പര്യടനത്തിനായി പുതിയ ചില ഓപ്ഷനുകളാണ് ഇന്ത്യന്‍ കോച്ച് ഗംഭീറിനു ദുലീപ് ട്രോഫിയിലൂടെ ലഭിച്ചിരിക്കുന്നത്. ഇതു അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും ചെയ്യും.

ARSHDEEP SINGH

പേസ് നിരയിലേക്കു ഒരാള്‍ കൂടി

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പേസ് വിഭാഗം ശക്തിപ്പെടുത്തുന്നതിനായി പുതിയൊരാളെ കൂടി ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്. യുവ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങാണിത്. മികച്ചൊരു ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടീമിലുണ്ടെങ്കില്‍ ഇതു ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നു മുന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റോളിലേക്കാണ് അര്‍ഷ്ദീപ് അവകാശവാദമുന്നയിക്കുന്നത്.

ടൂര്‍ണമെന്റില്‍ ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യന്‍ ഡി ടീമിനു വേണ്ടിയാണ് അദ്ദേഹം കളിച്ചത്. ആദ്യ രണ്ടു റൗണ്ടുകളില്‍ അര്‍ഷ്ദീപിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. വെറും നാലു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. എന്നാല്‍ അവസാന റൗണ്ടില്‍ അര്‍ഷ്ദീപ് തീപ്പൊരിയായി മാറി. 90 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പതു വിക്കറ്റുകളാണ് രണ്ടിന്നിങ്‌സുകളിലായി വീഴ്ത്തിയത്.

ആദ്യ ഇന്നിങ്‌സില്‍ മുഷീര്‍ ഖാന്‍, സൂര്യകുമാര്‍ യാദവ്, നിതീഷ്‌കുമാര്‍ റെഡ്ഡി എന്നിവരെയാണ് പേസര്‍ മടക്കിയത്. 50 റണ്‍സിനായിരുന്നു മൂന്നു വിക്കറ്റുകള്‍ അര്‍ഷ്ദീപ് പോക്കറ്റിലാക്കിയത്. രണ്ടാമിന്നിങ്‌സിലും താരം മിന്നിച്ചു. സൂര്യയടക്കം ആറു പേരുടെ വിക്കറ്റുകളാണ് വെറും 40 റണ്‍സിനു അര്‍ഷ്ദീപ് പിഴുതത്.

അടുത്ത മാസം രഞ്ജി ട്രോഫിയുടെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കുകയാണ്. പഞ്ചാബിനു വേണ്ടി ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ട നടത്താന്‍ കഴിഞ്ഞാല്‍ വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്കു അര്‍ഷ്ദീപിനു നറുക്കും വീണേക്കും.

നിരാശപ്പെടുത്തി സൂര്യ, അവസരം മുതലാക്കി സഞ്ജു

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്താനുള്ള സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ മോഹങ്ങള്‍ക്കു വലിയ തിരിച്ചടിയാണ് ദുലീപ് ട്രോഫിയിലെ മോശം പ്രകടനത്തിലൂടെ നേരിട്ടിരിക്കുന്നത്. കൂടാതെ ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തുകയെന്ന ശ്രേയസ് അയ്യരുടെ പ്രതീക്ഷകള്‍ക്കും തിരിച്ചടി നേരിട്ടു. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ശ്രേയസ് ടീമില്‍ നിന്നും പുറത്തായത്. ആറിന്നിങ്‌സില്‍ നിന്നും വെറും 154 റണ്‍സെടുത്താനേ താരത്തിനായുള്ളൂ. രണ്ടു ഡെക്കുകളും ഇതിലുള്‍പ്പെടും.

SURYAKUMAR YADAV

സൂര്യയാവട്ടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഒരു ടെസ്റ്റില്‍ കളിച്ച ശേഷം പിന്നീട് ഈ ഫോര്‍മാറ്റില്‍ ടീമിന്റെ ഭാഗമായിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 43.12 എന്ന ശരാശരി അദ്ദേഹത്തിനുണ്ടെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാനായിട്ടില്ല. ദുലീപ് ട്രോഫിയില്‍ ഒരു മല്‍സരം മാത്രം കളിച്ച സൂര്യയുടെ സ്‌കോറുകള്‍ 5, 16 എന്നിങ്ങനെയാണ്. ഇതു ടെസ്റ്റ് ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവും സംശയത്തിലാക്കിയിട്ടുണ്ട്.

എന്നാല്‍ സഞ്ജു സാംസണാണ് ദുലീപ് ട്രോഫിയില്‍ അവസരം മുതലാക്കിയത്. ഒരു സെഞ്ച്വറിയും അതിവേഗ 45 റണ്‍സുമടക്കം 200നടുത്ത് റണ്‍സ് അദ്ദേഹം രണ്ടു മല്‍സരങ്ങളിലായി നേടി. റിഷഭ് പന്തിനെപ്പോലെ ടെസ്റ്റില്‍ അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ തനിക്കുമാവുമെന്നു സഞ്ജു കാണിച്ചു തന്നു.

ഇനി രഞ്ജി ട്രോഫി തുടങ്ങാനിരിക്കെ അദ്ദേഹത്തിനു കഴിവ് തെളിയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ വരാനിരിക്കുകയാണ്. കേരളത്തിനു വേണ്ടിയും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സഞ്ജുവിനു സാധിച്ചാല്‍ ഓസ്‌ട്രേലിയന്‍ പര്യടത്തിലുള്ള സംഘത്തിലും നമുക്കു കാണാന്‍ കഴിഞ്ഞേക്കും.

Story first published: Monday, September 23, 2024, 13:11 [IST]
Other articles published on Sep 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+