Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: രോഹിത്തും കോലിയും എന്തുകൊണ്ടില്ല? ചെയ്തത് മണ്ടത്തരം! കാരണം ഗവാസ്‌കര്‍ പറയും

ദുലീപ് ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരെ ഉള്‍പ്പെടുത്താതിരുന്നതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അടുത്ത മാസം നടക്കുന്ന റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ രോഹിത്തും കോലിയും കളിച്ചേക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷെ ദുലീപ് ട്രോഫിക്കുള്ള നാലു ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നില്‍പ്പോലും ഇരുവരും ഉള്‍പ്പെട്ടിരുന്നില്ല.

ശ്രീലങ്കയുമായി കഴിഞ്ഞ മാസം നടന്ന വൈറ്റ് ബോള്‍ പരമ്പരകള്‍ക്കു ശേഷം ഒരു മാസത്തിലേറെക്കാലം ഇന്ത്യന്‍ ടീമിനു അന്താരാഷ്ട്ര മല്‍സരങ്ങളൊന്നും തന്നെയില്ല. അടുത്ത മാസം 19നാണ് ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ഈ പരമ്പരയ്ക്കു തയ്യാറെടുപ്പ് ലഭിക്കുന്നതിനായി ഇന്ത്യന്‍ താരങ്ങളോടു ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ സെലക്ടര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ROHIT SHARMA- VIRAT KOHLI

ഇതേ തുടര്‍ന്നു ദേശീയ ടീമിലെ ഭൂരിഭാഗം പേരും ദുലീപ് ട്രോഫി, ബുച്ചി ബാബു ടൂര്‍ണമെന്റുകളിലായി കളിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇവയിലൊന്നും രോഹിത്തും കോലിയും കളിക്കില്ല. രോഹിത്തിനോടും കോലിയോടും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ആവശ്യപ്പെടുന്നതില്‍ അര്‍ഥമില്ലെന്നും അതു അവര്‍ക്കു പരിക്ക് ഏല്‍പ്പിച്ചേക്കുമെന്നുമാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ അടുത്തിടെ പറഞ്ഞത്.

പക്ഷെ ജയ് ഷായുടെ ഈ അഭിപ്രായത്തോടു ഗവാസ്‌കര്‍ക്കു യോജിപ്പില്ല. രോഹിത്തും കോലിയും ദുലീപ് ട്രോഫിയില്‍ കളിക്കുക തന്നെയാണ് വേണ്ടിയിരുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതു ഇന്ത്യന്‍ ടീമിനെ എങ്ങനെയാണ് അടുത്ത ടെസ്റ്റ് പരമ്പരയില്‍ മോശമായി ബാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഡ്‌ഡേയുടെ കോളത്തിലാണ് ഗവാസ്‌കര്‍ ഇതേക്കുറിച്ചു പരാമര്‍ശിച്ചത്.

ദുലീപ് ട്രോഫിക്കുള്ള ടീമുകളിലേക്കു ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയില്ല. അതുകൊണ്ടു തന്നെ കാര്യമായ മാച്ച് പ്രാക്ടീസ് ഇല്ലാതെയായിരിക്കും ഇരുവരും ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കാനെത്തുക. ജസ്പ്രീത് ബുംറയെപ്പോലെ പുറംഭാഗത്തു അല്‍പ്പം പ്രശ്‌നമുള്ള ഒരു താരത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യം നമുക്കു മനസ്സിലാക്കാം.

പക്ഷെ ബാറ്റര്‍മാര്‍ക്കു അടുത്ത പരമ്പരയ്ക്കു മുമ്പ് മതിയായ മാച്ച് പ്രാക്ടീസ് കൂടിയേ തീരുകയുള്ളൂ. ഏതു കായിക ഇനത്തില്‍ ആയാലും ഒരു താരം 30ന്റെ മധ്യത്തിലേക്കു കടന്നാല്‍ അയാള്‍ക്കു നേരത്തേയുള്ള ഉയര്‍ന്ന നിലവാരത്തില്‍ കളി തുടരണമെങ്കില്‍ തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിക്കേണ്ടത് ആവശ്യമാണ്. മല്‍സരങ്ങള്‍ക്കിടെ വലിയ ഇടവേള വരികയാണെങ്കില്‍ മസില്‍ മെമ്മറി ദുര്‍ബലമാവുകയും നേരത്തേയുള്ള നിലവാരത്തിലേക്കു മടങ്ങിയെത്തുക കടുപ്പവുമായി മാറുമെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

SUNIL GAVASKAR

ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച കഴിഞ്ഞ ഏകദിന പരമ്പരയില്‍ രോഹിത് തകര്‍പ്പന്‍ ഫോമിലായിരുന്നെങ്കിലും കോലി ശരിക്കും തപ്പിത്തടഞ്ഞിരുന്നുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം വെള്ളം കുടിക്കുകയും ചെയ്തു. പരമ്പരയിലെ മൂന്നു കളിയിലും സ്പിന്നര്‍മാര്‍ക്കെതിരേ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് കോലി ക്രീസ് വിട്ടത്.

രോഹിത്, കോലി, ബുംറ എന്നിവരെക്കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ദുലീപ് ട്രോഫിയില്‍ കളിക്കുന്നില്ല. അദ്ദേഹവും ഈ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുന്നതിനാല്‍ തന്നെ ഹാര്‍ദിക്കിനു ഇതു അത്ര വലിയ തിരിച്ചടിയായേക്കില്ല. ഒക്ടോബറില്‍ ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ മാത്രമേ അദ്ദേഹം ഇനി ടീമില്‍ തിരിച്ചെത്തുകയുള്ളൂ.

Story first published: Monday, August 19, 2024, 11:59 [IST]
Other articles published on Aug 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+