For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുജാര, സൂര്യ, പൃഥ്വി, സര്‍ഫറാസ്; എന്നിട്ടും ടീം തോറ്റു! കപ്പുയര്‍ത്തിയത് തിലകുള്‍പ്പെട്ട ടീം

വമ്പന്‍ താരങ്ങളുണ്ടായിട്ടു മാത്രം കാര്യമില്ലെന്നും ക്രിക്കറ്റെന്നത് ടീം ഗെയിമാണെന്നും ഒരിക്കല്‍ക്കൂടി അടിവരയിട്ട് ദുലീപ് ട്രോഫി കിരീടം ഹനുമാ വിഹാരി നയിച്ച സൗത്ത് സോണ്‍ ടീം സ്വന്തമാക്കി. സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ വെസ്റ്റ് സോണ്‍ ടീമിനെ 75 റണ്‍സിനു ഞെട്ടിച്ചാണ് സൗത്ത് സോണ്‍ ജേതാക്കളായത്. ഫൈനലിനു മുമ്പ് കിരീട ഫേവിറ്റുകളായിരുന്നു വെസ്റ്റ് സോണ്‍.

പ്രിയങ്ക് പാഞ്ചാല്‍ നയിച്ച സംഘത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര, 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ, ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീന്‍ സര്‍ഫറാസ് ഖാന്‍ എന്നിവരെല്ലാമുണ്ടായിരുന്നു. പക്ഷെ കലാശപ്പോരില്‍ ഇവരെല്ലാം കടലാസുപുലികളായി മാറി. മറുഭാഗത്തു വിഹാരിയുടെ ടീമിലെ ചില പ്രധാന താരങ്ങള്‍ മായങ്ക് അഗര്‍വാളും തിലക് വര്‍മയുമായിരുന്നു.

SOUTH ZONE

എന്നിട്ടും ഫൈനലില്‍ എതിരാളികളെ നിഷ്പ്രഭരാക്കി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരാവാന്‍ വിഹാരിയുടെ ടീമിനു സാധിച്ചു. 298 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പുജാരയ്ക്കും സംഘത്തിനും വിഹാരിയുടെ ടീം നല്‍കിയത്. പക്ഷെ ഈ സ്‌കോര്‍ മറികടക്കാന്‍ വെസ്റ്റ് സോണിന്റെ സൂപ്പര്‍ ടീമിനായില്ല. 222 റണ്‍സിനു അവര്‍ കൂടാരത്തില്‍ തിരിച്ചെത്തി.

ക്യാപ്റ്റനും ഓപ്പണറുമായ പ്രിയാങ്കും (95) സര്‍ഫറാസും (48) മാത്രമാണ് വെസ്റ്റ് സോണ്‍ നിരയില്‍ പൊരുതിനോക്കിയത്. 211 ബോളില്‍ 11 ഫോറുകളോടെയാണ് പ്രിയാങ്ക് ടോപ്‌സ്‌കോററായത്. സര്‍ഫറാസ് 76 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു. മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല.

ആദ്യ ഇന്നിങ്‌സില്‍ 65 റണ്‍സുമായി തിളങ്ങിയ പൃഥ്വിക്കു രണ്ടാമിന്നിങ്‌സില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല. വെറും ഏഴു റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 25 ബോളുകള്‍ നേരിട്ട് ഫോറോ, സിക്‌സറോ നേടാനാവാതെ വലഞ്ഞ പൃഥ്വിയെ കൗശിക്ക് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരിച്ചുവരവ് ലക്ഷ്യമിടുന്ന പുജാരയ്ക്കു 15 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

കൗശിക്കിന്റെ ബോളില്‍ തിലകാണ് പുജാരയെ പിടികൂടിയത്. അഞ്ചാം നമ്പറിലെത്തിയ സൂര്യക്കു നേടാനായത് വെറും നാലു റണ്‍സാസ്. മൂന്നു ബോളില്‍ ഒരു ഫോറടിച്ച സ്‌കൈയെ കൗശിക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കി.

സൗത്ത് സോണിന്റെ രണ്ടു ബൗളര്‍മാര്‍ ചേര്‍ന്നാണ് വെസ്റ്റ് സോണിന്റെ കഥ കഴിച്ചത്. ഒരാള്‍ വാസുകി കൗശിക്കാണെങ്കില്‍ മറ്റൊരാള്‍ സായ് കിഷോറാണ്. ഇരുവരു നാലു വിക്കറ്റുകള്‍ വീതം പങ്കിടുകയായിരുന്നു. വിദ്വത് കവെരപ്പയും വിജയ്കുമാര്‍ വൈശാഖും ഓരോ വിക്കറ്റുകള്‍ വീതം നേടി. വാഷിങ്ടണ്‍ സുന്ദറിനു വിക്കറ്റൊന്നും ലഭിച്ചില്ല.

റണ്‍ചേസില്‍ ഒരിക്കല്‍പ്പോലും വെസ്റ്റ് സോണിനെ നിലയുറപ്പിക്കാന്‍ വിഹാരിയും സംഘവും അനുവദിച്ചില്ല. തുടക്കം മുതല്‍ വിക്കറ്റുകള്‍ പിഴുത് അവര്‍ എതിരാളികളെ പ്രതിരോധത്തിലാക്കി. രണ്ടിനു 18ലേക്കും നാലിന് 79ലേക്കും വെസ്റ്റ് സോണ്‍ വീണു. അഞ്ചാം വിക്കറ്റില്‍ പ്രിയാങ്ക്- സര്‍ഫറാസ് ജോടി 98 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

എന്നാല്‍ 177ല്‍ വച്ച് സര്‍ഫറാസിനെ പുറത്താക്കി നിര്‍ണായക ബ്രേക്ക്ത്രൂ സ്വന്തമാക്കിയ സൗത്ത് സോണ്‍ ശേഷിച്ച അഞ്ചു പേരെയും 45 റണ്‍സിനിടെ മടക്കുകയും ചെയ്തു.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ സൗത്ത് സോണ്‍ 213 റണ്‍സാണ് നേടിയത്. മറുപടിയില്‍ വെസ്റ്റ് സോണ്‍ വെറും 146ന് ഓള്‍ഔട്ടായി. പുജാര (9), സൂര്യ (8), സര്‍ഫറാസ് (0) എന്നിവരെല്ലാം ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായി മാറി. 67 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് സൗത്ത് സോണിനു ലഭിച്ചത്.

രണ്ടാമിന്നിങ്‌സില്‍ സൗത്ത് സോണ്‍ 230ന് പുറത്തയതോടെ വെസ്റ്റ് സോണിനു 298 റണ്‍സിന്റെ വിജയലക്ഷ്യം ലഭിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനു പുറത്താണെങ്കിലും വിഹാരി രണ്ടിന്നിങ്‌സുകളിലും മികച്ച പ്രകടനം നടത്തി. ആദ്യ ഇന്നിങ്‌സില്‍ 63 റണ്‍സുമായി ടോപ്‌സ്‌കോററായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 42 റണ്‍സുമെടുത്തു.

Story first published: Sunday, July 16, 2023, 15:16 [IST]
Other articles published on Jul 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+