For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: സഞ്ജു മാത്രമല്ല, ഈ യുവതാരങ്ങളും ഫ്‌ളോപ്പ്; മിന്നിച്ചത് ഒരാള്‍ മാത്രം

മുംബൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ശക്തമായ താരനിരയാണ് എല്ലാ ടീമുകളിലുമുള്ളത്. ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം ദുലീപ് ട്രോഫി കളിച്ച് ഫോം തെളിയിക്കണമെന്നാണ് ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചത്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. മികവ് കാട്ടി സെലക്ടര്‍മാരുടേയും പരിശീലകന്‍ ഗൗതം ഗംഭീറിന്റേയും ശ്രദ്ധ നേടിയെടുക്കാന്‍ യുവതാരങ്ങള്‍ക്ക് ലഭിച്ച സുവര്‍ണ്ണാവസരമായിരുന്നു ദുലീപ് ട്രോഫി.

എന്നാല്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളില്‍ പലരും ദുലീപ് ട്രോഫിയില്‍ നാണംകെട്ട പ്രകടനം കാഴ്ചവെക്കുന്നതാണ് കാണാനാവുന്നത്. അവസരം മുതലാക്കാന്‍ പല താരങ്ങള്‍ക്കും സാധിക്കുന്നില്ല. മോശം ഷോട്ടുകളുമായി ഇന്ത്യന്‍ ടീമിന് തന്നെ നാണക്കേടായി മാറുന്ന പ്രകടനമാണ് പല താരങ്ങളും കാഴ്ചവെക്കുന്നത്. ദുലീപ് ട്രോഫിയില്‍ പ്രതീക്ഷിച്ച നിലവാരത്തിനൊത്ത പ്രകടനം നടത്താന്‍ സാധിക്കാത്ത താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍

ആദ്യ മത്സരത്തില്‍ ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു സാംസണ് രണ്ടാം മത്സരത്തില്‍ അവസരം ലഭിക്കുകയായിരുന്നു. ഇഷാന്‍ കിഷന് പരിക്കേറ്റതോടെയാണ് സഞ്ജുവിന് വിളിയെത്തിയത്. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ സഞ്ജുവിന് തിരിച്ചുവരാന്‍ ഭാഗ്യത്തിന് ലഭിച്ച അവസരമായിരുന്നു ഇത്. എന്നാല്‍ സഞ്ജു തീര്‍ത്തും നിരാശപ്പെടുത്തി. ഇന്ത്യ ഡിക്കൊപ്പം ആറ് പന്തില്‍ അഞ്ച് റണ്‍സാണ് സഞ്ജു നേടിയത്. മോശം ഷോട്ടിന് ശ്രമിച്ചാണ് അദ്ദേഹം പുറത്തായത്.

യാതൊരു ഉത്തരവാദിത്തവും കാട്ടാതെ സഞ്ജു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഭാഗ്യത്തിന് ലഭിച്ച സുവര്‍ണ്ണാവസരം സഞ്ജുവിന് മുതലാക്കാനായില്ല. ഉത്തരവാദിത്തം കാട്ടാത്ത സഞ്ജുവിന് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയെന്നത് വളരെ പ്രയാസമായിരിക്കും. രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

riyan parag

ശ്രേയസ് അയ്യരും ഫ്‌ളോപ്പ്

ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായിരുന്നു ക്ലാസിക് താരമായ ശ്രേയസ് അയ്യര്‍. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല ഇന്ത്യ ഡി ടീം നായകനായ ശ്രേയസ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും ശ്രേയസ് നിരാശപ്പെടുത്തി. രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഡെക്കിനാണ് ശ്രേയസ് പുറത്തായത്. സണ്‍ഗ്ലാസ് ധരിച്ച് ബാറ്റ് ചെയ്യാനിറങ്ങി വിമര്‍ശനവും നേരിട്ടു. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് ശ്രേയസിനും എളുപ്പമാവില്ല. നായകനെന്ന നിലയിലും ശ്രേയസ് ഫ്‌ളോപ്പായി.

റിയാന്‍ പരാഗ്, റിങ്കു സിങ്

ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന യുവതാരങ്ങളിലൊരാളാണ് റിയാന്‍ പരാഗ്. കടന്നാക്രമിച്ച് കളിക്കുന്ന യുവതാരം പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് പരാഗ് കാഴ്ചവെച്ചത്. 37, 20 എന്നിങ്ങനെയാണ് രണ്ടാം മത്സരത്തില്‍ പരാഗ് നേടിയത്. ഇന്ത്യന്‍ ടീമിലിടം നേടാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ റിയാന്‍ പരാഗിന് സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

റിങ്കു സിങ്ങും ഫ്‌ളോപ്പായി. ആറ് റണ്‍സാണ് താരം നേടിയത്. ഇന്ത്യ ഫിനിഷിങ് റോളിലേക്ക് പരിഗണിക്കുന്ന റിങ്കുവിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമാണെന്ന് തന്നെ പറയാം.

തിലകില്‍ പ്രതീക്ഷയുണ്ട്

ഭേദപ്പെട്ട പ്രകടനം നടത്തിയ താരങ്ങൡലൊരാള്‍ തിലക് വര്‍മയാണ്. ഇന്ത്യ എ ടീമിനായി ആദ്യ ഇന്നിങ്‌സില്‍ 10 റണ്‍സെടുത്താണ് തിലക് നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടാന്‍ തിലകിനായി. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഇന്ത്യ പിന്തുണച്ച് വളര്‍ത്തേണ്ടതാണ്. ടെസ്റ്റിലും പരിമിത ഓവറിലും കസറാന്‍ തിലകിന് സാധിച്ചേക്കും. ദേവ്ദത്ത് പടിക്കലിന്റെ പ്രകടനവും ഭേദപ്പെട്ടതായിരുന്നു. എന്നാല്‍ ഇനിയും മെച്ചപ്പെടാനുണ്ട്.

Story first published: Sunday, September 15, 2024, 7:33 [IST]
Other articles published on Sep 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+