Duleep Trophy:മിന്നും സെഞ്ച്വറി, ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിച്ച് ഇഷാന്‍? സഞ്ജുവിന് പ്രതീക്ഷ വേണ്ട
മുംബൈ: ദുലീപ് ട്രോഫിയില്‍ ഇന്ത്യ സിക്കായി മിന്നല്‍ സെഞ്ച്വറി നേടി ഇഷാന്‍ കിഷന്‍. ഇന്ത്യ ബിക്കെതിരേ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സി ടീമിനായി നാലാം നമ്പറിലാണ് ഇഷാന്‍ കളിക്കാനിറങ്ങിയത്. 126 പന്തില്‍ 111 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. 14 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് ഇഷാന്റെ കടന്നാക്രമണം. ആദ്യ മത്സരത്തില്‍ പരിക്ക് മൂലം കളിക്കാതിരുന്ന ഇഷാന്‍ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്.
കൃത്യമായി അവസരം മുതലാക്കിയ ഇഷാന്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യതകളും ഉയര്‍ത്തിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇഷാന്‍ തിരിച്ചുവരവ് നടത്തുമെന്നുറപ്പാണ്. റിഷഭ് പന്തിന് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും. അങ്ങനെ വരുമ്പോള്‍ പകരക്കാരന്റെ റോളില്‍ ഇഷാന്‍ കിഷനാവും അവസരം ലഭിക്കാന്‍ സാധ്യത.
സഞ്ജു സാംസണിന് ഇരട്ട സെഞ്ച്വറി വേണം
ഇഷാന്‍ കിഷന്റെ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജു സാംസണിന് കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണ്. ശക്തമായി തിരിച്ചുവരവാന്‍ സഞ്ജുവിന് ചെറിയ പ്രകടനംകൊണ്ട് സാധിക്കില്ല. ഇഷാന്‍ സെഞ്ച്വറി നേടിയതോടെ ഇരട്ട സെഞ്ച്വറിയെങ്കിലും നേടാതെ സഞ്ജുവിന് ഇനി പ്രതീക്ഷകളില്ലെന്ന് പറയാം. ടെസ്റ്റിലേക്ക് സഞ്ജുവിന് വിളി ലഭിക്കില്ല. ടി20 ടീമിലേക്ക് സഞ്ജുവിന് പ്രതീക്ഷയുണ്ട്. എന്നാല്‍ അവസരം ലഭിക്കാന്‍ നിലവിലെ ചെറിയ പ്രകടനങ്ങള്‍ക്കൊണ്ട് സാധിച്ചേക്കില്ല.
സഞ്ജുവിന് ഇരട്ട സെഞ്ച്വറി നേടാനായാലേ ഇനി സെലക്ടര്‍മാരുടെ ശ്രദ്ധ നേടിയെടുക്കാന്‍ സാധിക്കൂ. അതിന് സാധിക്കാത്ത പക്ഷം സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമായിരിക്കുമെന്ന് പറയാം. എന്തായാലും ഇഷാന്റെ പ്രകടനം സഞ്ജുവിന് മുന്നില്‍ വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് തന്നെ പറയാം. സഞ്ജുവിന് മടങ്ങിവരവ് കടുപ്പമാണെതാണ് വസ്തുത.

റിഷഭും കരുതിയിരിക്കണം
ഇഷാന്‍ കിഷന്റെ മിന്നും ഫോം റിഷഭ് പന്തിനും തലവേദനയാകുമെന്നുറപ്പാണ്. റിഷഭിനെ ഇന്ത്യയുടെ എക്‌സ് ഫാക്ടറെന്ന നിലയിലേക്കാണ് പരിഗണിക്കുന്നതെങ്കിലും പുതിയ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇത്തരത്തില്‍ ഒരു താരത്തേയും പിന്തുണക്കില്ല. ഫോം വിലയിരുത്തിയാലും ടീം തിരഞ്ഞെടുപ്പെന്നതാണ് ഗംഭീറിന്റെ രീതി. അതുകൊണ്ടുതന്നെ റിഷഭിന് എത്ര മോശം ഫോമിലും ടീമില്‍ ഇടം നേടിയെടുക്കാമെന്നത് സ്വപ്‌നം മാത്രമാണ്.
ബുച്ചി ബാബു ടൂര്‍ണമെന്റിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് ഇഷാന്‍ നടത്തിയത്. സെഞ്ച്വറിക്കരികെ തുടര്‍ സിക്‌സുകളടക്കം താരം പറത്തി. ഇഷാന്‍ ടീം മാനേജ്‌മെന്റിന്റെ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ആവശ്യം നിരസിച്ചതോടെയാണ് ടീമിനും ബിസിസി ഐ കരാറിനും പുറത്താവുന്നത്. ശക്തമായി തിരിച്ചുവരവ് നടത്താന്‍ സ്ഥിരതയോടെയുള്ള പ്രകടനം ഇഷാനെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. ഇപ്പോള്‍ അതിന് അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
ഇഷാന്‍ ഒന്നാം നമ്പര്‍ കീപ്പറാവുമോ?
നിലവില്‍ റിഷഭ് പന്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. ബംഗ്ലാദേശ് പരമ്പരക്ക് ശേഷം ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതില്‍ റിഷഭിന് നിര്‍ണ്ണായക റോളുണ്ട്. എന്നാല്‍ ഇഷാന്‍ ഇതേ ഫോമില്‍ മിന്നിച്ചാല്‍ ഇന്ത്യ അദ്ദേഹത്തെ ടീമിലേക്ക് ഒന്നാം നമ്പര്‍ കീപ്പറായി പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. റിഷഭിന്റെ പരിക്കിന്റെ പ്രശ്‌നങ്ങള്‍ തളര്‍ത്തുന്നുണ്ട്. വലിയ അപകടത്തിന് ശേഷം തിരിച്ചുവരാന്‍ ഇഷാനായി.
എന്നാല്‍ പഴയ മികവ് താരത്തിനുണ്ടോയെന്നതാണ് സംശയം. വലിയ സ്‌കോര്‍ നേടാനോ പഴയ ആത്മവിശ്വാസത്തോടെ കളിക്കാനോ റിഷഭിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ റിഷഭിനെ മാറ്റി ഇഷാനെ കളിക്കുന്നതിലേക്ക് ഗംഭീര്‍ ആലോചനകള്‍ നടത്തിയാലും അത്ഭുതപ്പെടാനാവില്ല. എന്തായാലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായുള്ള പോരാട്ടങ്ങള്‍ ശക്തമാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications