Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: തീപ്പൊരി ബൗളിങ്, വിക്കറ്റ് കൊയ്ത്തിനു പിന്നാലെ ഇവര്‍ ഇന്ത്യന്‍ ടീമിലേക്ക്! ആരെല്ലാം

മായങ്ക് അഗര്‍വാള്‍ നയിച്ച ഇന്ത്യന്‍ എ ടീമിന്റെ കിരീടധാരണത്തോടെ ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റ് അവസാനിച്ചിരിക്കുകയാണ്. പ്രതിഭാശാലികളായ ചില താരങ്ങള്‍ ഈ ടൂര്‍ണമെന്റിലൂടെ ഉയര്‍ന്നുവന്നിരുന്നു. ഇക്കൂട്ടത്തില്‍ ബാറ്റര്‍മാരും ബൗളര്‍മാരുണ്ട്.

മൂന്നു റൗണ്ടുകള്‍ മാത്രമുള്ള ടൂര്‍ണമെന്റില്‍ വലിയ വിക്കറ്റ് വേട്ട നടത്തിയ ചില ബൗളര്‍മാരെ നമുക്കു കാണാന്‍ സാധിക്കും. ഇവരില്‍ ചിലര്‍ക്കു ഇന്ത്യന്‍ ടീമിലേക്കും വൈകാതെ വിളിയെത്തുമെന്നാണ് വിവരം. ഇന്ത്യന്‍ കുപ്പായത്തില്‍ ഉടന്‍ കാണാന്‍ സാധ്യതയുള്ള ചില ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ANSHUL KAMBOJ

അന്‍ഷുല്‍ കാംബോജ്

ഹരിയാനയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ അന്‍ഷുല്‍ കാംബോജാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഇത്തവണ ദുലീപ് ട്രോഫിയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറാണ് അദ്ദേഹം. ഇന്ത്യ സി ടീമിനു വേണ്ടിയാണ് കാംബോജ് പന്തെറിഞ്ഞത്. മൂന്നു മല്‍സരങ്ങളില്‍ നിന്നായി 16 വിക്കറ്റുകള്‍ യുവ പേസര്‍ കടപുഴക്കുകയും ചെയ്തു.

രണ്ടാം റൗണ്ടില്‍ ഇന്ത്യ ബി ടീമിനെതിരേയാണ് 23കാരനായ കാംബോജിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. ഒരിന്നിങ്‌സില്‍ എട്ടു വിക്കറ്റുകള്‍ പോക്കറ്റിലാക്കാന്‍ അദ്ദേഹത്തിനായിരുന്നു. 27.5 ഓവറില്‍ 69 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഇത്.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലും മുംബൈ ഇന്ത്യന്‍സിനൊപ്പം കാംബോജ് അരങ്ങേറിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 16 മല്‍സരങ്ങളില്‍ നിന്നായി 40 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ലിസ്റ്റ് എയില്‍ 15 മല്‍സരങ്ങളില്‍ നിന്നും 23ഉം വിക്കറ്റുകള്‍ നേടി.

മാനവ് സുതര്‍

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേദജയുടെ പകരക്കാരനായി വരാനിടയുള്ള താരമാണ് മാനവ് സുതര്‍. ദുലീപ് ട്രോഫിയില്‍ ഇന്ത്യ സി ടീമിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഒരു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 10 വിക്കറ്റുകള്‍ സുതര്‍ വീഴ്ത്തിയിരുന്നു. കൂടാതെ ബാറ്റിങില്‍ ഒരു ഫിഫ്റ്റിയടക്കം 27.75 ശരാശരിയില്‍ 111 റണ്‍സ് നേടാനും താരത്തിനായിരുന്നു.

22 കാരനായ സുതര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17 മല്‍സരങ്ങളിലാണ് കളിച്ചത്. ഇവയില്‍ നിന്നും 75 വിക്കറ്റുകള്‍ പിഴുത താരം 599 റണ്‍സും സ്‌കോര്‍ ചെയ്തു. നാലു തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത സുതര്‍ ബാറ്റിങിലാവട്ടെ നാലു ഫിഫ്റ്റികളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

HARSHIT RANA

ഹര്‍ഷിത് റാണ

ഐപിഎല്ലിലൂടെ ശ്രദ്ധേയായ യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ ദുലീപ് ട്രോഫിയിലും മോശമാക്കിയില്ല. ടൂര്‍ണമെന്റില്‍ രണ്ടു മല്‍സരങ്ങളിലാണ് താരം കളിച്ചത്. ഇവയില്‍ നിന്നും എട്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമാണ് ഹര്‍ഷിത് താരപദവിയിലേക്കുയര്‍ന്നത്. 13 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു. കെകെആറിന്റെ മൂന്നാം കിരീടവിജയത്തിലും ഹര്‍ഷിത് നിര്‍ണായക പങ്കുവഹിച്ചു

ഈ വര്‍ഷം സിംബാബ്‌വെയുമായുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഹര്‍ഷിത് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 36 വിക്കറ്റുകളെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

Story first published: Monday, September 23, 2024, 16:40 [IST]
Other articles published on Sep 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+