ഇന്ത്യന്‍ ടീമില്‍ പലപ്പോഴും പ്ലെയിങ് ഇലവനില്‍ നിന്നും തഴയപ്പെടാറുള്ള മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ദുലീപ് ട്രോഫിയിലും രക്ഷയില്ല. ഇഷാന്‍ കിഷന്റെ പകക്കാരനായി ഇന്ത്യ ഡി ടീമിലേക്കു വിളിയെത്തിയെങ്കിലും ആദ്യ മല്‍സരത്തില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ നിന്നും തഴയപ്പെട്ടു. സഞ്ജുവിനെ ഒഴിവാക്കിയ ഡി ടീം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര് പകരം കെഎസ് ഭരതിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കുകയായിരുന്നു.
ഇതോടെ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്കു നിരാശരാവേണ്ടി വരികയും ചെയ്തു. ദേശീയ ടീമില്‍ നിന്നും നിരന്തരം അവഗണിക്കപ്പെടാറുള്ള അദ്ദേഹത്തിനു ദുലീപ് ട്രോഫിയിലെ ഇലവനില്‍ പോലും സ്ഥാനമുറപ്പില്ലേയെന്നാണ് ആരാധകരുടെ ചോദ്യം. സോഷ്യല്‍ മീഡിയില്‍ പലരും ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്.

ശ്രേയസ് ചെയ്തത് ശരിയായില്ല
സഞ്ജു സാംസണ്‍ തീര്‍ച്ചയായും ഇന്ത്യന്‍ ഡി ടീമിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിച്ചിരുന്നു. പക്ഷെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അദ്ദേഹത്തെ ചതിച്ചിരിക്കുകയാണ്. ക്യാപ്റ്റന്മാര്‍ മാറി മാറി വന്നാലും സഞ്ജുവിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ തീരുമാനമാണുള്ളത്. ഈ തരത്തില്‍ അദ്ദേഹത്തെ ഒതുക്കുന്നത് ശരിയല്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.
ഇവിടെയും ബെഞ്ചില്‍ തന്നെ
ഇന്ത്യന്‍ ടീമില്‍ ഭൂരിഭാഗവും ബെഞ്ചില്‍ തന്നെയാണ് സഞ്ജു സാംസണിന്റെ സ്ഥാനം. ദുലീപ് ട്രോഫി ടീമിലേക്കു അവസാന നിമിഷം ഇടം നേടിയപ്പോള്‍ അദ്ദേഹത്തിനു ഉറപ്പായും പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചത്.
പക്ഷെ സഞ്ജുവിനു ഇവിടെയും പുറത്തിരിക്കേണ്ടി വന്നിരിക്കുകാണ്. ശ്രേയസ് അയ്യരുടെ ചതിയാണിത്. സഞ്ജുവിനു പകരം എന്തിനാണ് കെഎസ് ഭരതിനെ കളിപ്പിച്ചതെന്നും ആരാധകര്‍ ചോദിക്കുന്നു.
ഭരത് ഇത്ര കേമനോ?
സഞ്ജു സാംസണിനു പകരം ഇന്ത്യ ഡി ടീമില്‍ എന്തിനാണ് കെഎസ് ഭരതിനെ ഉള്‍പ്പെടുത്തിയത്? സഞ്ജുവിനേക്കാള്‍ മികച്ച ബാറ്ററായി ഭരതിനെ ഒരിക്കലും തോന്നിയിട്ടില്ല. നേരത്തേ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കുകയും ദയനീയ ബാറ്റിങ് പ്രകടനം കാരണം ടീമില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിട്ടുള്ളയാളാണ് ഭരത്.
ഇങ്ങനെയാരൊള എന്തിനാണ് സഞ്ജുവിനു പകരം കളിപ്പിച്ചത്? ദേശീയ ടീമില്‍ എല്ലായ്‌പ്പോഴും അകത്തും പുറത്തുമായി തുടരുന്നയാളാണ് സഞ്ജു. ആഭ്യന്തര ക്രിക്കറ്റിലെങ്കിലും കഴിവ് പുറത്തെടുക്കാനുള്ള അവസരങ്ങള്‍ അദ്ദേഹത്തിനു നല്‍കൂയെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

സഞ്ജുവിനെ തഴഞ്ഞ ഏഴാമത്തെ ക്യാപ്റ്റന്‍
സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞ ഏഴാമത്തെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. മറുനാടന്‍ മലയാളി കൂടിയായ ശ്രേയസ് തീര്‍ച്ചയായും സഞ്ജുവിനെ കളിപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്.
വിരാട് കോലിയെക്കൂടാതെ രോഹിത് ശര്‍മ, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞ ഇന്ത്യന്‍ നായകരാണ്. ഇക്കൂട്ടത്തിലേക്കു ഇപ്പോള്‍ ശ്രേയസ് അയ്യരും ഉള്‍പ്പെട്ടിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.
ഇന്ത്യ ഡി പ്ലെയിങ് 11
അഥര്‍വ ടെയ്‌ഡെ, യഷ് ദുബെ, റിക്കി ഭുയ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, സാരാന്‍ഷ് ജെയ്ന്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ആദിത്യ താക്കറെ.