For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Duleep Trophy: രോഹിത്തടക്കം എല്ലാവരും റെഡി, എന്നിട്ടും ഹാര്‍ദിക്കില്ല! എന്തുകൊണ്ടെന്നറിയാം

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെ ദേശീയ ടീമിലെ താരങ്ങളെല്ലാം അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫി റെഡ്‌ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുകയാണ്. ഒരു മാസത്തിലേറെ അന്താരാഷ്ട്ര മല്‍സരങ്ങളൊന്നും ഇല്ലാത്തതിനാല്‍ തന്നെ ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു തയ്യാറെടുക്കുന്നതിനായിട്ടാണ് താരങ്ങള്‍ ദുലീപ് ട്രോഫിയില്‍ ഇറങ്ങുന്നത്.

മുഴുവന്‍ താരങ്ങളും ടൂര്‍ണമെന്റില്‍ നിര്‍ബന്ധമായും കളിക്കണമെന്നും സെലക്ടര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ ദുലീപ് ട്രോഫിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

HARDIK PANDYA

ഇതിനെതിരേ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഹാര്‍ദിക്കിന്റെ പിന്‍മാറ്റത്തിനു പിന്നിലെ കാരണങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നു നമുക്കു നോക്കാം. പരിക്കുകളെ കുറിച്ചുള്ള ആശങ്കകളായിരിക്കാം ഹാര്‍ദിക്കിന്റെ പിന്‍മാറ്റത്തിനു ഒരു കാരണം. പുറംഭാഗത്തിനേറ്റ പരിക്ക് അദ്ദേഹത്തെ പല തവണ വേട്ടയാടിയിട്ടുണ്ട്.

പല പരമ്പരകളും ഈ കാരണത്താല്‍ ഹാര്‍ദിക്കിനു നഷ്ടമാവുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ദുലീപ് ട്രോഫിയില്‍ കളിച്ചാല്‍ ഈ പരിക്ക് അദ്ദേഹത്തെ വീണ്ടും പിടികൂടിയേക്കും. ഇതു ഹാര്‍ദിക്കിന്റെ കരിയറിനു തന്നെ ഭീഷണിയായി മാറിയേക്കും ചെയ്യും. ഇതു കണക്കിലെടുത്താവും അദ്ദേഹത്തിന്റെ പിന്‍മാറ്റം.

ജോലിഭാരം കുറയ്ക്കകയെന്നതാവാം ഹാര്‍ദിക്കിന്റെ പിന്‍മാറ്റത്തിനു പിന്നിലുള്ള രണ്ടാമത്തെ കാരണം. അടുത്ത വര്‍ഷമാദ്യം ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയടക്കം നടക്കാനിരിക്കുകയാണ്. കൂടാതെ സൗത്താഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവരുമായി വൈറ്റ് ബോള്‍ പരമ്പരകളും അതിനു മുമ്പ് ഇന്ത്യ കളിക്കുന്നുണ്ട്.

ചാപ്യന്‍സ് ട്രോഫിയില്‍ ഹാര്‍ദിക്കിന്റെ സാന്നിധ്യം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഈ വര്‍ഷം നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. അതിനാല്‍ അദ്ദേഹത്തെ ഫിറ്റാക്കി നിലനിര്‍ത്തേണ്ടതും ആവശ്യമാണ്. ബ്രേക്കുകള്‍ ലഭിക്കുന്നതിലൂടെ കൂടുതല്‍ ഫ്രഷായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഹാര്‍ദിക്കിനു സാധിക്കുകയും ചെയ്യും.

വ്യക്തിപരമായ കാരണങ്ങളായിരിക്കാം ഹാര്‍ദിക്കിന്റെ പിന്‍മാറ്റത്തിനു പിന്നിലുള്ള മൂന്നാമത്തെ കാരണം. മാനസികമായി വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. അടുത്തിടെ ഭാര്യയും സെര്‍ബിയന്‍ മോഡലുമായ നതാഷ സ്റ്റാന്‍കോവിച്ചുമായി ഹാര്‍ദിക് വേര്‍പിരിഞ്ഞിരുന്നു.

ഇതു കാരണം മാനസികമായി ചെറിയൊരു ബ്രേക്കും താരം ആഗ്രഹിച്ചിരിക്കാം. ഇരുവരുടെയും മകനായ അഗസ്ത്യ ഇപ്പോള്‍ ഹാര്‍ദിക്കിനോടൊപ്പമാണ് താമസിക്കുന്നത്. മകനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന ആഗ്രഹവും ഹാര്‍ദിക്കിനെ പിന്‍മാറ്റത്തിനു പ്രേരിപ്പിച്ചിട്ടുണ്ടാവും.

HARDIK PANDYA

ഓള്‍റൗണ്ടറെന്ന നിലയില്‍ തന്റെ ഫോം നിലനിര്‍ത്തി കൊണ്ടു പോവുന്നതിനു ഹാര്‍ദിക്കിന മികച്ച ഫിറ്റ്‌നസ് അനിവാര്യമാണ്. ദുലീപ് ട്രോഫിയില്‍ നിന്നും വിട്ടുനിന്നതിനു ശേഷം ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നതും അദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്നിലുണ്ടാവുമെന്നാണ് കരുതുന്നത്.

നേരത്തേ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ഹാര്‍ദിക് ബൗളിങില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്നിരുന്നു. 2021-22 കാലങ്ങളിലായിരുന്നു ഇത്. അന്നു വെറും സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാണ് താരം കളിച്ചത്. വീണ്ടും അത്തരമൊരു മോശം അവസ്ഥയിലൂടെ കടന്നുപോവാന്‍ ഹാര്‍ദിക് ആഗ്രഹിക്കില്ല.

ഇന്ത്യന്‍ ടീമിനും അദ്ദേഹത്തിന്റെ ബാറ്റിങിനൊപ്പം ബൗളിങും കൂടിയേ തീരൂ. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലുള്‍പ്പെടെ ബൗളിങില്‍ ഹാര്‍ദിക് ടീമിന്റെ ഹീറോയായി മാറുകയും ചെയ്തിരുന്നു.

Story first published: Tuesday, August 13, 2024, 17:06 [IST]
Other articles published on Aug 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+